Friday 19 July 2019 04:22 PM IST : By സ്വന്തം ലേഖകൻ

കാമുകിയെ പറ്റിക്കാനും ഫെയ്സ്ആപ്! ഒപ്പമുള്ള പെൺകുട്ടിയെ വൃദ്ധയാക്കി കാമുകന്റെ ഉഡ‍ായിപ്പ്; സോഷ്യൽ മീഡിയ ചിരി

fa

സകല ഉഡായിപ്പുകൾക്കും കൂട്ട് ഇപ്പോൾ ഫെയ്സ് ആപ്പ് ആണെന്നു തോന്നുന്നു. പ്രായം കൂട്ടിയും കുറച്ചും ചുളിവു വരുത്തിയും മറ്റുള്ളവരെ എളുപ്പം കബളിപ്പിക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു ‘കള്ളക്കാമുകൻ.’

സംഗതി നേരമ്പോക്കാണെങ്കിലും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് കണ്ട് അന്തം വിട്ട് ചിരിക്കുകയാണ് ഏവരും. മറ്റൊരു പെണ്ണിനൊപ്പം സമയം ചെലവഴിക്കുകയാണ് കഥയിലെ കാമുകൻ. ഇതിനിടെയാണ് കാമുകിയുടെ സന്ദേശം. എവിടെയെന്ന് ചോദ്യം. വിരുതനായ കാമുകനാകട്ടെ താൻ മുത്തശ്ശിയുടെ ഒപ്പമാണെന്ന് കള്ളം പറഞ്ഞു. ഇതോടെ തെളിവിന് ഫൊട്ടോ അയക്കണമെന്നായി കാമുകി. ഇവിടെയാണ് ഫെയ്സ്ആപ്പ് രംഗപ്രവേശം ചെയ്യുന്നത്. കൂടെയുള്ള പെൺകുട്ടിയെ ഫെയ്സ് ആപ് വഴി വൃദ്ധയാക്കി കോലം മാറ്റി. എന്നിട്ട് ആ സെൽഫി കാമുകിയായ പെൺകുട്ടിക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

എന്തായാലും ഫെയ്സ്ആപ്പിൽ ആരെയും പറ്റിക്കാവുന്ന ഉഡായിപ്പുകളും ഒളിഞ്ഞിരിപ്പുണ്ടെന്ന് സാരം.