Monday 12 November 2018 03:45 PM IST : By സ്വന്തം ലേഖകൻ

ആ ഫെയ്സ്ബുക്ക് പെണ്ണന്വേഷണം സക്സസായി; നല്ലപാതിയെ കണ്ടെത്തിയ സന്തോഷം പങ്കുവച്ച് സന്തോഷ്; കല്യാണക്കുറിമാനം

fb-matrimony

കാർന്നോമ്മാർ കലി കാലമെന്നൊക്കെ പറയും. പക്ഷേ ഇപ്പോ ഇതാണ് ട്രെൻഡ്. നാടായ നാടും വീടായ വീടും പെണ്ണു തേടിയിറങ്ങി നടക്കില്ലാ എന്നു കണ്ടപ്പോ ഒരു ചങ്ങായി...അടുത്തിടെ ഫെയ്സ്ബുക്ക് വഴി വിവാഹാലോചന നടത്തി. സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതിന്റെ ഗുണം കൊണ്ടു കൂടിയാകണം ആ കല്യാണാലോചനയും ഫലപ്രാപ്തിയിലെത്തിയിരിക്കുകയാണ്.

ഇവിടെ കഥയിലെ നായകൻ സന്തോഷ് ജോർജ്ജ് എന്ന യുവാവാണ്. വധുവിനെ ആവശ്യമുണ്ടെന്ന് ഫെബ്രുവരിയിലാണ് സന്തോഷ് ജോര്‍ജ് എന്ന യുവാവ് പോസ്റ്റ് ചെയ്തത്. ബ്രോക്കര്‍മാര്‍ വഴിയും പരസ്യങ്ങള്‍ വഴിയും വിവാഹം നടക്കാതായതോടെ തന്റേതായ വഴി തിരഞ്ഞെടുക്കുകയായിരുന്നു സന്തോഷ്. ഇത് വൈറലാകാൻ പിന്നെ അധികനേരം വേണ്ടിവന്നില്ല. മാസങ്ങള്‍ക്കിപ്പുറം തന്റെ ഭാവിവധുവിനെ സന്തോഷ് തന്നെ കണ്ടെത്തി. ജിറ്റി തോമസ് എന്ന ചങ്ങനാശേരിക്കാരി തന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ പോകുന്നുവെന്ന സന്തോഷവാർത്ത സന്തോഷ് തന്നെയാണ്  പങ്കുവച്ചിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് സന്തോഷിന്റെ ‘കല്യാണക്കുറിമാനം’.

സന്തോഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

‘ഞാൻ എന്റെ ജീവിത പങ്കാളിയെ കണ്ടെത്തി, നവംബർ 15-)o തീയതി ഞങ്ങൾ വിവാഹിതരാവുകയാണ്, ചങ്ങനാശ്ശേരി സ്വദേശിനി ജിറ്റി തോമസ്സാണ് വധു, സ്ത്രീധനം പ്രതീക്ഷിയ്ക്കുന്നില്ല നല്ലൊരു പെണ്ണിനെ മതി എന്ന എന്റെ വിവാഹപ്പരസ്യം സോഷ്യൽ മീഡിയായിലെ നല്ലവരായ നിങ്ങൾ ഏറ്റെടുത്തതു കൊണ്ട് വധുവിനെ പരസ്യം നൽകിയതിന്റെ തൊട്ടടുത്ത ദീവസ്സം തന്നെ കണ്ടെത്താൻ കഴിഞ്ഞു, മാധ്യമങ്ങളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ഏറെ സഹായിച്ചു, വളരെയധികം നന്ദി

ഫെബ്രുവരി മാസം ആയിരുന്നു പുതീയ ഒരു പ്രൊഫൈൽ ക്രിയേറ്റു ചെയ്തു കൊണ്ട് വധുവിനെ ആവശ്യമുണ്ട് എന്ന പരസ്യവുമായി ഞാൻ ഫേസ്ബുക്കിൽ എത്തുന്നത്, അതീന് പ്രതീക്ഷിച്ച സ്വീകാര്യത കിട്ടാതെ വന്നപ്പോൾ ഓൺലൈൻ ആഡ്വർറ്റൈസിങ് പഠിച്ച് രണ്ടാമത് നടത്തിയ ശ്രമമാണ് വിജയം കണ്ടത്, സോഷ്യൽ മീഡിയായിലെ നല്ല മനുഷ്യരിലൂടെ ശ്രമം വിജയിച്ചു, പ്രതീക്ഷച്ചതിൽ ഏറെ ആലോചനകൾ വന്നു,പരസ്യം നിർമ്മിയ്ക്കുന്ന വേളയിൽ ത്തന്നെ ആലോചന നടത്തുന്ന പെൺകുട്ടികളിൽ നിന്ന് ഒരാളെ സ്വീകരിയ്ക്കുകയും മറ്റു പെൺകുട്ടികൾക്ക് വേണ്ട സഹായം നൽകാനും തീരുമാനം എടുത്തിരുന്നു, വേണ്ടി വന്നാൽ വിവാഹച്ചിലവ് വഹിയ്ക്കും എന്ന് എന്റെ പരസ്യത്തിൽ ഉണ്ടായിരുന്നതു കൊണ്ട് സാമ്പത്തീകമായി പ്രയാസ്സമനുഭവിയ്ക്കുന്ന പെൺകുട്ടികളുടെ ആലോചനകളായിരുന്നു കൂടുതലും വന്നത്, എങ്ങനെ ഇവരെ സഹായിക്കും എന്ന ചിന്ത എന്നെ കൊണ്ടെത്തിച്ചത് വിവാഹാഘോഷങ്ങൾ വധുവിന്റെ സമ്മതത്തോടെ തീർത്തും ഒഴിവാക്കി മംഗല്യമന്ത്ര മാട്രീമോണിയൽ എന്ന സംരംഭത്തിലേക്കാണ്,

പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം നേരെ വീട്ടിലേയ്ക്ക്, അല്ലാതെ മറ്റു ചടങ്ങുകൾ ഒന്നും തന്നെയില്ല, എന്റെ വിവാഹം ആഘോഷിച്ചാൽ ആഥിഥേയരിൽ ഒന്നാം സ്ഥാനത്ത് സോഷ്യൽ മീഡിയയിലുള്ളവരാണെന്ന് എന്റെ വിവാഹത്തിൽ സംബന്ധിയ്ക്കാൻ ആഗ്രഹം പ്രകടിപ്പിച്ചവർക്ക് മറുപടി നൽകിയിരുന്നു, എന്നോട് ക്ഷമീയ്ക്കുക, പ്രാർത്ഥനയും അനുഗ്രഹവും പ്രതീക്ഷിയ്ക്കുന്നു

പ്രൊപ്പോസൽ അയച്ച മറ്റു പെൺകുട്ടികൾക്ക്‌ സൈറ്റിലൂടെ അനുയോജ്യനായ വരനെ കണ്ടെത്തുകയും സൈറ്റിലൂടെ തന്നെയുള്ള വരുമാനം കൊണ്ട് ഇവരുടെ വിവാഹം നടത്തുകയുമാണ് ലക്ഷ്യം, ഇപ്പോൾ ത്തന്നെ 500ൽ അധികം യുവാക്കളെ കണ്ടെത്തി,അവരിൽ പകുതിയിലധികം സാമ്പത്തിക സ്ഥിതി ഉള്ളവരും വധുവിനെ കണ്ടെത്തിയാൽ സംരംഭത്തിന്റെ വിജയത്തിനായി നല്ലൊരു തുക നൽകാമെന്നും ഏറ്റിട്ടുണ്ട്, എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം കിട്ടിയാൽ എനിയ്ക്ക് ഒത്തീരിപ്പേരെ സഹായിക്കാൻ കഴിയും,ലക്ഷ്യം വിജയിച്ചാൽ സാധാരണക്കാരായ യുവാക്കൾക്കും ഏറെ ഉപകാരപ്പെടും എന്ന കാര്യം തീർച്ചയാണ്, പ്രാർത്ഥനയും അനുഗ്രഹവുമായി എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കുന്നു

ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയാതെ വിഷമിയ്ക്കുന്നവർ എന്റെ പേജ് ലൈക്ക് ചെയ്ത് ബെൽ ബട്ടൺ അമർത്താൻ മറക്കരുത്, എന്നാൽ കഴിയുന്ന രീതിയിലെക്കെ സഹായിക്കാം’ സന്തോഷ് കുറിച്ചു.

fb

ഫെബ്രുവരിയിലാണ് ഫെയ്സ്ബുക്കിലൂടെ വധുവിനെ അന്വേഷിച്ച് പരസ്യം നല്‍കിയത്.

ആ കുറിപ്പ് ഇങ്ങനെ;

‘വധുവിനെ ആവശ്യമുണ്ട് ക്രിസ്ത്യൻRCSC 33 വയസ്സ് 160CM well settled സ്വർണ്ണമായും പണമായും തരാൻ ശേഷീ ഇല്ലാത്ത സാമ്പത്തികമായീ തീരെ പീന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നും ആലോചന പ്രതീക്ഷിയ്ക്കുന്നു, കുടുംബ പരമായും വ്യക്തി പരമായും(മദ്യപാനം, പുകവലി, വ്യഭിചാരം) യാതൊരു വിധ പ്രശ്നങ്ങളും ഇല്ലാത്ത ആളാണ് ഞാൻ

ഉന്നത വിദ്യഭ്യാസവും കൃഷിഭൂമിയും ഉള്ള ആളല്ല ഞാൻ, അതേ സമയം വാഹനം,A/C,T.V,Washing Machine, ഗ്ലാമറ്? തുടങ്ങി എല്ലാവിധ സൗകര്യങ്ങളുള്ള വീടും നല്ല വരുമാനമുള്ള ജോലീയും ആവശ്യത്തിന് സാമ്പത്തീക ഭദ്രതയും എനീയ്ക്ക് ഉണ്ട്(Georgian Dental Lab,Sales) കൂടുതലായി എന്തെങ്കീലും അറീയാൻ ഉണ്ടെങ്കിൽ വ്യക്തമായീ ചോദീച്ച് അറീഞ്ഞതിനു ശേഷം നേരീൽ വന്ന് അന്വേഷീയ്ക്കാം, പത്രത്തീൽ ഒരു പരസ്യം കൊടുത്തീരുന്നു….. ഗൾഫാണോ? അല്ല അവീടെ തീർന്നു അതീന്റെ വിശേഷങ്ങൾ, ആയതീനാൽ മതം ,ജാതീ, വിദ്യാഭ്യാസം, ജോലീ തുടങ്ങീയ ഡിമാൻറുകൾ ഒന്നും തന്നെയില്ല,

പെൺകുട്ടി നല്ല വ്യക്തിത്വത്തിന് ഉടമയായൽ മാത്രം മതീ, താല്പര്യമുള്ളവർ ഫോട്ടോ, അഡ്രസ്സ്, ഫോൺ നമ്പർ എന്നീവ മെസെഞ്ചറിലൂടെ അയയ്ക്കുകയും കൂടുതൽ വിവരങ്ങൾ അതീലുടെ കൈമാറുകയും ചെയ്യുക (മാർച്ച് പത്താം തീയതി വരെ കാത്തീരുന്നതിനു ശേഷം അതുവരെ വരുന്ന ആലേചനകളിൽ നിന്ന് അനുയോജ്യമായത് തീരഞ്ഞെടുത്ത് തീരികെ വിളിയ്ക്കും)പത്ര പരസ്യത്തെയും,ബ്രോക്കർമാരെയും ആശ്രയീച്ചിട്ട് ഒരു രക്ഷയുമില്ല, അതു കൊണ്ട് ദയവായി ഇതൊന്ന് ഷെയർ ചെയ്ത് സഹായിക്ക്..

നല്ല ഒരു പെണ്ണീനെ കിട്ടിയാൽ ചീലവ് ചെയ്യാം,ഒരുപാട് പേർ മെസ്സേജിലുടെ കുറേ കാര്യങ്ങൾ ചോദിയ്ക്കുന്നുണ്ട്, ഇനീയും ഇത്തരം ചോദ്യങ്ങൾ ആവർത്തീയ്ക്കാൻ സാധ്യതയുള്ളതുകൊണ്ട് കമന്റിൽ വീശദമായി ഉത്തരം ചേർത്തീട്ടുണ്ട്, പെൺകുട്ടിയെ കണ്ടെത്തീക്കഴിഞ്ഞാൽ അപ്പോൾത്തന്നെ… ദാ ഇവിടെ? ഒരു സെൽഫീ upload ചെയ്യും,ഒരു പക്ഷേ നിങ്ങളുടെ ഒരു ഷെയർ കൊണ്ടായിരിയ്ക്കും എനിയ്ക്ക് ആ നിഷ്കളങ്കയെ കണ്ടെത്താൻ കഴിയുക,( പെൺകുട്ടിയുടെ കുടുംബത്തീന് വിവാഹച്ചെലവിനുള്ള സാമ്പത്തീക സ്ഥിതി ഇല്ല എന്ന കാരണത്താലും, മറ്റെന്ത് കാരണത്താലും ആലോചീയ്ക്കാതീരിയ്ക്കരുത്)

ഈശ്വരൻ എനീയ്ക്ക് തന്നീട്ടുള്ള കഴിവും,സാമർത്ഥ്യവും ഉപയോഗീച്ച് ചിന്തിച്ചപ്പോൾ ഇങ്ങനെയൊരും പരസ്യരീതി നല്ലതായീരിയ്ക്കുമെന്ന് തോന്നീ, അതു കൊണ്ടാണ് ഈ മാർഗ്ഗം സ്വീകരിയ്ക്കുന്നത്, എന്റെ പേജീലെ ചിത്രങ്ങളിൽ കാണുന്ന കാണുന്ന വീടും സ്ഥലവും ഞാൻ ആരുടെ മുന്നിലും കൈനീട്ടാതെ സഹായങ്ങൾ സ്നേഹപൂർവ്വം നീരസിച്ച് സ്വന്തമായീ രാത്രീയും പകലും അദ്ധ്വാനീച്ച് നേടീയതാണ്, എന്നീട്ട് യോഗ്യതയോടെ പെണ്ണീനെ അന്വേഷീയ്ക്കുമ്പോൾ എനീയ്ക്ക് യോജിച്ച സാധാരണ കുടുംബങ്ങളീൽ നിന്ന് വിദേശമല്ല, സർക്കാർ ജോലീയില്ല എന്നെക്കെപ്പറഞ്ഞ് തഴയപ്പെടുന്നത് വിഷമം ഉള്ള കാര്യമാണ്, ഐശ്വര്യറായീ വേണോന്ന് ഒന്നും ഇല്ല, അത്യാവശ്യം എനീയ്ക്ക് കാഴ്ചയ്ക്ക് ഇഷ്ടപ്പെടണം, നീങ്ങളുടെ അയൽപക്കത്ത് എനീയ്ക്ക് ചേരുന്ന പെൺകുട്ടികൾ ഉണ്ടെങ്കിൽ അവരെ അറീയിക്കാനും മടീയ്ക്കരുത്please share’