Tuesday 08 January 2019 05:12 PM IST : By സ്വന്തം ലേഖകൻ

‘അച്ഛനെപ്പോ നോക്കിയാലും ഒരു ഓംമ്പ്ലേറ്റാ...’; സ്നേഹമൂട്ടി ഒരു മാലാഖ; മനസു നിറയ്ക്കും വിഡിയോ

father-daughter

ഗോസിപ്പുകളും വിമർശനങ്ങളും പരിഹാസങ്ങളും മാത്രമല്ല അങ്ങിങ്ങായി നന്മയുള്ള കാഴ്ചകളും സോഷ്യല്‍ മീഡിയയിൽ ഇടംപിടിക്കാറുണ്ട്. അച്ഛന് ചോറു വാരി നൽകുന്ന ഒരു കുഞ്ഞ് മാലാഖയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനസു നിറയ്ക്കുന്നത്. ചോറുണ്ണാൻ തീൻ മേശയ്ക്കരികിലെത്തിയ അച്ഛന് മകൾ ടേബിളിനു മുകളിൽ കയറിയിരുന്ന് ചോറു വാരി ഊട്ടുന്നതാണ് രംഗം. ചോറു വാരി നൽകുന്നതിനിടെ കിളിക്കൊഞ്ചൽ മാതിരിയുള്ള കുരുന്നിന്റെ ചില ഡയലോഗുകളും കാഴ്ച്ചക്കാരുടെ മനം നിറയ്ക്കുന്നത്. ഭക്ഷണത്തിനിടെ ഓംലറ്റ് ചോദിക്കുന്നതിന് കുഞ്ഞ് നൽകുന്ന മറുപടിയാണ് ഏറ്റവും രസകരം,

എന്തായാലും സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ അച്ഛനും അമ്മയും താരമായി മാറിയിരിക്കുകയാണ്. ലൈക്കുകളും ഷെയറും കൊണ്ട് വിഡിയോയെ പലരും ഹൃദയത്തിലേറ്റു വാങ്ങിക്കഴിഞ്ഞു.

‘അച്ഛൻ എന്നെ നോക്കി പറഞ്ഞു, ഇത് പാപമാണ്’; സ്വയംഭോഗത്തെക്കുറിച്ച് വീണ്ടും തുറന്നെഴുത്ത്; ബ്ലോഗുമായി അർച്ചന

പ്രമേഹത്തിന് മരുന്നു ‌കഴിച്ചാൽ കരളോ വൃക്കയോ ചീത്തയാകില്ല, ആരോഗ്യം കാക്കുകയേ ഉള്ളൂ; ഡോക്ടർ പറയുന്നത്!

ഹരിയാനയില്‍ വിവാഹം വൻ വ്യവസായം; 17 വയസ്സില്‍ താഴെയുള്ള 'കല്യാണപ്പെണ്ണി'ന്റെ വില 15 മുതല്‍ 25 ലക്ഷം വരെ!