Saturday 27 October 2018 05:22 PM IST : By സ്വന്തം ലേഖകൻ

‘സ്ത്രീത്വമല്ല നിനക്ക് വേണ്ടത്, ശ്രീത്വമാണ്! മകൾക്ക് അച്ഛനെഴുതിയ കുറിപ്പ് വൈറൽ

teen-fb-post

മകളുടെ പിറന്നാൾ ദിനത്തിൽ അച്ഛന്‍ എഴുതിയ കുറിപ്പാണ് സൈബർ ലോകത്ത് ശ്രദ്ധേയമാകുന്നത്. ജയറാം സുബ്രഹ്മണിയെന്ന അഭിഭാഷകന്റെ ഫെയ്സ്ബുക് പോസ്റ്റിൽ നിറയുന്നത് മകള്‍ അവന്തികയോടുള്ള കരുതലും സ്‌നേഹവുമാണ്. ജീവിതത്തില്‍ മകൾ ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യങ്ങളെ കുറിച്ചും അച്ഛൻ വിവരിക്കുന്നു.

ജയറാം സുബ്രഹ്മണിയുടെ കുറിപ്പ് വായിക്കാം;

“ടീൻ ഏജിലേക്ക് കടന്നു എന്ന ക്ലീഷേ ഞാൻ പറയില്ല. മുപ്പതായാലും അറുപതായാലും ഞങ്ങൾക്ക് നീ കുഞ്ഞ് തന്നെ. അറിയേണ്ടത് അറിഞ്ഞു തന്നെയാണ് നീ വളരുന്നത്. നല്ലതിനെ സ്വീകരിക്കാനും കെട്ടതിനെ തള്ളാനുമുള്ള ആർജ്ജവം നിനക്ക് എന്നുമുണ്ടാകണം. തീരുമാനങ്ങൾ എടുക്കും മുൻപ് അതൊന്ന് അനലൈസ് ചെയ്യാനുള്ള ബുദ്ധി നിനക്കുണ്ടാകണം.

നിനക്കുണ്ടായേക്കാവുന്ന പ്രശ്നങ്ങൾക്ക് ഏറ്റവും നല്ല പരിഹാരം നിർദ്ദേശിക്കാൻ കഴിയുന്ന മാതാപിതാക്കൾ നിനക്കുണ്ട്. നിന്നെ ഒരു പെൺകുട്ടിയായി കണ്ട് ഒതുക്കി നിർത്താനല്ല മറിച്ച് ഒരു സുഹൃത്തായി കണ്ട് ഒപ്പം ചേർക്കാനാണ് ഞങ്ങൾക്കിഷ്ടം. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ വേണം. അതിൽ വച്ചുണ്ടാകുന്ന സകല ബുദ്ധിമുട്ടുകളും നേരിടാൻ നിനക്കൊപ്പം ഞങ്ങളുണ്ടാകും.

നിനക്ക് പെൺ സുഹൃത്തുക്കളും ആൺ സുഹൃത്തുക്കളും പാടില്ല…!! സുഹൃത്തുക്കൾ മാത്രം മതി. ആരെയും അനുകരിക്കണ്ട നീ... സ്വന്തമായൊരു ശൈലി വേണം നിനക്ക്..!! ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ നിയതമായ ചട്ടക്കൂട്ടിൽ നിന്നെ വളരാൻ ഞങ്ങൾ പ്രേരിപ്പിക്കില്ല.. നീ നിന്റെ വിശ്വാസങ്ങൾക്കൊപ്പിച്ചാണ് വളരേണ്ടത്..!!

ജീവിതവിജയം എന്നത് അക്കാദമിക്ക് വിജയങ്ങളല്ല… ജോലി നേടുന്നതല്ല… പണമുണ്ടാക്കുന്നതല്ല..! മറ്റുള്ളവർക്ക് നിന്നിലുണ്ടാകുന്ന വിശ്വാസവും മനോഭാവവുമാണ് നിന്റെ വിജയം. നിനക്ക് താൽപ്പര്യമുള്ള വിഷയങ്ങൾ നീ പഠിക്കുക.. നീ ഭാവിയിൽ ആരാകണം എന്ന ഒരു പ്രതീക്ഷയും ഞങ്ങൾ വയ്ക്കുന്നില്ല. പക്ഷേ എന്നും ഒപ്പമുള്ളവർക്കൊരു കൈതാങ്ങാകാൻ നീ ശ്രദ്ധിക്കണം. പരാജയങ്ങളോ പഴികളോ അവമതികളോ നിന്നെ തളർത്തരുത്. അതു കൂടി ചേർന്നതാണ് ഈ ജീവിതം എന്നതറിയണം നീ.

സ്ത്രീത്വമല്ല നിനക്ക് വേണ്ടത്.. ശ്രീത്വമാണ്. തല ഉയർത്തിപ്പിടിച്ച് തന്റേടത്തോടെ വളരണം നീ.. എന്നാൽ അങ്ങനെ നിനക്ക് തല ഉയർത്തി തന്റേടത്തോടെ നിൽക്കണമെങ്കിൽ നിന്നിൽ സത്യം വേണം.. ന്യായം വേണം.. നീതിബോധം വേണം.. അത് മറക്കണ്ട. ഞങ്ങൾക്ക് ശേഷവും ഈ ഭൂമിയിൽ ജീവിക്കേണ്ടവളാണ് നീ….

Happy Birthday Avanthika..”

jayaram-fb-post2113

മക്കളുടെ ഫോൺ രക്ഷിതാക്കൾക്ക് എളുപ്പത്തിൽ നിയന്ത്രിക്കാം; ഉപയോഗപ്രദമായ വിഡിയോ

മത്തി വേണ്ട, തരുന്നെങ്കിൽ അയല മതി; മീൻ വിൽപ്പനക്കാരനെ കുഴച്ച് കാക്കയുടെ പിടിവാശി (രസികൻ വിഡിയോ)

‘ആകുന്ന കാലത്ത് അയ്യപ്പനെ കാണണം, വയസ്സായാൽ പിന്നെ മല കയറാൻ പറ്റിയില്ലെങ്കിലോ?’; യുവതികളോട് അമ്മൂമ്മ

ജീവനെടുത്ത് വീണ്ടും സെൽഫി; ട്രക്കിങ്ങിനിടെ കൊക്കയിൽ വീണ് ദമ്പതികൾക്ക് ദാരുണാന്ത്യം