Tuesday 12 October 2021 04:03 PM IST : By സ്വന്തം ലേഖകൻ

‘അവളെനിക്ക് നിലാവായ നിമിഷം’: പ്രണയകഥ പറഞ്ഞ് പാത്തുവും ഫിറോസും: വിഡിയോ

asla-fathima

സോഷ്യല്‍ മീഡിയയിലെ സഹൃദയങ്ങൾ മുഴുവൻ ആശംസയുടെ ആയിരം പൂച്ചണ്ടുകളും ആശീർവാദങ്ങളും നൽകിയൊരു നിക്കാഹ്. ഫിറോസിന്റെ പെണ്ണായി പാത്തു മാറിയ നിമിഷത്തെ ഹൃദയം കൊണ്ടാണ് ഓരോരുത്തരും ഏറ്റെടുത്തത്. നിലാവു പോലെ ചിരിക്കുന്ന അതിജീവനത്തിന്റെ മാലാഖയും കടലിന്റെ നാട്ടിൽ നിന്നുമെത്തിയ ഫിറോസും ഒരുമിച്ച വിവാഹ നിമിഷത്തിന് പ്രത്യേകതകളും ഏറെയുണ്ടായിരുന്നു. വീൽ ചെയർ മഹറായി നൽകി പാത്തുവിനെ ഏറ്റെടുത്തത് അപൂർവങ്ങളിൽ അപൂർവം എന്നു മാത്രമല്ല, അത് രണ്ട് മനസുകളുടെ പകരം വയ്ക്കാനില്ലാതെ ഇഴയടുപ്പം കൂടിയായി മാറി.

ഇപ്പോഴിതാ കടലും നിലാവും എന്ന പേരിൽ ഒരു യൂട്യൂബ് ചാനലുമായി എത്തുകയാണ് ഈ ഭാഗ്യ ജോഡി. തങ്ങളുടെ വിവാഹ വിശേഷങ്ങളും സ്വപ്നങ്ങളും സൗഹൃദവുമൊക്കെ പങ്കുവച്ചുകൊണ്ടാണ് ആദ്യ വിഡിയോ എത്തിയത്. സൗഹൃദക്കൂട്ടങ്ങൾക്കിടയിൽ നിന്നാണ് പാത്തുവിനെ തനിക്ക് കിട്ടിയതെന്ന് ഫിറോസ് പറയുന്നു. സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ ഉള്ളിന്റയുള്ളിൽ ഒരിഷ്ടമുണ്ടായിരുന്നുവെന്ന് പാത്തുവും പറയുന്നു. ഹൃദയഹാരിയായ നിമിഷങ്ങളും കൊണ്ട് സമ്പന്നമാണ് വിഡിയോ.

വിവാഹ വിഡിയോ കാണാം: