Monday 26 October 2020 02:28 PM IST : By സ്വന്തം ലേഖകൻ

വിൽക്കാൻ ഒരു തുണ്ട് ഭൂമിയില്ല, ചികിത്സയ്ക്ക് ലക്ഷങ്ങൾ വേണം; മകളുടെ ജീവനുവേണ്ടി കനിവ് തേടി ഷംല

trivandrum-fathima.jpg.image.845.440

അപൂർവരോഗം ബാധിച്ചു ഒന്നര വർഷമായി ചികിത്സയിൽ കഴിയുന്ന 18 കാരിയുടെ ശസ്ത്രക്രിയയ്ക്കു നിർധന കുടുംബം സഹായം തേടുന്നു. തിരുവനന്തപുരം കണ്ണമ്മൂല കാവുവിള ലെയ്ൻ അയ്യങ്കാളി റോഡ് ശശി ഭവനിൽ ഷംലയുടെ മകൾ ഫാത്തിമ ഫർഹാനയുടെ ചികിത്സയ്ക്കാണ് സഹായം തേടുന്നത്. പാൻക്രിയാസിൽ അപൂർവ രോഗം ബാധിച്ചു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഫാത്തിമ. രോഗം ഭേദമാകാൻ രണ്ടു മാസത്തിനകം ശസ്ത്രക്രിയ നടത്തണം.

ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി 20 ലക്ഷം രൂപയിലധികം ചെലവു വരും. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത ഇവർ ഈ തുക എങ്ങനെ കണ്ടെത്തും എന്നറിയാതെ വിഷമിക്കുകയാണ്. 8 വർഷം മുൻപാണു ഭർത്താവ് ഉപേക്ഷിച്ചു പോയത്. പിന്നീട് പലഹാരങ്ങൾ വിറ്റു ജീവിച്ചു. ഫാത്തിമയെ കൂടാതെ മൂന്നു വയസ്സുള്ള ഒരു മകളും മകനും ഉണ്ട്. ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്തുന്നതിനായി യൂണിയൻ ബാങ്കിന്റെ കുമാരപുരം ബ്രാഞ്ചിൽ ഷംലയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഫോൺ : 9846982153

Tags:
  • Spotlight