Thursday 12 December 2019 10:15 AM IST : By സ്വന്തം ലേഖകൻ

സ്‌കൂൾ വിദ്യാർഥിനികളോട് അപമര്യാദ; യുവാവിനെ പരസ്യമായി ചെരുപ്പൂരി അടിച്ച് പൊലീസുകാരി! വിഡിയോ വൈറൽ

up-police-women

രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ കൂടിവരുകയാണ്. നിയമം കൂടുതൽ കർശനമാക്കണമെന്ന നിർദേശവും സമൂഹത്തിൽ നിന്ന് ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ നിന്നുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ അഭിനന്ദനം നേടുകയാണ്. സ്കൂൾ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ യുവാവിനെ പരസ്യമായി ഷൂസ് ഊരി തല്ലുന്ന പൊലീസുകാരിയാണ് വിഡിയോയിലെ താരം. ഉത്തർപ്രദേശിലെ കാൺപൂരിലെ ബിത്തൂരിലാണ് സംഭവം.

നയീം ഖാൻ എന്ന യുവാവാണ് സ്കൂൾ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയത്. ഇതോടെ വിദ്യാർഥിനികൾ പൊലീസിനോട് പരാതി പറഞ്ഞു. പിന്നാലെ വനിതാ കോൺസ്റ്റബിൾ ചഞ്ചൽ ചൗരസിയ സ്ഥലത്തെത്തി ഇയാളെ പിടികൂടി. പരസ്യമായി തന്നെ ഇവർ ഇയാളെ കൈകാര്യം ചെയ്തു. ആദ്യം യുവാവിന്റെ മുഖത്തടിച്ച ചഞ്ചൽ പിന്നീട് ഷൂ ഊരി മര്‍ദ്ദിക്കുകയായിരുന്നു. വിഡിയോ സമീപത്തുള്ളവർ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ പൊലീസുകാരി കയ്യടി നേടുകയാണ്. വിഡിയോ കാണാം;

Tags:
  • Spotlight
  • Social Media Viral