Saturday 23 June 2018 03:45 PM IST : By സ്വന്തം ലേഖകൻ

4.5 കോടിയുടെ പുത്തൻ ഫെരാരി കാർ തവിടു പൊടിയായി; അപകടം ഷോറൂമിൽ നിന്നു വീട്ടിലേക്കു കൊണ്ടുപോകും വഴി

accident

ചൈനയിലെ ബീജിംങ്ങിൽ നിന്നുള്ള പുതിയ വാർത്തയറിഞ്ഞാൽ വാഹന പ്രേമികളുടെ ഹൃദയം തകരും. ഷോറൂമിൽ നിന്നും വാങ്ങി വീട്ടിലേക്കു കൊണ്ടുപോകും വഴി ഒരു പുത്തൻ ഫെരാരി കാറാണ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് തവിടു പൊടിയായത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമാണ് കാറ് വാങ്ങിയ യുവതി ഷോറൂമില്‍ നിന്നും വണ്ടി എടുക്കാനെത്തിയത്. എന്നാല്‍ വണ്ടി എടുത്ത് വീട്ടിലേക്കു പോകും വഴി അപകടം ഉണ്ടായി. യുവതിക്കും മറ്റ് യാത്രക്കാര്‍ക്കും നിസാരമായ പരുക്കുകള്‍ മാത്രമാണ് പറ്റിയതെങ്കിലും കാര്‍ പൂർണ്ണമായും തകർന്നു. 4.5 കോടി രൂപ വില വരുന്ന ഫെരാരി 458 മോഡല്‍ ചുവന്ന കാറാണ് അപകടത്തിൽ പെട്ടത്. ചൈനയില്‍ ഇറക്കുമതി ചെലവ് അടക്കമാണ് കാറിന് 5 ലക്ഷം പൗണ്ട് (4.5 കോടി രൂപ) വില വരുന്നത്. നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് പാഞ്ഞു കയറിയ കാർ ഒരു ബിഎം ഡബ്ല്യു എക്സ് 3 കാറിലും ഇടിച്ചു. നിയന്ത്രണം വിട്ട ബിഎംഡബ്ല്യു ഒരു കറുത്ത നിസാന്‍ സലൂണ്‍ കാറിലും ഇടിച്ചു. തന്റെ കോടികള്‍ വില വരുന്ന കാര്‍ തകര്‍ന്നതിന് പിന്നാലെ മറ്റ് രണ്ട് കാറുകള്‍ക്കും യുവതി നഷ്ടപരിഹാരവും നല്‍കി.