Friday 04 December 2020 02:57 PM IST : By സ്വന്തം ലേഖകൻ

സ്കാനിൽ അസാമാന്യ വലുപ്പമുള്ള മുഴയാണ് ഗർഭാശയത്തിൽ കണ്ടെത്തിയത്, ഓപ്പറേഷനെന്നു കേട്ടതോടെ വിറച്ചുപോയി ; ആത്മാകെയറിലെ ചികിത്സയിലൂടെ ഗർഭാശയത്തിലെ മുഴമാറ്റിയ കഥയുമായി ഷീല

adv

ഓപ്പറേഷൻ തിയറ്ററിലേക്ക് എത്തി നോക്കേണ്ടിവന്നാൽ ചെറിയൊരു വിറയലോടെ തിരികെയോടുന്ന സാധാരണ വീട്ടമ്മ, അതാണ് തിരുവനന്തപുരം സ്വദേശിനി ഷീല. എനിക്കും നിങ്ങൾക്കും പരിചിതരായ ഐശ്വര്യമുള്ള അമ്മമുഖങ്ങളിൽ ഒരാൾ. ഗർഭാശയത്തിലുണ്ടായിരുന്ന അസാമാന്യവലുപ്പമുള്ള മുഴ ഹോമിയോപ്പതിയിലുള്ള വിശ്വാസവും മുടങ്ങാതെയുള്ള ശ്രദ്ധയും കൊണ്ട് ഇല്ലാതാക്കിയപ്പോൾ അവർ നമ്മളിൽ നിന്ന് വ്യത്യസ്തയായി.

ആത്മവിശ്വാസത്തോടെമറ്റുള്ളവർക്ക് മാർഗനിർദ്ദേശം നൽകുന്ന മനക്കരുത്തിന്റെ പ്രതിനിധിയായി. തിരുവനന്തപുരത്ത് പ്രവർത്തിച്ചുവരുന്ന ആത്മകെയർ ഹോമിയോപ്പതിക്സെന്റർ തന്റെ ജീവിതത്തിൽ അനുഗ്രഹമായി മാറിയതിനെക്കുറിച്ച് മനസ്സുതുറക്കുകയാണ് തിരുവനന്തപുരം സ്വദേശിനിയായ ഷീല.രണ്ടുമൂന്നുവർഷങ്ങൾക്കു മുൻപാണ് സംഭവം. മാസങ്ങളോളം തുടർച്ചയായി മൂത്രത്തിലെ അണുബാധകാരണം അലോപ്പതി ചികിത്സതേടിയതാണ്.

പെട്ടെന്ന് രോഗമുക്തിവേണ്ട സന്ദർഭങ്ങളിൽ അലോപ്പതിയല്ലേ ആദ്യം മനസ്സിൽവരൂ. തുടർച്ചയായി അണുബാധവരുന്നതിന് കാരണമറിയാൻ സ്കാൻ ചെയ്തുനോക്കാമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. റിസൾട്ട് കണ്ട് സത്യത്തിൽ ഞാൻ പേടിച്ചുപോയി. അസാമാന്യ വലുപ്പമുള്ളമുഴയാണ് ഗർഭാശയത്തിൽ കണ്ടെത്തിയത്. ഓപ്പറേഷൻ ഉടൻ നടത്തേണ്ടിവരുമെന്നു കൂടികേട്ടതോടെ വിറച്ചുപോയി. ഓപ്പറേഷൻ തിയറ്ററിനെ പിന്നേം കണ്ണടച്ചു മറക്കാമെന്നുവയ്ക്കാം.

Fibroid -ad

പക്ഷേ, ഞാൻ കിടപ്പിലാകുന്ന ദിവസങ്ങളിൽ എന്നെ നോക്കാനും വീടുനോക്കാനുമൊക്കെ ആളുവേണ്ടേ. എന്റെ രണ്ടുമക്കളാണെങ്കിൽ ഉന്നതവിദ്യാഭ്യാസമൊക്കെ നടത്തുന്നതേഉള്ളൂ. ആത്മകെയറിലെ ഷൈൻസാറിനെ ഒന്നു കണ്ടേക്കാമെന്ന് അങ്ങനെയാണ് തീരുമാനിച്ചത്. മക്കൾക്ക് പനി വരുമ്പോഴൊക്കെ ഷൈൻസാറിനെയാണ് മുൻപും കാണിച്ചിരുന്നത്. ഗർഭാശയ മുഴഭേദമാക്കുന്നതിൽ ആത്മകെയർ പ്രസിദ്ധവുമാണ്. എന്റെ അവസ്ഥ പറഞ്ഞപ്പോൾ, മരുന്നുകൊണ്ട് മാറുമോയെന്ന് നോക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തെ പൂർണ വിശ്വാസമുണ്ടായിരുന്നതുകൊണ്ട് ഞാനും ആ വഴിതന്നെ മതിയെന്നു തീരുമാനിച്ചു. ഓപ്പറേഷൻ ഒഴിവാക്കാനായി എന്തുമരുന്നുകഴിക്കാനും ഞാൻ തയാറായിരുന്നു. അലോപ്പതിമരുന്നുകൾപോലെയല്ലല്ലോ ഹോമിയോമരുന്ന്, സൈഡ് ഇഫക്ട്സ് പേടിക്കണ്ടല്ലോ.

രണ്ടുമാസത്തോളം മരുന്നുകൾ മുടങ്ങാതെ കൃത്യമായി കഴിച്ചതിനുശേഷം സ്കാൻ ചെയ്തുനോക്കിയപ്പോൾ മുഴ ഇല്ല എന്നാണ് റിപ്പോർട്ട് കിട്ടിയത്. സന്തോഷം കൊണ്ട് മാനത്തും വലിഞ്ഞു കേറുമെന്ന അവസ്ഥയായിരുന്നു എനിക്ക്. ഓപ്പറേഷനുകളെ പേടിയുള്ള എന്നെപ്പോലെയുള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ വന്നാൽ, ഇപ്പോൾ എന്നെക്കൊണ്ടാകും വിധം ഹോമിയോപ്പതിയെക്കുറിച്ചും ആത്മകെയറിനെക്കുറിച്ചും പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിക്കാറുണ്ട് ആ സംഭ‌‌‌‌വത്തിനുശേഷം. എന്റെ എന്തെല്ലാം ബുദ്ധിമുട്ടുകളാണ് അന്നുമാറിപ്പോയത്. ഓപ്പറേഷൻ മാത്രമല്ലല്ലോ പേടിക്കേണ്ടത്. അതുകഴിഞ്ഞും എന്തെല്ലാം ബുദ്ധിമുട്ടുകൾ അനുബന്ധമായി ഉണ്ടാകാമായിരുന്നു.

Fibroid -ad

ഗർഭാശയമുഴകൾമാത്രമല്ല, ഡങ്കിപ്പനി, ആർത്തവപ്രശ്നങ്ങൾ, PCOD, കാൻസർ എന്നിങ്ങനെ പലവിധരോഗങ്ങൾക്കും ആത്മകെയറിൽ ചികിത്സയുണ്ട്. പ്ലേറ്റ്ലറ്റ്കൗണ്ട് അദ്ഭുതകരമായികൂട്ടാനുള്ള മരുന്നും ലഭ്യമാണ്. ഗർഭാശയമുഴ ഒരിക്കൽ വന്നു ഭേദമായാലും പിന്നെയും വരാൻ സാധ്യതയുണ്ടെന്ന് പലരും പറഞ്ഞു കേട്ടു. എങ്കിലൊന്നു നോക്കിയേക്കാമെന്നോർത്തു പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും വെറുതെ സ്കാൻചെയ്തു നോക്കി. ഈശ്വരാനുഗ്രഹം കൊണ്ട് കുഴപ്പമൊന്നുമില്ല. അന്നെങ്ങാനും ഞാൻ ഓപ്പറേഷൻ ചെയ്തിരുന്നെങ്കിൽ പണവും എത്രമാത്രം കൂടുതൽ ചെലവായേനെ. അതുകൊണ്ടു തന്നെ മനസ്സില്‍ വലിയ സ്ഥാനത്താണ് ആത്മക്ലിനിക്. ആരോഗ്യപ്രശ്നങ്ങൾ വന്നാൽ വിശ്വാസത്തോടെ ഓടിച്ചെല്ലാനൊരിടമാണ് എനിക്ക് ഇനിയെന്നും ആത്മകെയർ.

Tags:
  • Spotlight