Monday 05 April 2021 12:10 PM IST : By സ്വന്തം ലേഖകൻ

‘രണ്ടു മാസത്തോളം മരുന്നുകൾ കൃത്യമായി കഴിച്ചു; പിന്നീട് സ്കാൻ ചെയ്തു നോക്കിയപ്പോൾ മുഴ ഇല്ല എന്ന് റിപ്പോർട്ട് കിട്ടി’; അനുഭവം പറഞ്ഞ് ഷീല

fobroohhg55665

പ്പറേഷൻ തിയറ്ററിലേക്ക് എത്തിനോക്കേണ്ടി വന്നാൽ ചെറിയൊരു വിറയലോടെ തിരികെയോടുന്ന സാധാരണ വീട്ടമ്മ, അതാണ് തിരുവനന്തപുരം സ്വദേശിനി ഷീല. എനിക്കും നിങ്ങൾക്കും പരിചിതരായ ഐശ്വര്യമുള്ള അമ്മ മുഖങ്ങളിൽ ഒരാൾ. ഗർഭാശയത്തിലുണ്ടായിരുന്ന അ സാമാന്യ വലുപ്പമുള്ള മുഴ ഹോമിയോപ്പതിയിലുള്ള വിശ്വാസവും മുടങ്ങാതെയുള്ള ശ്രദ്ധയും കൊണ്ട് ഇല്ലാതാക്കിയപ്പോൾ അവർ നമ്മളിൽ നിന്ന് വ്യത്യസ്തയായി. ആത്മവിശ്വാസത്തോടെ മറ്റുള്ളവർക്ക് മാർഗനിർദ്ദേശം നൽകുന്ന മനക്കരുത്തിന്റെ പ്രതിനിധിയായി. തിരുവനന്തപുരത്ത് പ്രവർത്തിച്ചു വരുന്ന ആത്മ കെയർ ഹോമിയോപ്പതിക് സെന്റർ തന്റെ ജീവിതത്തിൽ അനുഗ്രഹമായി മാറിയതിനെക്കുറിച്ച് മനസ്സു തുറക്കുകയാണ് തിരുവനന്തപുരം സ്വദേശിനിയായ ഷീല.

രണ്ടു മൂന്നു വർഷങ്ങൾക്കു മുൻപാണ് സംഭവം. മാസങ്ങളോളം തുടർച്ചയായി മൂത്രത്തിലെ അണുബാധ കാരണം അലോപ്പതി ചികിത്സ തേടിയതാണ്. പെട്ടെന്ന് രോഗമുക്തി വേണ്ട സന്ദ ർഭങ്ങളിൽ അലോപ്പതിയല്ലേ ആദ്യം മനസ്സിൽ വരൂ. തുടർച്ചയായി അണുബാധ വരുന്നതിന് കാരണമറിയാൻ സ്കാൻ ചെയ്തു നോക്കാമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. റിസൾട്ട് കണ്ട് സത്യത്തി ൽ ഞാൻ പേടിച്ചു പോയി. അസാമാന്യ വലുപ്പമുള്ള മുഴയാണ് ഗർഭാശയത്തിൽ കണ്ടെത്തിയത്. ഓപ്പറേഷൻ ഉടൻ നടത്തേണ്ടി വരുമെന്നു കൂടി കേട്ടതോടെ വിറച്ചു പോയി. ഓപ്പറേഷൻ തിയറ്ററിനെ പിന്നേം കണ്ണടച്ചു മറക്കാമെന്നു വയ്ക്കാം. പക്ഷേ, ഞാൻ കിടപ്പിലാകുന്ന ദിവസങ്ങളിൽ എന്നെ നോക്കാനും വീടു നോക്കാനുമൊക്കെ ആളു വേണ്ടേ. എന്റെ രണ്ടു മക്കളാണെങ്കിൽ ഉന്നതവിദ്യാഭ്യാസമൊക്കെ നടത്തുന്നതേ ഉള്ളൂ.

ആത്മ കെയറിലെ ഷൈൻ സാറിനെ ഒന്നു കണ്ടേക്കാമെന്ന് അങ്ങനെയാണ് തീരുമാനിച്ചത്. മക്കൾക്ക് പനി വരുമ്പോഴൊക്കെ ഷൈൻ സാറിനെയാണ് മുൻപും കാണിച്ചിരുന്നത്.  ഗർഭാശയ മുഴ ഭേദമാക്കുന്നതിൽ ആത്മ കെയർ പ്രസിദ്ധവുമാണ്. എന്റെ അവസ്ഥ പറഞ്ഞപ്പോൾ, മരുന്നു കൊണ്ട് മാറുമോയെന്ന് നോക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തെ പൂർണ വിശ്വാസമുണ്ടായിരുന്നതു കൊണ്ട് ഞാനും ആ വഴി തന്നെ മതിയെന്നു തീരുമാനിച്ചു. ഓപ്പറേഷൻ ഒഴിവാക്കാനായി എന്തു മരുന്നു കഴിക്കാനും ഞാൻ തയാറായിരുന്നു. അലോപ്പതി മരുന്നുകൾ പോലെയല്ലല്ലോ ഹോമിയോ മരുന്ന്, സൈഡ് ഇഫക്ട്സ് പേടിക്കണ്ടല്ലോ. രണ്ടു മാസത്തോളം മരുന്നുകൾ മുടങ്ങാതെ കൃത്യമായി കഴിച്ചതിനു ശേഷം സ്കാൻ ചെയ്തു നോക്കിയപ്പോൾ മുഴ ഇല്ല എന്നാണ് റിപ്പോർട്ട് കിട്ടിയത്. സന്തോഷം കൊണ്ട് മാനത്തും വലിഞ്ഞു കേറുമെന്ന അവസ്ഥയായിരുന്നു എനിക്ക്.

ഓപ്പറേഷനുകളെ പേടിയുള്ള എന്നെപ്പോലെയുള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ വന്നാൽ, ഇപ്പോൾ എന്നെക്കൊണ്ടാകും വിധം ഹോമിയോപ്പതിയെക്കുറിച്ചും ആത്മ കെയറിനെക്കുറിച്ചും പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിക്കാറുണ്ട് ആ സംഭ‌‌‌‌വത്തിനു ശേഷം. എന്റെ എന്തെല്ലാം ബുദ്ധിമുട്ടുകളാണ് അന്നു മാറിപ്പോയത്. ഓപ്പറേഷൻ മാത്രമല്ലല്ലോ പേടിക്കേണ്ടത്. അതു കഴിഞ്ഞും എന്തെല്ലാം ബുദ്ധിമുട്ടുകൾ അനുബന്ധമായി  ഉണ്ടാകാമായിരുന്നു.

ഗർഭാശയ മുഴകൾ മാത്രമല്ല, ഡെങ്കിപ്പനി, ആർത്തവ പ്രശ്നങ്ങൾ, PCOD, കാൻസർ എന്നിങ്ങനെ പലവിധ രോഗങ്ങൾക്കും ആത്മ കെയറിൽ ചികിത്സയുണ്ട്. പരിമിതമായ സമയം കൊണ്ട് പ്ലേറ്റ്ലറ്റ് കൗണ്ട് അത്ഭുതകരമായി വർധിപ്പിച്ചു ക്യാൻസറിൽ നിന്നും, ഡെങ്കിപനിയിൽ നിന്നും മറ്റ് ഇതര രോഗങ്ങളിൽ നിന്നും മുക്തി നേടാൻ സഹായിക്കുന്ന മരുന്ന് ലഭ്യമാണ്. ഗർഭാശയ മുഴ ഒരിക്കൽ വന്നു ഭേദമായാലും പിന്നെയും  വരാൻ സാധ്യതയുണ്ടെന്ന് പലരും പറഞ്ഞു കേട്ടു. എങ്കിലൊന്നു നോക്കിയേക്കാമെന്നോർത്ത് രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും വെറുതെ സ്കാൻ ചെയ്തു നോക്കി.  ഈശ്വരാനുഗ്രഹം കൊണ്ട്  കുഴപ്പമൊന്നുമില്ല. അന്നെങ്ങാനും ഞാൻ ഓപ്പറേഷൻ ചെയ്തിരുന്നെങ്കിൽ പണവും എത്രമാത്രം കൂടുതൽ ചെലവായേനെ. അതുകൊണ്ടു തന്നെ മനസ്സില്‍ വലിയ സ്ഥാനത്താണ് ആത്മ ക്ലിനിക്. ആരോഗ്യപ്രശ്നങ്ങൾ വന്നാൽ വിശ്വാസത്തോടെ ഓടിച്ചെല്ലാനൊരിടമാണ് എനിക്ക് ഇനിയെന്നും ആത്മ കെയർ.

കൂടുതൽ വിവരങ്ങൾക്ക്Athmacare Centre for Man Made Diseases,  TC 11/875(MRA- 28), Manjadivila Road, Nalanda Junction, Near Vyloppilly Samskrithi Bhavan, Nanthencode, Thiruvananthapuram- 695003. | E-mail : athmacare@gmail.com. Phone :0471 4060297,  8848677249,  | www.athmacare.com . https://youtu.be/46kyhiNI5I4 | Fibroid Recovery Proof-Homeomagic by Athmacare Facebook: Athmacare Centre for Man Made Diseases

Tags:
  • Spotlight