Thursday 04 March 2021 03:56 PM IST : By സ്വന്തം ലേഖകൻ

ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ടു പോകുന്ന വീട്ടമ്മയാണോ നിങ്ങൾ?: സാമ്പത്തിക ഇടപാടുകളുടെ പുതുപാഠങ്ങളുമായി ദി വീക്ക് വെബിനാർ

the-week-

വ്യക്തിജീവിതത്തിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും, പണം കൈകാര്യം ചെയ്യുന്ന വിധത്തെ കുറിച്ചും എത്രപേർ ചിന്തിച്ചിട്ടുണ്ടാകും? കുടുംബവും കരിയറും ഒരുപോലെ കൊണ്ടു പോകുന്ന വനിതകളിൽ പലർക്കും സാമ്പത്തിക ഇടപാടുകളെന്നു കേൾക്കുമ്പോഴെ ബാലികേറാമലയാണ്. കുടുംബിനിയുടെ റോളിൽ നിന്നുകൊണ്ട് നിന്നും കൊണ്ട് കരിയറും വരുമാനവും അളന്നു കുറിക്കുമ്പോൾ ടെൻഷനാകുന്ന എത്രയോ വനിതകൾ. വ്യക്തിജീവിതത്തിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും ഭദ്രതയെ കുറിച്ചും ആശങ്കപ്പെടുന്ന കുടുംബിനികൾക്ക് പുതിയ കാലത്തിന്റെ സാമ്പത്തിക പാഠങ്ങൾ പകർന്നു നൽകാൻ എത്തുകയാണ് ‘ദി വീക്ക്’ മാഗസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വെബിനാര്‍. ലോക വനിത ദിനത്തോട് അനുബന്ധിച്ചാണ് സമകാലിക പ്രാധാന്യമുള്ള വിഷയത്തിൽ വെബിനാർ എത്തുന്നത്.

‘ധനവും കുടുംബവും വനിതകളുടെ കാഴ്ചപ്പാടിലൂടെ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന വെബിനാർ ആദിത്യ ബിർള സൺ ലൈഫ് മ്യൂച്വൽ ഫണ്ടിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. വരുന്ന മാർച്ച് ഏഴിന് രാവിലെ 11 മണിയോടെ വെബിനാർ ആരംഭിക്കും.

സാമ്പത്തിക കാര്യവിദഗ്ധനും SEBI ഇൻവെസ്റ്റ്മെന്റ് ഉപദേശകനുമായ കിരണ്‍ ടെലാംഗ് ആണ് വെബിനാറിൽ വിഷയത്തെ അധികരിച്ച് സംസാരിക്കുന്നത്. എഴുത്തുകാരനും സാമ്പത്തികവിദഗ്ധനുമായ അമിത് ത്രിവേദി, ആദിത്യ ബിർള സൺ ലൈഫ് എഎംസി ലിമിറ്റഡ് എജ്യൂക്കേഷൻ ഡെവലപ്മെന്റ് വിഭാഗം തലവനുമായ കെഎസ് റാവു എന്നിവരും സെമിനാറിന്റെ ഭാഗമായി സംസാരിക്കും. വെബിനാറിൽ പങ്കെടുക്കുന്നവർക്ക് ദി വീക്ക് മാഗസിന്റെ നാല് ഇ–എഡിഷനുകള്‍ സൗജന്യമായി ലഭിക്കും.

വ്യക്തി ജീവിതത്തിൽ ധനം എങ്ങനെ കൈകാര്യം ചെയ്യാം, സ്വയം പര്യാപ്തരായ വനിതകൾ ധനം കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാകണം?, വനിതകളുടെ വ്യക്തി ജീവിതവും സാമ്പത്തിക ഇടപെടലുകളും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നീ ചോദ്യങ്ങൾക്കും വെബിനാറില്‍ മറുപടിയുണ്ടാകും

ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്ത ശേഷം വെബിനാറിൽ പങ്കെടുക്കാം:

http://bit.ly/2NNjxXf