Wednesday 20 March 2019 12:50 PM IST : By സ്വന്തം ലേഖകൻ

ആ വിയർപ്പിന്റെ നാണയത്തുട്ടുകൾക്ക് സ്വർഗത്തിന്റെ മണമുണ്ടായിരുന്നു; കടലവിറ്റപണത്തിൽ കടലോളം കാരുണ്യം; കുറിപ്പ്

firoz

തിരക്ക് പിടിച്ച് നെട്ടോട്ടമാണ് എല്ലാവരും. അതിനിടയിൽ സഹാനുഭൂതിയുടെ കരങ്ങൾ നീട്ടാൻ എവിടെ സമയം. സ്വാർത്ഥതയുടേയും തന്‍പ്രമാണിത്വത്തിന്റേയും ലോകത്ത് ഒരു പുഞ്ചിരി പൊഴിക്കാൻ പോലും പലർക്കും പ്രയാസമാണ്. എന്നാൽ തന്റെ സാഹചര്യമോ ചുറ്റുപാടോ സാമ്പത്തിക സ്ഥിതിയോ പോലും നോക്കാതെ കരുണയുടെ കരം നീട്ടിയ ഒരു മനുഷ്യനെ പരിചയപ്പെടുത്തുകയാണ് സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. കടല വിറ്റ് കിട്ടിയ നാണയതുട്ടുകൾ മറ്റൊരാളുടെ കണ്ണീരൊപ്പാനായി നീക്കി വച്ച ആ മനുഷ്യൻ നമ്മുടെ ഹൃദയം നിറയ്ക്കും. ഫെയ്സ്ബുക്കിലൂടെയാണ് ആ മനുഷ്യനെ ഫിറോസ് പരിചയപ്പെടുത്തുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

#രാമപുരത്തെ #ഫുട്ട്ബോൾ ഉദ്ഘാടത്തിലാണ് ഇദ്ദേഹത്തെ കണ്ടുമുട്ടിയത്.എന്റെ പുറകെ തന്നെയുണ്ടായിരുന്നു.കയ്യിൽ ഒരു പ്ലാസ്റ്റിക്ക് സഞ്ചിയും എനിക്ക് ഒരു കാര്യം പറയാനുണ്ട് എന്നു പറഞ്ഞ് വന്നു.ഞാൻ കരുതിയത് അദ്ദേഹത്തിന്റെ വിഷമമായിരിക്കും എന്നായിരുന്നു പക്ഷെ ഉദ്ഘാടനം കഴിഞ്ഞ് പോരാൻ നിൽക്കുമ്പോൾ എന്റെ കയ്യിലേക്ക് കുറച്ച് ചില്ലറ നോട്ടുകൾ നൽകി പറഞ്ഞു..#ഇത് ഇവിടെ #കടല #വിറ്റ് കിട്ടിയതാണ് നിങ്ങളുടെ പ്രവർത്തനത്തിന് വച്ചോളൂ....

#എന്റെ #കണ്ണ് നിറഞ്ഞ് പോയി #ഇങ്ങിനെയും ഉണ്ടോ #മനുഷ്യർ ഈ നാണയത്തുട്ടുകൾ കൊണ്ട് അരവയർ നിറയ്ക്കാൻ ഒരു കുടുംബം അവിടെ കാത്തിരിക്കുന്നുണ്ടാവില്ലെ ഞാൻ അദ്ദേഹത്തെ ക്കുറിച്ച് തിരക്കി അദ്ദേഹത്തിന് വീട്ടുണ്ടോ വീട്ടിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ നമ്മുടെ സഹായം വേണോ എന്നെല്ലാം പക്ഷെ എല്ലാത്തിനും ആ മനുഷ്യൻ ചിരിച്ച് കൊണ്ട് മറുപടി നൽകി എനിക്ക് ഒന്നും വേണ്ട നിങ്ങളെ കാണാനും കെട്ടിപ്പിടിക്കാനും സാധിച്ചില്ലെ ഇതുമതി എനിക്ക്....

#വാക്കുകൾക്ക് എല്ലാം നേടിയ സന്തോഷം ഉണ്ടായിരുന്നു പിന്നീട് ആഗ്രൗണ്ടിന്റെ തൊട്ടടുത്ത് ഒരു #കാൻസർ #രോഗിയായ ഇത്തയെ കാണാൻ ചെന്നു നമ്മൾ നൽകുന്ന സഹായത്തിന് മുകളിൽ ആവിയർപ്പിന്റെ മണമുള്ള ചില്ലറ നോട്ടുകളും വച്ച് നൽകി വില മതിക്കാനാവാത്ത ആ നോട്ടുകൾ ഇന്നൊരു ജീവന് ആശ്വാസമായി മാറിയില്ലെ #ഇവിടെ #ഒഴുക്കിയ #വിയർപ്പിന് #സ്വർഗ്ഗത്തിന്റെ #മണമുണ്ടായിരുന്നു.........