Friday 18 September 2020 02:33 PM IST : By സ്വന്തം ലേഖകൻ

ചേച്ചിമാർ വന്നതു കണ്ടില്ലേ... എണീക്കെടാ ചെക്കൻമാരെ! 5 പെൺകുട്ടികൾക്ക് ശേഷം ഉണ്ടായ ഇരട്ടക്കുട്ടികൾ; വൈറൽ വിഡിയോ

viral-kids

രണ്ട് കൺമണികൾ... അവരെ സ്നേഹം കൊണ്ട് മൂടാനും ലാളിക്കാനും അഞ്ച് കുഞ്ഞേച്ചിമാർ... സ്നേഹവാത്സല്യങ്ങൾ അഞ്ചായി പകുത്തു നൽകിയ ചേച്ചിമാരുടെയും അവരുടെ കുഞ്ഞനിയൻമാരുടെയും കഥ സോഷ്യൽ മീഡിയയിലാണ് നിറഞ്ഞു നിൽക്കുന്നത്. അഞ്ച് പെൺകുട്ടികൾക്ക് ശേഷം ഉണ്ടായ ഇരട്ടക്കൺമണികളാണ് വിഡിയോയിലെ തങ്കക്കുടങ്ങൾ. അവരെ ആശുപത്രിയിൽ ആദ്യമായി കാണാനെത്തുന്ന ചേച്ചിമാരും അവരുടെ നിഷ്ക്കളങ്കമായ സ്നേഹവുമാണ് ഏവരേയും കൊതിപ്പിക്കുന്നത്.

തങ്ങളുടെ കുഞ്ഞനിയൻമാരെ ആദ്യമായി കണ്ടതിലുള്ള അമ്പരപ്പും ആഹ്ലാദവും ചേച്ചിമാരുടെ മുഖത്ത് കാണാം. കൈകകളിലും കാലുകളിലും തൊട്ടു നോക്കിയിട്ട് ‘എന്ത് സോഫ്റ്റാ അല്ലേ...’ എന്നാണ് ഒരു ചേച്ചിയുടെ കമന്റ്. ചേച്ചിമാര്‍ വന്നു എണീക്കെടാ ചെക്കൻമാരേ... എന്ന് കൊഞ്ചലോടെ പറയുന്ന മറ്റൊരു കുഞ്ഞേച്ചിയേയും വിഡിയോയിൽ കാണാം.

‘അഞ്ച് പെൺകുട്ടികൾക്ക് ശേഷം ഉണ്ടായ ഇരട്ട ആൺകുട്ടികളെ കാണാൻ കുഞ്ഞേച്ചിമാരുടെ വരവ് കണ്ടോ..’ എന്ന തലക്കെട്ടോടെ വിവിധ സോഷ്യൽ മീഡിയയിൽ പേജുകൾ ഈ രംഗങ്ങൾ‌ ഏറ്റെടുത്തിട്ടുണ്ട്. ഇടുക്കി ജില്ലയിൽ മുരിയ്ക്കാശ്ശേരിയിലെ ഡോ.മാത്യുവിനാണ് അഞ്ച് പെൺമക്കൾക്ക് ശേഷം ഇരട്ട ആൺകുട്ടികൾ ജനിച്ചത്... എന്നാണ് സോഷ്യൽ മീഡിയ നൽകുന്ന വിവരം.

വിഡിയോ കാണാം;