Monday 19 November 2018 12:10 PM IST : By സ്വന്തം ലേഖകൻ

ടോയ്‍ലറ്റ് വൃത്തിയാക്കാനും ഗ്ലാസ് തുടക്കാനും ഒരേ ടൗവൽ; സംഭവം ഫൈവ്സ്റ്റാർ ഹോട്ടലില്‍ (വിഡിയോ)

glass-cleaning6543

പണം കൂടുതൽ കൊടുത്താലും നല്ല വൃത്തിയുള്ള ഭക്ഷണം കഴിക്കാനാണ് ഭൂരിഭാഗവും മുന്തിയ ഹോട്ടലുകളെ ആശ്രയിക്കുന്നത്. എന്നാൽ അവിടെ കിട്ടുന്ന ആഹാരസാധനങ്ങളുടെ വൃത്തിയുടെ കാര്യത്തിൽ ഒരു ഗ്യാരണ്ടിയും നൽകേണ്ട എന്നാണ് അടുത്ത ദിവസം വൈറലായ വിഡിയോ പറയുന്നത്. ചൈനയിലെ ഒരു ഫൈവ്സ്റ്റാർ ഹോട്ടലിൽ നടന്ന സംഭവത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഹോട്ടൽ ജീവനക്കാരി ടോയ്‍ലറ്റ് വൃത്തിയാക്കാനും വെള്ളം കുടിക്കുന്ന ഗ്ലാസ് തുടക്കാനും ഉപയോഗിക്കുന്നത് ഒരേ ടൗവൽ. ചൈനയിലെ ഒരു ബ്ലോഗറാണ് സംഭവത്തിന്റെ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. വിഡിയോ വൈറലായതോടെ അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഡിയോ കാണാം;