Thursday 23 August 2018 02:34 PM IST : By സ്വന്തം ലേഖകൻ

പ്രളയജലത്തിൽ മുങ്ങിയ കേരളത്തെ കൈപിടിച്ചു കയറ്റിയവരിൽ ഈ ‘ഇടുക്കിയുടെ മിടുക്കിയും’; അറിയണം ആൻഷയെ

ansha

പ്രളയജലത്തിൽ കുടുങ്ങിയവരെ രക്ഷയുടെ തീരത്തെത്തിക്കാൻ വിശ്രമമില്ലാതെ പ്രയത്നിച്ച കുറേ മനുഷ്യരുണ്ട്. സൈന്യവും മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും സന്നദ്ധപ്രവർത്തകരുമുൾപ്പെടുന്ന ഒരു വലിയ വിഭാഗം. അവരിൽ പലരുടെയും പേര് പോലും മിക്കവർക്കും അറിയില്ല. അതിലോരാളാണ് അൻഷ തോമസ്.

ബോട്ടുകൾക്കും മറ്റ് രക്ഷാപ്രവർത്തകർക്കും എത്തിച്ചേരുവാനാകാത്ത ഇടങ്ങളിലെത്തി നിരവധി പേരെ അതിസാഹസികമായി ഹെലികോപ്ടറിൽ എയർലിഫ്റ്റ് ചെയ്ത് രക്ഷിച്ചത് വ്യോ മ സേ നയും നാവികസേനയുമാണ്. അതിൽ രക്ഷാദൗത്യത്തിൽ പങ്കെടുത്ത ഹെലികോപ്ടറുകളുടെ ലാൻഡിംഗ് ഉൾപ്പടയുള്ള പ്രവർത്തനങ്ങൾ നിയന്ത്രിച്ചത് ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം വീട്ടിൽ അൻഷയാണ്. ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി കോളദിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍സ് എൻജിനിയറിംഗ് പഠനം പൂർത്തിയാക്കിയ അൻഷ, ഹെലികോപ്ടറുകളുടെ ലാൻഡിംഗ് ഉൾപ്പടയുള്ള കാര്യങ്ങളാണ് നിയന്ത്രിക്കുന്നത്. ഹെലികോപ്ടർ എവിടെക്കൊക്കെയാണ് പോകണ്ടത്,എവിടെയൊക്കെ ഭക്ഷണം വിതരണം ചെയ്യണം എന്നൊക്കെ നിയന്ത്രിക്കുന്നത് അൻഷയാണ്. എയർഫോഴ്സ് ഉദ്യോഗസ്ഥനും ചെങ്ങന്നൂർ കവിയൂർ സ്വദേശിയുമായ മനു മോഹനും അൻഷയോടൊപ്പമുണ്ട്.