Monday 20 January 2020 12:32 PM IST : By സ്വന്തം ലേഖകൻ

അയ്യായിരം നര്‍ത്തകിമാര്‍ അണിനിരന്ന മോഹിനിയാട്ടം നൃത്താവിഷ്ക്കാരം; പിറന്നത് ഗിന്നസ് ലോക റെക്കോര്‍ഡ്!

mohiniyattam

അയ്യായിരം നര്‍ത്തകിമാര്‍ അണിനിരന്ന മോഹിനിയാട്ടം തൃശൂരില്‍ അരങ്ങേറി. ശ്രീനാരായണ ഗുരു രചിച്ച കുണ്ഡലിനിപാട്ടിന്റെ നൃത്താവിഷ്ക്കാരമായിരുന്നു നടന്നത്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ഒരുക്കിയ നൃത്താവിഷ്ക്കാരത്തിന് എസ്എന്‍ഡിപിയാണ് വേദിയൊരുക്കിയത്. ഗിന്നസ് ബുക് അധികൃതരും സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. 

സംഗീത സംവിധായകനും വയലിനിസ്റ്റുമായ അജിത് എടപ്പള്ളിയായിരുന്നു സംവിധാനം ചെയ്തത്. ഗായകന്‍ മധു ബാലകൃഷ്ണനാണ് പാടിയത്. പ്രശസ്ത മോഹിനിയാട്ട നര്‍ത്തകിയും ഗിന്നസ് ലോക റെക്കോര്‍ഡിന് ഉടമയുമായ ഡോക്ടര്‍ ധനുഷ്യ സന്യാലാണ് നൃത്തം പരിശീലിപ്പിച്ചത്. 

ഏകാത്മകം മെഗാ ഇവന്റ് എന്നു പേരിട്ട പരിപാടിയുടെ ഉദ്ഘാടനം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. വടക്കുന്നാഥ ക്ഷേത്ര മൈതാനമായിരുന്നു വേദി. ഗുരുദര്‍ശനത്തിന്റെ തിളക്കമാണ് നൃത്താവിഷ്ക്കാരത്തിലൂടെ കൊണ്ടുവരാന്‍ ശ്രമിച്ചത്. 

Tags:
  • Spotlight