Monday 14 March 2022 05:32 PM IST : By സ്വന്തം ലേഖകൻ

യുകെയിൽ പഠനവും കരിയറും; വെബിനാറിൽ പങ്കെടുക്കൂ, സംശയങ്ങള്‍ അകറ്റൂ...

uk-consultancy

ഹെറ്റ്ഫോഡ്ഷയർ യൂണിവേഴ്സിറ്റിയും ഏലൂർ കൺസൾട്ടൻസിയും ചേർന്ന് വിദേശവിദ്യാഭ്യാസവും അവസരങ്ങളും പരിചിതമാക്കുന്ന വെബിനാറൊരുക്കുകയാണ്. മാർച്ച് 16 ന് 4.00 pm മുതലാണ് വെബിനാർ. ഓൺലൈനായാണ് വെബിനാറിൽ പങ്കെടുക്കേണ്ടത്. യുകെയിലെ പ്രമുഖ സർവകലാശാലയായ ഹെറ്റ്ഫോഡ്ഷയറിലെ വിദഗ്ധർ വെബിനാറിൽ പങ്കെടുക്കും.

അനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിം ഡിസൈൻ എന്നിവയിൽ ലോകോത്തര നിലവാരമുള്ള സർവകലാശാലയാണ് ഹെറ്റ്ഫോഡ്ഷയർ. ഇവിടത്തെ 96.5% വിദ്യാർഥികളും പ്ലേസ്മെന്റ് സപ്പോർട്ട് നേടി ആറു മാസത്തിനുള്ളിൽ മികച്ച തൊഴിലവസരങ്ങൾ നേടുന്നു. 1,700-ലധികം ബിസിനസുകളുമായും ബന്ധമുണ്ട്. മികച്ച അധ്യാപന നിലവാരത്തിനുള്ള സർക്കാരിന്റെ ടീച്ചിങ് എക്‌സലൻസ് TEF ഗോൾഡ് അവാർഡ് നേടിയ ഈ സർവകലാശാല ലണ്ടൻ നഗരത്തിൽ നിന്ന് 35 കിലോമീറ്റർ വടക്കോട്ടു മാറിയാണ് സ്ഥിതി ചെയ്യുന്നത്. യുകെ യിലെ ഉപരിപഠനവും അവിടെ സ്ഥിരതാമസമാക്കുന്നതും സ്വപ്നം കാണുന്ന വിദ്യാർഥിയാണു നിങ്ങളെങ്കിൽ ഉറപ്പായും ഈ വെബിനാറിൽ പങ്കെടുക്കൂ. കോഴ്സിന്റെ വിശദവിവരങ്ങളും തൊഴിൽ സാധ്യതകളും സ്കോളർഷിപ്പുകളും ഈ വെബിനാറിൽ ചർച്ച ചെയ്യും. വെബിനാറിൽ പങ്കെടുക്കാനുള്ള ലിങ്ക്... https://zfrmz.com/WqmHzURtb6JoPJiLiNy7

uk-consultancy-22

ഹെറ്റ്ഫോഡ്ഷയർ യൂണിവേഴ്സിറ്റിയിലെ കോഴ്സുകൾ

MA ആനിമേഷൻ

MSc ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക്‌സും

MSc കംപ്യൂട്ടർ സയൻസ്

MSc സൈബർ സെക്യൂരിറ്റി

MA ഗ്രാഫിക് ഡിസൈൻ

MSc ഇന്റർനാഷണൽ ബിസിനസ്സ്

MA ഗ്രാഫിക് ഡിസൈൻ

BEng (ഓണേഴ്സ്) എയറോസ്പേസ് എൻജിനീയറിങ്

ബിഎ (ഓണേഴ്സ്) 3D ആനിമേഷനും വിഷ്വൽ ഇഫക്റ്റുകളും

BEng (ഓണേഴ്സ്) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയറിങ്

BSc (ഓണേഴ്‌സ്) ഡാറ്റ സയൻസ്