Thursday 16 September 2021 11:39 AM IST : By സ്വന്തം ലേഖകൻ

37 ഏക്കറിൽ നട്ടു പിടിപ്പിച്ചത് 300 മുളങ്കൂട്ടങ്ങൾ: ക്യാംപസിനെ ‘ഓക്‌സിജൻ ഫാക്ടറി’യാക്കാൻ ഫാ. റോയ്

fr-roy

തന്റെ തേതൃത്വത്തിലുള്ള ക്യാംപസിനെ ഓക്‌സിജൻ ഫാക്ടറിയാക്കി മാറ്റാനുള്ള പരിശ്രമത്തിൽ ഒരു പുരോഹിതൻ. വടക്കാഞ്ചേരി, വെട്ടിക്കാട്ടിരിയിലെ ജ്യോതി എൻജിനീയറിങ് കോളേജിന്റെ സിഇഒ ഫാ. റോയ് ആണ് 37 ഏക്കർ ക്യാംപസ് വളപ്പിൽ 300 മുളങ്കൂട്ടങ്ങൾ വച്ചു പിടിപ്പിച്ചത്. ഏഴു വർഷം മുമ്പ് 10 മുളകൾ നട്ട്‌ തുടങ്ങിയ യജ്ഞമാണ് ഇപ്പോള്‍ ഈ നിലയിൽ എത്തിയിരിക്കുന്നത്.

fr-roy-2

പറമുള, ലാത്തിമുള, വള്ളിമുള തുടങ്ങി 15 ഇനങ്ങളുണ്ട് ഈ മുളങ്കാട്ടിൽ. പീച്ചിയിലെ വനഗവേഷണ കേന്ദ്രത്തിൽനിന്നാണ് ഇദ്ദേഹം തൈകളെത്തിക്കുന്നത്. ഈ വർഷം നട്ടത് നൂറ് തൈകൾ. ക്യാംപസിലെ 15 ഏക്കറിൽ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങൾ മുളങ്കാടുകൾക്കുള്ളിലാണ്.

fr-roy-3

സെപ്റ്റംബർ 18 മുള ദിനമാണ്. മുളയുടെ പാരിസ്ഥിതിക പ്രസക്തിയും ഉപയുക്തതയും പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഫാ. റോയ് പറയുന്നു.