Monday 14 January 2019 04:56 PM IST : By സ്വന്തം ലേഖകൻ

സ്വന്തം മക്കളുടെ മുന്നില്‍ വച്ചു വഴക്കിടരുത്; മാതാപിതാക്കള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കുഞ്ഞു ഉപദേശം!

99677362

വത്തിക്കാന്‍ സിറ്റിയിൽ നടന്ന 27 കുഞ്ഞുങ്ങളുടെ മാമ്മോദീസയിൽ മാതാപിതാക്കൾക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശം. ദമ്പതികൾ തമ്മിൽ വഴക്കിടുന്നതില്‍ തെറ്റൊന്നുമില്ലെന്നും പക്ഷേ അത് സ്വന്തം മക്കളുടെ മുന്നില്‍ വച്ചു വേണ്ടെന്നുമാണ് മാര്‍പാപ്പ സദസ്സിനെ മുൻനിർത്തി പറഞ്ഞത്.

"മാതാപിതാക്കളുടെ പെരുമാറ്റം കുഞ്ഞുങ്ങള്‍ക്ക് മനഃപ്രയാസം ഉണ്ടാക്കരുത്. വിശ്വാസം അടുത്ത തലമുറയ്ക്കു കൈമാറുകയെന്ന ദൗത്യം വീട്ടില്‍വച്ചു തന്നെ തുടങ്ങണം. അതിനായി ഈ ചെറിയ ഉപദേശം നിങ്ങളെ സഹായിക്കും."- അദ്ദേഹം പറഞ്ഞു. കുഞ്ഞുങ്ങള്‍ വിശന്നു കരയുമ്പോള്‍ മുലയൂട്ടാന്‍ അമ്മമാര്‍ നാണിക്കേണ്ടതില്ലെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.