Wednesday 18 September 2019 10:59 AM IST : By സ്വന്തം ലേഖകൻ

മീൻ ഫ്രഷ് ആണോന്ന് അറിയാൻ ചെകിള പൊളിച്ചുനോക്കി ഇനി അബദ്ധം പറ്റേണ്ട! വിഡിയോ കണ്ടുനോക്കൂ...

fish8865ghuu

നമ്മൾ ബുദ്ധിമാന്മാരാണ്, എന്നാൽ നമ്മളെക്കാൾ അതിബുദ്ധിയുള്ളവരാണ് മറ്റുള്ളവരെങ്കിലോ? അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മാർക്കറ്റിൽ പോയാൽ മീൻ നല്ലതാണോ എന്നറിയാൻ ചെകിള പൊളിച്ചുനോക്കി പരിശോധിച്ചു വാങ്ങുന്നവരുണ്ട്. ഇങ്ങനെ ചെയ്യുന്നത് ചെകിളയുടെ ഉൾഭാഗത്ത് രക്തം ഉണ്ടോയെന്ന് പരിശോധിച്ചു മീൻ ഫ്രഷ് ആണെന്ന് ഉറപ്പുവരുത്താനാണ്. എന്നാൽ മീനിന്റെ ചെകിളയ്ക്കിടയിൽ ചുവന്ന ദ്രാവകം കൃത്രിമമായി പുരട്ടി വച്ചാൽ ആരറിയാനാണ് അല്ലെ! അത്തരമൊരു ടെക്നിക് ഉപയോഗിക്കുകയാണ് നമ്മുടെ നാട്ടിലെ ചില മീൻ കച്ചവടക്കാർ. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. വിഡിയോ ഒന്ന് കണ്ടുനോക്കൂ...  

Tags:
  • Spotlight
  • Social Media Viral