Saturday 18 July 2020 02:33 PM IST : By സ്വന്തം ലേഖകൻ

മായം ചേര്‍ക്കാത്ത രുചികരമായ ഭക്ഷണം വീട്ടിലെത്തും; ഒപ്പം വീട്ടമ്മമാര്‍ക്ക് മികച്ച വരുമാനമാര്‍ഗവും; ‘ഫുഡിയോ’ കേരളത്തിലും വരുന്നു

foodiyo

വീട്ടിലുണ്ടാക്കുന്ന രുചികരമായ ഭക്ഷണം ഓൺലൈൻ ഓർഡർ വഴി ലഭിച്ചാലോ? അതുപോലെ നമ്മുടെ കൈപ്പുണ്യം മറ്റുള്ളവർക്ക് കൂടി രുചിച്ചു നോക്കാൻ അവസരം കിട്ടിയാലോ? അത്തരമൊരു സംരംഭമാണ് ‘ഫുഡിയോ’. ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യാനും ഇഷ്ട ഭക്ഷണം ഓഡര്‍ ചെയ്യാനുമായാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. 2011 ൽ തമിഴ്നാട്ടിലാണ് ഫുഡിയോയുടെ തുടക്കം. ഇപ്പോൾ കേരളം, കര്‍ണ്ണാടക, ആന്ധ്ര എന്നിവിടങ്ങളിലേക്കു കൂടി വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ് സംരംഭകർ. ആയിരത്തിലധികം ഔട്ട്ലറ്റുകളാണ് പുതിയതായി ആരംഭിക്കുക. മലപ്പുറം സ്വദേശികളായ കെ പി ഫിറോസ് ഖാൻ, ശ്രീന ഫിറോസ് എന്നീ ദമ്പതികളാണ് ഫുഡിയോയുടെ സാരഥികൾ. 

മികച്ച ഗുണനിലവാരത്തോടെ പരമ്പരാഗതശൈലിയില്‍ പാചകം ചെയ്ത ഭക്ഷണം വിതരണം ചെയ്യാന്‍ സഹായിക്കുക എന്നതാണ് ഫുഡിയോയുടെ ലക്ഷ്യം. ഏറ്റവും നന്നായി പാചകം ചെയ്യാന്‍ അറിയാവുന്ന നല്ല കൈപ്പുണ്യം ഉള്ളവരെയാണ് ഫുഡിയോ ഭക്ഷണ വിതരണത്തിനായി തിരഞ്ഞെടുക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കിയ മായം ചേര്‍ക്കാത്ത രുചികരമായ ഭക്ഷണം ലഭിക്കും. ഇത്തരത്തില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള വേഗതയേറിയതും എളുപ്പമുള്ളതുമായ രീതിയാണ് ഫുഡിയോ ആപ്ലിക്കേഷന്‍.

ഒപ്പം പാചകം ഇഷ്ടമുള്ളവര്‍ക്ക് ഭക്ഷണവിഭവങ്ങള്‍ വിപണനം ചെയ്യാനുള്ള വേദി കൂടിയാണ് ഫുഡിയോ ആപ്ലിക്കേഷന്‍ ഒരുക്കുന്നത്. ഇതിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ക്ക്, പ്രത്യേകിച്ചും വീട്ടമ്മമാര്‍ക്ക് മികച്ച വരുമാനമാര്‍ഗം കണ്ടെത്താന്‍ കഴിയും. വീട്ടിലിരുന്നു കൊണ്ടുതന്നെ നിങ്ങള്‍ക്ക് ഏറ്റവും നന്നായി പാചകം ചെയ്യാന്‍ കഴിയുന്ന വിഭവം ഉണ്ടാക്കിക്കൊണ്ട് സമ്പാദിക്കാം.

ഫുഡിയോ ആപ്പില്‍ വെണ്ടര്‍ ആയി രജിസ്റ്റര്‍ ചെയ്യുന്ന ആര്‍ക്കും ഈ അപ്ലിക്കേഷനിലൂടെ ഓഡര്‍ സ്വീകരിക്കാനും ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യാനും കഴിയും. ഫുഡിയോ ആപ്ലിക്കേഷനിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ഓര്‍ഡറുകള്‍ക്ക് അനുസരിച്ച് ഭക്ഷണം തയ്യാറാക്കി ഉപഭോക്താവിന് നല്‍കണം. നിങ്ങള്‍ക്ക് പാചകം ചെയ്യാന്‍ കഴിയുന്നത്ര അളവിലുള്ള ഓഡറുകള്‍ മാത്രമായിരിക്കും ലഭിക്കുന്നത്. ഫുഡിയോ നല്‍കുന്ന പാക്കിങ്ങ് മെറ്റീരിയല്‍ ഉപയോഗിച്ചായിരിക്കണം ഭക്ഷണം വിതരണം ചെയ്യേണ്ടത്. ഇതിനായി വാഹനം ആവശ്യമുള്ളവര്‍ക്ക് തവണവ്യവസ്ഥയില്‍ ഫുഡിയോ വാഹനം നല്‍കുന്നതാണ്.

Tags:
  • Spotlight