Saturday 21 September 2019 05:58 PM IST : By സ്വന്തം ലേഖകൻ

കൂട്ടത്തിലെ പെൺതരിയെ കെട്ടി പതിനഞ്ച് വർഷ ചലഞ്ച്! ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

challenge

കാലത്തിന്റെ വേഗത്തിനൊപ്പം മുന്നോട്ടല്ല, പിന്നിലേക്ക് പോകുന്നതിലാണ് സോഷ്യൽ മീഡിയക്ക് കമ്പം. ഫ്ലാഷ് ബാക്ക് തേടിയുള്ള ആ യാത്രയ്ക്ക് സോഷ്യൽ മീഡിയ പല കാലത്തും പല പേരുകൾ നൽകിയിരുന്നു. ഏറ്റവും ഒടുവിൽ കേട്ടത് ടെൻ ഇയർ ചലഞ്ച് എന്ന ഓമനപ്പേര്. പത്തു വർഷത്തിനു മുമ്പും ശേഷവുമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതാണ് രീതി. അത്തരമൊരു ചിത്രമാണ് സോഷ്യൽമീഡിയയെ അമ്പരപ്പിക്കുന്നത്.

പതിനഞ്ച് വർഷം മുമ്പും ശേഷവുമെടുത്ത ചിത്രങ്ങൾ പങ്കുവച്ചാണ് അവർ സോഷ്യസ്‍ മീഡിയയെ അമ്പരപ്പിക്കുന്നത്. 2001 പിള്ളേർ സെറ്റായിരുന്ന കാലത്തെ ചിത്രമാണ് ആദ്യത്തേത്. പതിനഞ്ച് വർഷങ്ങൾക്കിപ്പുറം കാലം പായുമ്പോൾ പലരും വല്ലാതെ മാറിപ്പോയിരിക്കുന്നു. എന്നാൽ ട്വിസ്റ്റ് അതൊന്നുമല്ല, കൂട്ടത്തിലെ പെൺതരിയെ ആണൊരുത്തൻ വിവാഹം കഴിച്ചതാണ് കൗതുക കാഴ്ച. എന്തായാലും സംഗതി സോഷ്യൽ മീഡിയ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.