Friday 16 November 2018 10:22 AM IST : By സ്വന്തം ലേഖകൻ

ഗജ ചുഴലിക്കാറ്റ്: കനത്ത മഴയ്ക്ക് സാധ്യത! കേരളത്തിലും ഓറ‍‍‍‍‍ഞ്ച് അലർട്ട്, തമിഴ്നാട്ടില്‍ ആറു മരണം

STORM-IRMA/CUBA

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തെക്കന്‍ ജില്ലകളില്‍ ചിലയിടങ്ങളില്‍ കനത്ത മഴ. തിരുവനന്തപുരം ജില്ലയില്‍ മിക്കയിടങ്ങളിലും ശബരിമല പാതയിലും ശക്തമായ മഴ പെയ്യുന്നുണ്ട്. മധ്യകേരളത്തിലും നേരിയ മഴയുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍  ഒാറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ മണിക്കൂറില്‍ അമ്പത് കിലേമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഈ മാസം ഇരുപത് വരെ കലില്‍  പോകരുതെന്ന് മുന്നറിയിപ്പുണ്ട്. തമിഴ്നാട്ടില്‍ പ്രവേശിച്ച ഗജ അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തികുറഞ്ഞ് മധ്യകേരളത്തിലൂടെ അറബി കലിലേയ്ക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനം.

ഗജ ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ ആറ് മരണം. പുതുക്കോട്ടയിൽ വീടു തകർന്ന് നാല് പേര്‍ മരിച്ചു. കടലൂരിൽ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടിയാണ് ഒരു മരണം. വിരുതാചലത്ത് മതിൽ ഇടിഞ്ഞ് സ്ത്രീ മരിച്ചു. മണിക്കൂറില്‍ 110 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നത്. 22 ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. േകരളത്തിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം അറിയിച്ചു.

ചുഴലിക്കാറ്റ് നാഗപട്ടണത്തിനും വേദാരണ്യത്തിനും ഇടയിലൂടെ തമിഴ്നാടും പുതുച്ചേരിയും കടന്നുവെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ കാറ്റിന്റെ മുഴുവൻ പ്രശ്നങ്ങളും അവസാനിക്കാൻ ഇനിയും മണിക്കൂറുകൾ എടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷകേന്ദ്രം ഡപ്യൂട്ടി ഡയറക്ടർ ജനറൽ എസ്.ബാലചന്ദ്രൻ അറിയിച്ചു. തമിഴ്നാടിന്റെ തീരപ്രദേശങ്ങളിൽ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നാലു സംഘത്തെ നാഗപട്ടണത്തിന് നിയോഗിച്ചിട്ടുണ്ട്. രണ്ടു സംഘം കൂഡല്ലൂരിലും നിലയുറപ്പിച്ചിട്ടുണ്ട്.

more...