Friday 15 March 2019 11:41 AM IST : By സ്വന്തം ലേഖകൻ

പ്രകൃതി മരുന്നുകൾ കഴിച്ച് പിത്താശയ കല്ലുകളെ പുറത്തുചാടിക്കാൻ പറ്റുമോ? വിഡിയോ കാണൂ

dr-arun-mangalath-gall-bladder

കരളിന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന ചെറിയ അവയവമാണ് പിത്തസഞ്ചി അഥവാ പിത്താശയം. കരൾ പുറപ്പെടുവിക്കുന്ന പിത്തരസം ഉപയോഗിച്ച് ശരീരത്തിലെ കൊഴുപ്പിനെ ലയിപ്പിക്കാനുള്ള ഉത്തരവാദിത്തം പിത്ത സഞ്ചിയ്ക്കാണ്. ചെറിയ അവയവമല്ലേ, വല്ല്യ പ്രശ്നമൊന്നും ഉണ്ടാക്കില്ല എന്നു കരുതിയാൽ തെറ്റി. വളരെ സാധാരണയായി ഇപ്പോൾ കണ്ടു വരുന്ന ഒരു അവസ്ഥയുണ്ട് പിത്താശയ കല്ല്. പിത്താശയത്തിൽ ഉണ്ടാകുന്ന ചെറിയ ക്രിസ്റ്റൽ പോലുള്ള കല്ലുകളാണ് ഇവ. കൊളസ്ട്രോളോ പിത്തരസമോ അടിഞ്ഞു കൂടുന്നതു മൂലമാണ് ഇതുണ്ടാകുന്നത്. പിത്തരസം കാൽസ്യ ലവണത്തോടൊപ്പം ചേരുമ്പോഴാണ് ഇതുണ്ടാകുന്നത്. 

പിത്താശയത്തിൽ കല്ലുണ്ടാകാൻ യഥാർത്ഥ കാരണം അറിയില്ലെങ്കിലും ചില ഘടകങ്ങൾ ഇതിന് ആക്കം കൂട്ടും. പിത്തരസത്തിലെ കൊളസ്ട്രോളിന്റെ കൂടിയ അളവ്, പിത്തരസത്തിലെ ലവണങ്ങളുടെ അഭാവം, പിത്തരസത്തിന് ഗാഢത കൂടുക, പൊണ്ണത്തടി, അനാരോഗ്യകരമായ ഭക്ഷണശീലം എന്നിവ രോഗകാരണമാകും. അതേസമയം പ്രകൃതി മരുന്നുകൾ കഴിച്ച് പിത്താശയ കല്ലുകളെ പുറത്തുചാടിക്കാൻ പറ്റുമോ എന്നാണ് പലരുടെയും സംശയം. ഇൻഫോക്ലിനിക് പങ്കുവച്ച ഈ വിഡിയോ മുഴുവനായും കണ്ടുനോക്കൂ, നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം ഡോ. അരുൺ മംഗലത്ത് പറഞ്ഞുതരുന്നു. വിഡിയോ കാണാം;