Thursday 16 May 2019 10:22 AM IST : By സ്വന്തം ലേഖകൻ

'ഞാൻ മരിക്കണോ അതോ ജീവിക്കണോ?'; ഓൺലൈനിൽ വോട്ടിനിട്ട് 16 വയസ്സുകാരി ജീവനൊടുക്കി!

girl-suicide-voting

കൗമാരപ്രായക്കാർക്കിടയിൽ മാനസിക സംഘർഷവും ആത്മഹത്യാ പ്രവണതയുമൊക്കെ ദിവസംതോറും കൂടിവരുകയാണ്. നിസ്സാര കാര്യങ്ങൾക്ക് പോലും മനസ്സ് തകർന്ന് ജീവിതം അവസാനിപ്പിക്കുന്നതിലേക്ക് വരെയെത്തി നിൽക്കുന്നു കാര്യങ്ങൾ. മലേഷ്യയിൽ കഴിഞ്ഞ ദിവസം പതിനാറുകാരി ആത്മഹത്യ ചെയ്തു. ഓൺലൈനിൽ വോട്ടിനിട്ടാണ് പെൺകുട്ടി ജീവനൊടുക്കിയത്.

ഇനി താൻ ജീവിക്കണമോ അതോ മരിക്കണമോ എന്ന് ഓൺലൈൻ സുഹൃത്തുക്കളോട് അഭിപ്രായം ചോദിച്ച ശേഷമാണ് ജീവിതം അവസാനിപ്പിച്ചത്. സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഇത്തരമൊരു പോസ്റ്റിട്ട് അഭിപ്രായം തേടിയത്. ഭൂരിഭാഗം സുഹൃത്തുക്കളും പെൺകുട്ടി മരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു.

69 ശതമാനം സുഹൃത്തുക്കളും പെൺകുട്ടി മരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞത് തമാശയ്ക്കായിരുന്നു. 31 പേർ മാത്രമാണ് ജീവിക്കണമെന്ന് ആവശ്യപ്പെട്ടത്. ‘Really Important, Help Me Choose D / L’ എന്നിങ്ങനെയായിരുന്നു പോസ്റ്റ്. മരണം ആണെങ്കിൽ ഡി, ജീവിതം ആണെങ്കിൽ എൽ രേഖപ്പെടുത്താനായിരുന്നു പോസ്റ്റിൽ ആവശ്യപ്പെട്ടത്. സംഭവത്തെ കുറിച്ച്  മലേഷ്യൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.