Wednesday 06 February 2019 07:13 PM IST : By സ്വന്തം ലേഖകൻ

മേളപ്പെരുക്കത്തിന് നടുവിൽ സർവ്വതും മറന്ന് നൃത്തം; ആരാണ് ഈ പെൺകുട്ടി, സോഷ്യല്‍ മീഡിയ ചോദിക്കുന്നു

pooram

അസ്ഥിക്കു പിടിച്ച മാതിരിയാണ് ചിലരുടെ പൂര പ്രേമം. മേളപ്പെരുക്കത്തിന്റെ കയറ്റിറക്കങ്ങളെ ശ്വാസനിശ്വാസങ്ങൾക്കൊപ്പം ചേർത്തു വച്ച എത്രയോ പേരാണ് നമുക്ക് ചുറ്റുമുള്ളത്. ആറു മുതൽ അറുപതുകാരനെ വരെ ഒരേ പോലെ ലഹരിയിൽ ആറാടിക്കാൻ കഴിവുള്ള ഒരു ഓർക്കസ്ട്ര മറ്റെവിടെങ്കിലും ഉണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്ന് സംശയം ലവലേശം പോലുമില്ലാതെ പറയും.

സിരകളിൽ പടർന്നു കയറിയ പൂര ലഹരിക്കൊപ്പം സർവ്വതും മറന്നാടുന്ന ഒരു പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനസു നിറയ്ക്കുന്നത്. അമ്മയ്ക്കൊപ്പം പൂരപ്പറമ്പിലെത്തിയതാണ് കക്ഷി. പൂരപ്പറമ്പിലെ ചെണ്ടത്താളത്തിനൊത്ത് താളം പിടിച്ച് തുടങ്ങിയ പെണ്‍കുട്ടി താളം മുറുകുന്നത് അനുസരിച്ച് ആടുകയാണ്. പരിസരം മറന്ന് താളം ആസ്വദിക്കുന്ന ഈ ആസ്വാദികയ്ക്ക് സോഷ്യൽ മീഡിയയിൽ ആരാധകര്‍ ഏറാൻ ഇതിൽ കൂടുതൽ എന്ത് വേണം.

‘ഇവൻമാരുടെ ചെലവിൽ വേണോ എനിക്ക് മേക്ക് ഓവർ നടത്താൻ’; സോഷ്യൽ മീഡിയ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി

വീൽചെയറിൽ ഉരുളുന്ന ഉമ്മയും മകനും; അൻഫാസിന്റെ വേദന നോക്കിയിരിക്കാനേ ഈ ഉമ്മയ്ക്ക് ആകുന്നുള്ളു; വേദന

‘ആ നിലവിളി ശബ്ദമിടൂ...’; പച്ചകുത്തിയപ്പോൾ എട്ടു ദിക്കും പൊട്ടുമാറ് യുവതിയുടെ കരച്ചിൽ; ചിരിനിറച്ച് വി‍ഡിയോ

അമ്മയ്ക്കൊപ്പം അടിച്ചുപൊളിച്ച് ‘ജൂനിയർ തലയുടെ’ ഷോപ്പിംഗ്; വൈറലായി വിഡിയോ

തടി കുറയ്ക്കാൻ പറയുന്നവര്‍ക്കറിയില്ല എന്റെ രോഗം, അനുഭവിക്കുന്ന വേദന; വിദ്യാ ബാലൻ

താളം പിടിച്ച് ആസ്വദിച്ച് ആടുന്നത് അവളുടെ വശങ്ങളിലായി നിൽക്കുന്നവര്‍ അടക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഗൗനിക്കാതെ പെണ്‍കുട്ടി താളം ആസ്വദിക്കുകയാണ്. കലയെ യഥാർത്ഥത്തിൽ മറകളില്ലാതെ, മുറുക്കങ്ങളില്ലാതെ ആസ്വദിക്കേണ്ടത് എങ്ങനെ എന്നിൻ്റെ ഉത്തമ ഉദാഹരണമാണ് ഇതെന്നും പലരും ചൂണ്ടിക്കാട്ടുന്നു. കൊല്ലം ആനയടി ക്ഷേത്രത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങളെന്നാണ് സോഷ്യൽ മീഡിയ നൽകുന്ന വിവരം.