Saturday 19 September 2020 11:53 AM IST

ഹുലാഹൂപ്പുമായി ഏഷ്ണ കുട്ടി സഞ്ചരിക്കുന്ന ദൂരങ്ങൾ ; പതിനാറാം വയസ്സിൽ തുടങ്ങിയ യാത്രക്കാരിക്കിപ്പോൾ ലോകമെമ്പാടും വിദ്യാർഥികൾ

Shyama

Sub Editor

girl

എന്താണീ ഹൂലാ ഹൂപ്പ് എന്ന് കുറച്ച് പേരെങ്കിലും ആലോചിക്കുന്നുണ്ടാകും... പേര് മാത്രമേ അറിയാത്തതുണ്ടാകൂ നമ്മളിൽ പലരും വട്ടത്തിലുള്ള ഈ വളയം കണ്ടുകാണും. കളിക്കാനും വ്യായാമത്തിമനായും ഒക്കെ ആളുകൾ ഉപയോഗിക്കുന്ന പ്ലാസ്ററിക് /റബർ വളയങ്ങളാണവ. ലോകം മുഴിവൻ വിദ്യാർഥികളെ നൽകിയ ഹോലഹൂപ്പിങ്ങിനെ കുറിച്ച് ഏഷ്ണയിൽ നിന്ന് തന്നെ കേൾക്കാം...

‘‘പത്ത് വർഷം മുൻപാണ് കഥ തുടങ്ങുന്നത്. ഞാൻ പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോൾ വെറുതേയൊരു ഹോബിയായിട്ടാണ് ഹോലാഹൂപ്പിങ്ങ് തുടങ്ങുന്നത്. ചെറുപ്പത്തിൽ നമുക്ക് ഇഷ്ടം പോലെ ഫ്രീ ടൈം ഉണ്ടല്ലോ... എനിക്ക് സ്പോട്ട്സിൽ മുൻപേ കമ്പമുണ്ടായിരുന്നു. പക്ഷേ, നൃത്തം ചെയ്യാൻ ആഗ്രഹമുണ്ടായിട്ടും അത് പറ്റിയിരുന്നില്ല. അങ്ങനെയാണ് നൃത്തവും സ്പോട്ടും ഇഴുകിച്ചേരുന്ന ഹോലാഹൂപ്പിങ്ങിനോട് ഇഷ്ടം വരുന്നത്. യൂട്യൂബിലും മറ്റും വിദേശികൾ ഹൂലാഹൂപ്പിങ്ങ് ചെയ്യുന്ന വീഡിയോസ് കണ്ട് ആരാധന മൂത്താണ് അതിലേക്ക് കൂടുതൽ അടുക്കുന്നത്. ഞാൻ സെൽഫ്–ടോട്ട് ആർട്ടിസ്റ്റാണ്. ഓൺലൈൻ വീഡിയോസ് കണ്ട് ചെയ്ത് ചെയ്ത് പഠിച്ചാണ് ഇത് വഴക്കിയെടുത്തത്. ഞാനിത് തുടങ്ങുന്ന സമയത്ത് ഇന്ത്യയിൽ ആരും ഹൂലാഹൂപ്പിങ്ങ് പഠിപ്പിക്കുന്നതായി അറിവില്ലായിരുന്നു, നമ്മുടെ ഒരു പെയ്സിൽ സ്വന്തമായി പഠിച്ചതു കൊണ്ടാണ് ഇത്രയും വർഷങ്ങൾ എടുത്തതും. ഞാൻ മൂന്നും നാലും വർഷങ്ങൾ കൊണ്ട് പഠിച്ചെടുത്ത ടെക്നിക്കുകൾ ഇപ്പോൾ ഞാൻ പഠിപ്പിക്കുന്ന കുട്ടികൾ ഒരു മാസം കൊണ്ട് തന്നെ മനസ്സിലാക്കി ചെയ്യുന്നുണ്ട്. അതാണ് അതിന്റെ വ്യത്യാസം.

girl55

പിന്നെ വേറൊരു കാര്യം... തുടക്കത്തിൽ എനിക്കിതൊരു ഹോബി മാത്രമായിരുന്നു. സമയം കിട്ടുമ്പോൾ, മൂഡുള്ളപ്പോൾ ഒക്കെ മാത്രം ചെയ്യുന്നൊരു കാര്യം. ഇതിനിടയ്ക്ക് ഡിഗ്രിയും പോസ്റ്റ്ഗ്രാജുവേഷനും ഒക്കെ ചെയ്തു. സൈക്കോളജിയാണ് പഠിച്ചത്. അതിനിടയിലും ഹൂലാഹൂപ്പിങ്ങ് പഠിപ്പിച്ചിരുന്നു പക്ഷേ, അതൊക്കെ ഒരു ദിവസത്തെ വർക്ക്ഷോപ്പുകളിലൂടെയൊക്കെ മാത്രമായിരുന്നു. പതിയെ പതിയെയാണ് എനിക്ക് എന്റെ യഥാർത ഇഷ്ടം മനസിലായി വന്നത്. മൂവ്മെന്റ്, തെറപ്പി, മൈൻഡ്– ബോഡി കണക്ഷൻ എന്നതൊക്കെ എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളായിരുന്നു. ഹൂലാഹൂപ്പിങ്ങ് എത്ര തെറാപ്യൂട്ടിക്കായൊരു കാര്യമാണെന്ന് ബോധ്യം വരുന്നത് പതുക്കെയാണ്... അതറിഞ്ഞു കഴിഞ്ഞപ്പോൾ കൂടുതൽ ഫോക്കസ് ചെയ്തു. ഒരു ടൂൾ, വ്യായാമം എന്നതിനൊക്കെ അപ്പുറം ഒരു ‘ഫീൽ ഗുഡ്’ എലമെന്റായിട്ടാണ് ഞാനിതിനെ പ്രധാനമായും നോക്കി കാണുന്നത്.

ലോകം നിറയെ വിദ്യാർഥികൾ

2019 തൊട്ട് ഫുൾടൈം ആയി തന്നെ പഠിപ്പിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും പോയി പഠിപ്പിക്കാറുമുണ്ടായിരുന്നു. അപ്പോഴാണ് ലോക്ഡൗൺ വരുന്നത്. ഇപ്പോൾ ക്ലാസുകൾ ഓൺലൈനാണ്. അതുകൊണ്ട് എല്ലാ രാജ്യക്കാർക്കും തടസങ്ങളൊന്നുമില്ലാതെ ക്ലാസുകൾ അറ്റന്റ് ചെയ്യാം. ക്ലാസിന്റെ കൂടുതൽ വിവരങ്ങള്‍ എന്റെ വെബ്സൈറ്റിലുണ്ട്.

girl444

പഠിപ്പിക്കുന്നതിനൊപ്പം ഞാനും പഠിച്ചുകൊണ്ടേയിരുക്കുകയാണ്. വ്യക്തിപരമായും സാമ്പത്തികപരമായും എനിക്ക് ഇത് ഗുണം ചെയ്തിട്ടുണ്ട്. ആദ്യ കാലത്തൊക്കെ ആളുകൾ വളരെ കുറവായിരുന്നു, അപ്പോഴൊക്കെ ഡിമോട്ടിവേറ്റഡ് ആകുകയും ചെയ്തിരുന്നു. പക്ഷേ, നമുക്ക് ഇഷ്ടമുള്ള കാര്യത്തെ ഇഷ്ടപ്പെടുന്നതിനോടൊപ്പം തന്നെ അതിനെ പാതി വഴിയില്‍ ഉപേക്ഷിക്കാതിരിക്കാനുള്ള ധൈര്യവും വേണം. ഇപ്പോൾ ഇന്ത്യയ്ക്കകത്തും പുറത്തുമായി ധാരാളം ആളുകൾ എന്റെയുടുത്ത് നിന്ന് ഹൂലാഹൂപ്പിങ്ങ് പഠിക്കുന്നുണ്ട്. ഇന്ത്യയിൽ ബാംഗ്ലൂർ, മുംബൈ, ഡൽഹി, കേരളം, തമിഴ്നാട്, ബീഹാർ, യു.പി., ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നൊക്കെ വിദ്യാർഥികളുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് യു.എസ്.എ., യൂറോപ്, ഇറ്റലി, പാരിസ്, ചെക്റിപബ്ലിക്, ആംസ്റ്റർഡാം തുടങ്ങി പലയിടത്തുനിന്നുള്ളവരുമുണ്ട്. അതു വഴി പല സ്ഥലങ്ങളിലേയും സംസ്കാരവും രീതികളും ഒക്കെ നമുക്ക് മനസ്സിലാക്കും. ഒരു വ്യക്തി എന്ന നിലയിൽ വിശാലമായി ചിന്തിക്കാൻ ഇതൊക്കെ സഹായിച്ചിട്ടുണ്ട്. കുട്ടികൾ തൊട്ട് 60 വയസ്സുള്ളവർ വരെ ശിഷ്യരായിട്ടുണ്ട്. വ്യായാമം എന്ന നിലയ്ക്കും അല്ലാതെയും ആളുകൾ ഇത് പഠിപ്പിക്കുന്നു. ശരീരം ടോൺഡ് ആക്കി നിർത്താൻ ഹൂലാഹൂപ്പിങ്ങ് സഹായിക്കും. ജിമ്മിൽ പോകുന്ന പോലെ വിലിയ ശാരീരികാധ്വാനം ഇതിനു വേണ്ട, കളിപ്പാട്ടം കൊണ്ട് കളിക്കുന്ന പോലെ യോഗ പോലെ നമുക്കൊരു സന്തോഷവും സമാധാനവും കിട്ടും. ഇതു വരെ നിങ്ങളുടെ ശരീരം പരിചയിക്കാത്ത ചില ചലനങ്ങൾ പഠിച്ചെടുക്കുക, മനസ്സിന്റേയും മസിലുകളുടേയും കോഡിനേഷൻ ശരിയായി കിട്ടുക എന്നിങ്ങനെയുള്ള ബേസിക്കായ കുറച്ച് കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള ബുദ്ധിമുട്ട് മാത്രമേ ഹൂലാഹൂപ്പ് പരിശീലിക്കാൻ വേണ്ടി വരൂ, അതിന്റെ ടെക്നിക്ക് കിട്ടിക്കഴിഞ്ഞാൽ ഇതു കൊണ്ട് പലതും ചെയ്യാം. വളരെ ആസ്വധിച്ച് ചെയ്യാവുന്ന ഒരുകാര്യമാണിത്. പാലക്കാട് സ്വദേശിയാണ് ഏഷ്ണയുടെ അച്ഛൻ കൊച്ചിക്കാരിയാണ് അമ്മ. ഡൽഹിയിലാണ് ഇപ്പോൾ താമസം.

Tags:
  • Spotlight