Wednesday 06 July 2022 05:39 PM IST : By സ്വന്തം ലേഖകൻ

ഗ്ലോബൽ എജ്യുക്കേഷനൽ കൺസൽട്ടന്റ്സ്; മനസ്സറിഞ്ഞു നേടാം വിദേശവിദ്യാഭ്യാസം

global-educational-consultants-foreign-education-cover

വിദേശത്തു പഠിക്കണമെന്ന സ്വപ്നമാണോ മനസിൽ? ഏതു രാജ്യം തിരഞ്ഞെടുക്കണം, ഏതൊക്കെ യൂണിവേഴ്സിറ്റികളിൽ അപേക്ഷിക്കണം എന്നൊക്കെ ആശങ്കയുണ്ടോ? ഈയവസരത്തിൽ ആശ്രയിക്കാവുന്ന ഏറ്റവും മികച്ച ഏജൻസിയാണ് ഗ്ലോബൽ എജ്യുക്കേഷനൽ കൺസൽട്ടന്റ്സ്. ഓരോ വിദ്യാർഥിയുടെയും അഭിരുചികളും പഠനനിലവാരവും സാമ്പത്തികശേഷിയും ഭാവിപദ്ധതികളും കണക്കിലെടുത്ത് ഏറ്റവും യോജിച്ച രീതിയിൽ വിദേശവിദ്യാഭ്യാസം ആസൂത്രണം ചെയ്യാൻ ഗ്ലോബൽ എല്ലായ്പ്പോഴും സജ്ജമാണ്. വിദ്യാർഥികൾക്ക് അതിനനുസരിച്ച് കൗൺസലിങ് നൽകുകയെന്നതാണ് ഏറ്റവും പ്രധാനമായി ചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസകേന്ദ്രങ്ങളായ യു.കെ, യു.എസ്.എ, ഓസ്ട്രേലിയ, കാനഡ, അയർലൻഡ്, ന്യൂസീലൻഡ് എന്നിവിടങ്ങളിലൊക്കെ പഠിക്കാനുള്ള സാധ്യതകൾ ഗ്ലോബലിലൂടെ തുറന്നു കിട്ടുന്നു. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മേഖലയെക്കുറിച്ച് മികച്ച ധാരണ എന്നും ഗ്ലോബൽ സൂക്ഷിക്കുന്നു. ഇവിടത്തെ വിദ്യാഭ്യാസവിദഗ്ധരും കൗൺസലിങ് വിദഗ്ധരും പൂർവവിദ്യാർഥികളുടെ ശ്രേണിയും ചേർന്നതാണ് ഗ്ലോബൽ ടീം. കൗൺസലിങ്, യൂണിവേഴ്സിറ്റി/ ലൊക്കേഷൻ തിരഞ്ഞെടുക്കൽ, സ്കോളർഷിപ്പുകൾ, വിദ്യാഭ്യാസ വായ്പകൾ, ഫോം പൂരിപ്പിക്കൽ, യാത്ര തുടങ്ങി എല്ലാക്കാര്യങ്ങളിലും സഹായഹസ്തവുമായി ഗ്ലോബലുണ്ടാകും.

ഗ്ലോബൽ എജ്യുക്കേഷനൽ കൺസൽട്ടന്റ്സിന്റെ പ്രത്യേകതകൾ

global-educational-consultants-foreign-education

* വിദേശവിദ്യാഭ്യാസരംഗത്ത് 28 വർഷത്തിലധികമുള്ള അനുഭവസമ്പത്തും പ്രാവീണ്യവും * ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരിചയസമ്പത്തും വിശ്വാസ്യതയും റേറ്റിങ്ങുമുള്ള കൺസൽട്ടൻസികളിലൊന്ന് * വിദ്യാർഥികളുടെ വീസ വിജയനിരക്കിൽ എന്നും മുൻനിരയിലാണ് ഗ്ലോബലിനു സ്ഥാനം * വിദ്യാർഥിയുടെ ആവശ്യങ്ങളിൽ കേന്ദ്രീകൃതമായ സേവനമാത്യകയാണ് ഗ്ലോബലിലേത്. ഓരോ വിദ്യാർഥിക്കും പരമാവധി ശ്രദ്ധ കിട്ടുന്ന തരത്തിലാണ് സേവനങ്ങൾ.

Contact details : Ph: 9020500700, 9846020700, 0484-4099399

www.globaledu.in