Tuesday 24 December 2019 05:44 PM IST : By സ്വന്തം ലേഖകൻ

പുതുവർഷത്തിൽ പുത്തൻ ലുക്! ഇഷ്ടപ്പെട്ട വേഷം തിരഞ്ഞെടുക്കാൻ ‘ഗോ കളേഴ്സ്’ തൊട്ടരികിലുണ്ട്

go-colors-shopping778

പുതിയ ഫാഷൻ കളിക്കളങ്ങളും ലക്ഷ്യങ്ങളുമൊരുക്കി രണ്ടായിരത്തി ഇരുപതെത്തുന്നു. കുടുംബവും കൂട്ടുകാരും ചേർന്ന് ആഘോഷിച്ചും ആനന്ദിച്ചും ഓർമ്മകൾ സമ്പാദിക്കുന്ന സുന്ദരദിനങ്ങളാണ് പുതുവർഷം സമ്മാനിക്കുന്നത്. ആഘോഷരാവും പുനർസംഗമവും ഒക്കെയായി നല്ല വസ്ത്രങ്ങളണിഞ്ഞ് വരവേൽക്കേണ്ട നിമിഷങ്ങളുടെ മഞ്ഞുപെയ്ത്താണ് എല്ലാ മനസുകളിലും. പരിപാടികൾ ക്രമീകരിച്ചും ആസൂത്രണം ചെയ്തും ഓടിത്തളരുന്ന ദിവസങ്ങൾക്കായി, വനിതയും ഫാഷൻ ഇൻഫ്ല്വൻസേഴ്സും ചേർന്നൊരുക്കുന്നു, ഉഗ്രനൊരു ലുക് ഗൈഡ്. ഇതിലെ ഇഷ്ടപ്പെട്ട ലുക്കുകൾക്കായി ഗോ കളേഴ്സ് ഷോറൂം തൊട്ടരികത്തുണ്ട്. 

gocol4

പുനർ–സമാഗമ വേള – പെൺകൂട്ടം ബ്രഞ്ചിനായി ഒത്തു കൂടുമ്പോൾ, നല്ല ഓർമ്മകളുടെയും തമാശകളുടെയും മാലപ്പടക്കം മാത്രമല്ല പൊട്ടുന്നത്,കൂട്ടുകാരുടെ പുത്തൻ ലുക് എങ്ങനെയെന്ന് ആകാംഷയിലായിരിക്കും ഓരോരുത്തരും. ഔട്ടിങ്ങിന് അൽപം തിളക്കവും ഗ്ലാമറുമേകാൻ ഗോ കളേഴ്സിന്റെ ഷിമ്മർ ലെഗ്ഗിങ്ങുകൾ പോരേ. ഇന്റോ വെസ്റ്റേൺ ലുക്കും എത്നിക് ലുക്കും ഒരു പോലെ സമ്മാനിക്കാൻ കഴിവുള്ള സ്മാർട് ലെഗ്ലിങ് ഒരെണ്ണം നിർബന്ധമായും കരുതിക്കോളൂ. 

gocol5

കൂട്ടുകാർക്കൊപ്പം ഒരു ലോങ് ഡ്രൈവ് പോകുമ്പോൾ ‘ലോങ് ഡ്രൈവ് പോലാം.. കം വിത് മീ..’ എന്നു പാടി, കൂടെക്കൂട്ടാൻ സ്മാർട് സ്റ്റൈലിഷ് ഉടുപ്പു വേണ്ടേ. ഗോ കളേഴ്സ് സ്കിന്നി ജീൻസ് ഇതിനു വേണ്ടിയുള്ളതാണ്. ലോങ് ഡ്രൈവ് ഇല്ലെങ്കിൽ മാളിൽ കറങ്ങാൻ പോകാനായാലും സ്കിന്നി തന്നെ താരം, ഒപ്പം ക്രോപ് ടോപ്  അല്ലെങ്കിൽ കോൾഡ് ഷോൾഡർ ടോപ് ഇട്ടാൽ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് തെറ്റാകില്ല.

gocol3

കാഷ്വൽ, കംഫർട്, കൂൾ ഈ ടൈറ്റിലുകളെല്ലാം ഇണങ്ങുന്നൊരു എലഗന്റ് പീസാണ് ക്യുലോട്സ്. ഒഴുക്കൻ പാറ്റേണുകളിലും ആകർഷകമായ നിറങ്ങളിലും ലിനൻ ക്യുലോട്സിന്റെ വിപുലമായ കളക്ഷനാണ് ഗോകളേഴ്സ് ഒരുക്കിയിരിക്കുന്നത്. 

gocol1

പുതുവർഷത്തിൽ ഓഫീസിലേക്കുള്ള വസ്ത്രങ്ങൾക്കും പുതുമ നൽകൂ. ഗോ കളേഴ്സിന്റെ ഫോർമൽ ട്രൗസറുകളും പാന്റ്സും നല്ല ചുവടു വയ്പുകൾക്കുള്ള ആത്മവിശ്വാസമേകുമെന്നുറപ്പ്. ക്രേപ് മെറ്റീരിയലിലെ ട്രൗസറുകൾ  ഓഫീസിനുള്ളിൽ മാത്രമല്ല, കോൺഫറൻസിനായാലും ഔദ്യോഗിക യാത്രകൾക്കായാലും നല്ല വ്യക്തിത്വം കാഴ്ചവയ്ക്കാൻ സഹായിക്കും. 

gocol2

രണ്ടായിരത്തി പത്തൊമ്പതിനു വിട പറഞ്ഞ് ഇരുപതിലേക്ക് കാലു വയ്ക്കുമ്പോൾ സുഖമുള്ള സ്റ്റൈലായി കാലുകളെ പുണർന്ന് ഗോ കളേഴ്സിന്റെ പലാസോയുണ്ടാകും. പുതുവർഷം ആഘോഷിക്കുമ്പോൾ കംഫർടും സ്റ്റൈലും ഒട്ടും കുറയാതിരിക്കട്ടെ.

കമന്റ് സെക്ഷനിൽ ഇഷ്ടപ്പെട്ട ലുക്കിനെക്കുറിച്ച് പറയാൻ മറക്കരുതേ...

Tags:
  • Spotlight
  • Latest Fashion