Tuesday 11 September 2018 04:50 PM IST : By സ്വന്തം ലേഖകൻ

സ്വർണ നാണയങ്ങൾ നിറച്ച പുരാതന മൺകുടം; കണ്ടെത്തിയത് മൂല്യം നിർണയിക്കാനാവാത്ത സ്വത്ത്

gold

സ്വർണ നാണയങ്ങൾ നിറച്ച പുരാതന മൺകുടം റോമിൽ കണ്ടെത്തി. ഇറ്റാലിയൻ പ്രവിശ്യയായ കോമോയിൽനിന്നും പുരാവസ്തു ഗവേഷകർക്കാണ് നൂറിലധികം സ്വർണ നാണയങ്ങൾ അടങ്ങിയ കുടം ലഭിച്ചത്. പുരാതന നഗരമായ നോം കോം ഇവിടെയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.

നിലം കുഴിക്കുന്നതിനിടെയാണ് രണ്ടു പിടിയുളള കുടം ഗവേഷകരുടെ കണ്ണിൽപ്പെട്ടത്. പാത്രത്തിന്റെ ഒരു വശം പൊട്ടിയനിലയിലായിരുന്നു. മണ്ണ് മാറ്റി എടുത്തപ്പോൾ നിറയെ സ്വർണ നാണയങ്ങൾ. 300 ഓളം നാണയങ്ങളാണ് പാത്രത്തിൽ ഉണ്ടായിരുന്നത്. റോമൻ ചക്രവർത്തിയുടെ കാലത്തെ നാണയങ്ങളാണ് ഇവയെന്നാണ് കരുതുന്നു. പുരാതന കാലത്ത് വൈൻ പോലുളള പാനീയങ്ങൾ സൂക്ഷിക്കുന്നതിനാണ് ഇത്തരം കുടങ്ങൾ ഉപയോഗിച്ചിരുന്നതത്രേ. മൺപാത്രത്തിൽ കണ്ടെത്തിയ സ്വർണനാണയങ്ങളുടെ മൂല്യം നിർണയിക്കാനാവാത്തതാണ്.