Wednesday 28 July 2021 04:20 PM IST : By സ്വന്തം ലേഖകൻ

സ്വർണ്ണ ബർഗറല്ല, സ്വർണത്തരി വിതറിയ ഫ്രഞ്ച് ഫ്രൈസാണ് ഇപ്പോൾ താരം; ഒരു പ്ലേറ്റിന് 15,000 രൂപ! ഗിന്നസ് റെക്കോർഡ് വില

frenccvv54344556

സ്വർണ്ണം ചേർത്ത ബർഗർ ആയിരുന്നു കുറച്ചു നാളുകൾക്ക് മുൻപ് താരമെങ്കിൽ ഇപ്പോൾ സ്വർണത്തരി വിതറിയ ഫ്രഞ്ച് ഫ്രൈസ് ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വിലയിൽ പോലും ബർഗറിനെ കടത്തിവെട്ടിയിരിക്കുകയാണ് മിന്നും ഫ്രഞ്ച് ഫ്രൈസ്. സ്വർണ്ണം ചേർത്ത ബർഗറിന് നാലായിരം രൂപയാണ് വിലയെങ്കിൽ സ്വർണത്തരി വിതറിയ ഒരു പ്ലേറ്റ് ഫ്രഞ്ച് ഫ്രൈസിന് 15,000 രൂപയാണ് വില. റെക്കോർഡ് വിലയെന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.

ഏറ്റവും വിലയേറിയ ഫ്രഞ്ച് ഫ്രൈസെന്ന പേരിൽ ഗിന്നസ് ലോക റെക്കോർഡ് നേടിയിരിക്കുകയാണ് ‘ക്രീം ഡി ലാ ക്രീം പോം ഫ്രീറ്റ്’. ന്യൂയോർക്കിലെ സെറൻഡിപിറ്റി 3 എന്ന കഫേയാണ് വിലയേറിയ ഈ ഫ്രഞ്ച് ഫ്രൈസ് വിളമ്പുന്നത്. ഒരു പ്ലേറ്റിന് 200 ഡോളറാണ്, അതായത് ഏകദേശം 15000 രൂപ.

വിശേഷമായ ഉരുളക്കിഴങ്ങ് കൊണ്ട് തയാറാക്കുന്ന ഈ ഫ്രഞ്ച് ഫ്രൈസിൽ അപൂർവയിനം കൂണുകളും ചേർക്കും. ഒപ്പം ഭക്ഷ്യയോഗ്യമായ സ്വർണത്തരികളും വിതറിയാണ് ആവശ്യക്കാർക്ക് കഴിക്കാൻ വിളമ്പുന്നത്. നിരവധിപേരാണ് ഫ്രഞ്ച് ഫ്രൈസിന്റെ രുചിയറിയാൻ ഇവിടെയെത്തുന്നത്. 

new-yorks-200-french-fries-offer-escape-from-reality1627443955
Tags:
  • Spotlight
  • Social Media Viral