Tuesday 12 October 2021 11:40 AM IST : By സ്വന്തം ലേഖകൻ

ഓൺലൈൻ വഴി ഓർഡർ ചെയ്തത് 53,000 രൂപയുടെ ഐഫോൺ; കിട്ടിയത് രണ്ടു നിർമ സോപ്പ്.! വൈറലായി യൂട്യൂബ് വിഡിയോ

nirmaa5566f

ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങി പറ്റിക്കപ്പെടുന്ന നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് യൂട്യൂബിൽ വൈറലാകുന്നത്. ആപ്പിളിന്റെ ഐഫോൺ 12 ഫ്ലിപ്കാർട്ട് വഴി ഓർഡർ ചെയ്തു കിട്ടിയത് രണ്ടു അലക്ക് സോപ്പുകൾ. ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ സെയിൽ വഴിയാണ് സിമ്രാൻപാൽ സിങ് എന്നയാൾ 53,000 രൂപ വിലയുള്ള ഫോൺ ഓർഡർ ചെയ്തത്. എന്നാൽ പാർസലെത്തി തുറന്ന് നോക്കുമ്പോൾ അതിൽ രണ്ട് നിർമ സോപ്പുകൾ. 

പാർസൽ തുറക്കുന്നതിന്റെ വിഡിയോ യൂട്യൂബ് ചാനലിലൂടെ സിമ്രാൻപാൽ പങ്കുവച്ചിരുന്നു. ഫ്ലിപ്കാർട്ടിൽ നിന്ന് ഇത്തരമൊരു സംഭവം സൈബർ ലോകത്ത് ചർച്ചയായിട്ടുണ്ട്.  ഫ്ലിപ്കാർട്ടിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും അവർ തെറ്റ് അംഗീകരിച്ചതായും സിമ്രാൻ പറയുന്നു. സിമ്രാൻപാലിന്റെ ഓർഡർ ഫ്ലിപ്കാർട്ട് ക്യാൻസൽ ചെയ്ത് പണം റീഫണ്ട് ചെയ്തിട്ടുണ്ട്. പണം തലഭിച്ചതായി സിമ്രാൻ പറഞ്ഞു. 

Tags:
  • Spotlight
  • Social Media Viral