Tuesday 13 November 2018 05:29 PM IST

പ്രണയഭാവങ്ങളില്ല, യുഗപുരുഷനായ കണ്ണനെ അനുഭവവേദ്യമാക്കി നിരഞ്ജന ; ഗോവിന്ദ മാധവ വേറിട്ട കാഴ്ചാനുഭവം–വിഡിയോ

Binsha Muhammed

niranjana_1

മനംനിറയ്ക്കുന്ന പ്രണയഭാവങ്ങളുടെ പൂർണതയാണ് ശ്രീകൃഷ്ണ ഭഗവാൻ. നൃത്ത–സംഗീത–നാടക രൂപങ്ങളിൽ ആ കൃഷ്ണലീലകൾ ആവോളം നുകർന്നവരാണ് നമ്മൾ മലയാളികൾ. അഭ്രപാളിയിലും തിരശീലയിലും നാം കണ്ടു പരിചയിച്ച കൃഷ്ണ സങ്കൽപ്പങ്ങളില്‍ നിന്നും ഇതാ ഒരു വേറിട്ട സഞ്ചാരം.

കൃഷ്ണനെ പ്രണയനായകനായി മാത്രം മനസിൽ പ്രതിഷ്ഠിച്ച മലയാളികൾക്ക് വേറിട്ട ആസ്വാദനം അനുഭവവേദ്യമാക്കുകയാണ് ചലച്ചിത്ര താരം നിരഞ്ജന അനൂപ്. സംഗീതവും നൃത്തവും നാടകവും കോര്‍ത്തിണക്കിയ നിരഞ്ജനയുടെ സാക്ഷാത്ക്കാരത്തിൽ നമുക്ക് കാണാനാകുന്നത് ശ്രീകൃഷ്ണ ലീലകളല്ല. യുഗപുരുഷനായ ശ്രീകൃഷ്ണ ഭഗവാനെയാണ് നിരഞ്ജന വേദിയിലെത്തിച്ചിരിക്കുന്നത്.

niranjana_4

ഗോവിന്ദ മാധവ എന്ന പേരിലുള്ള നാടകശില്‍പമാണ് കാഴ്ച്ചക്കാരിൽ നവ്യാനുഭവം പകർന്നത്. ഇക്കഴിഞ്ഞ നവംബർ പതിനൊന്നിനായിരുന്നു ഈ നാടക ശിൽപ്പത്തിന്റെ അരങ്ങേറ്റം. നാലുവയസുകാരി അനബെല്ല മുതല്‍ നാല്‍പത്തിയഞ്ചുകാരി സിന്ധുവരെ ഇക്കൂട്ടത്തിലുണ്ട് നിരഞ്ജനയോടൊപ്പം വേദിയിലെത്തി. യുഗപുരുഷനായ ശ്രീകൃഷ്നെ ആ പ്രചോദനമുള്‍ക്കൊണ്ടവരെക്കൂടി ഉള്‍ക്കൊണ്ടാണ് ഗോവിന്ദ–മാധവ അരങ്ങിലെത്തിയത്.

niranjana_5

ദൈവം പുഞ്ചിരിക്കുന്ന മൊമന്റ് ;വെഡ്ഡിംഗ് ഫൊട്ടോഗ്രാഫറായ മിധു ‘ന്യൂബോൺ’ ഫൊട്ടോഗ്രാഫറായ കഥയിങ്ങനെ

niranjana_3

സംഗീതവും നൃത്തവും നാടകവും കോര്‍ത്തിണക്കിയ ഈ രംഗാവിഷ്ക്കരണത്തിന്റെ രചനയും സംഗീതവും സംവിധാനവുമെല്ലാം നിരഞ്ജനതന്നെയാണ് നിര്‍വഹിച്ചത്. നിരഞ്ജനയുടെ നൃത്തവിദ്യാര്‍ഥികള്‍തന്നെയാണ് അരങ്ങിലെത്തിയതെന്ന പ്രത്യേകതയുമുണ്ട്.

niranjana_2

മുന്‍പും പലതവണ സംഗീത നൃത്ത നാടകങ്ങള്‍ അരങ്ങിലെത്തിയിട്ടുണ്ടെങ്കിലും അതില്‍നിന്നെല്ലാം ഗോവിന്ദ–മാധവ വ്യത്യസ്തമാണെന്ന് നിരഞ്ജന ഉറപ്പു നൽകുന്നു.

കാഴ്ച്ചക്കാരുടെ ഹൃദ്യമായ സ്വീകരണം ഏറ്റുവാങ്ങിയ നൃത്തശിൽപം ഇപ്പോഴിതാ പുതിയ വേദികള്‍ കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്.


വിഡിയോ കാണാം;

കാറിൽ വന്നിടിച്ച ആൾക്കെതിരേ പരാതി പറയാൻ പോയി, പീഡനക്കേസിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്! ആ കഥ പറയുന്നു ഡോ. ഷാജു

അന്ന് വരിക്കപ്ലാവിനെ വരിച്ചു; ഒരുവർഷത്തിനു ശേഷം ചന്ദ്രുവിന് ഡിമാന്റില്ലാത്തൊരു പെണ്ണിനെക്കിട്ടി; അക്കഥ

ചെക്കനും പെണ്ണും പ്രതീക്ഷിച്ചത് എട്ടിന്റെ പണി, കിട്ടിയത് മനസു നിറയ്ക്കുന്നൊരു സമ്മാനം; ഹൃദ്യമീ സർപ്രൈസ്–വിഡിയോ

തേനും പച്ചവെള്ളവും കൊടുത്ത് ന്യുമോണിയയ്ക്ക് ‌'പ്രാകൃത ചികിത്സ'; ഇക്കാലത്തും മുറിവൈദ്യനെ തേടി പായുന്നവരോട് ഒരു വാക്ക്!

സ്‌കൂൾ അസംബ്ലിയിൽ ഇത്ര ക്യൂട്ടായ പ്രതിജ്ഞ ആരും എടുത്തുകാണില്ല! വിഡിയോ വൈറൽ

സ്തനങ്ങൾ കണ്ണാടിക്കു മുന്നിൽ നിന്ന് വിവസ്ത്രയായി പരിശോധിക്കാറുണ്ടോ?; ശ്രദ്ധിക്കുക, ഈ ലക്ഷണങ്ങൾ സ്തനാർബുദത്തിന്റേതാണ്