Thursday 16 January 2020 11:09 AM IST : By സ്വന്തം ലേഖകൻ

മുന്തിരി കഴുകിയ വെള്ളം തളിച്ച് വെള്ളീച്ചയെ തുരത്തി; വിഷത്തിന്റെ ‘പവറി’ൽ അമ്പരന്ന് സൈബറിടം! ചർച്ചയായി കുറിപ്പ്

krishithottam-ggrr

മാർക്കറ്റിൽ നിന്നും വഴിയോരത്ത് നിന്നുമൊക്കെ മുന്തിരി വാങ്ങുമ്പോൾ നന്നായി കഴുകി ഉപയോഗിക്കണമെന്ന് നമുക്കറിയാം. കീടനാശിനിയിൽ അത്രത്തോളം മുങ്ങിപ്പൊങ്ങി ആയിരിക്കും ഫ്രൂട്ട്സ് വിൽപ്പനയ്ക്കായി എത്തുന്നത്. മുന്തിരി കഴുകിയ വെള്ളം സാധാരണ ഒഴിച്ചു കളയാറാണ് പതിവ്. എന്നാൽ ഇത് ഉപയോഗിച്ച് വെള്ളീച്ചയെ തുരത്തിയ കഥ പറയുകയാണ് ഒരാൾ. കൃഷിത്തോട്ടം ഫെയ്സ്ബുക് ഗ്രൂപ്പിൽ സുനി സുനിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാവുകയാണ്. കൃഷിയറിവുകൾ മാത്രം പങ്കുവയ്ക്കാനായി 2015ൽ കൃഷിത്തോട്ടം ഗ്രൂപ്പിൽ ഇപ്പോൾ ഒന്നരലക്ഷത്തിലധികം അംഗങ്ങളാണുള്ളത്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന നിരവധി പോസ്റ്റുകളും കൃഷി അനുഭവങ്ങളുമായി സജീവമാണ് ഗ്രൂപ്പിലെ അംഗങ്ങളെല്ലാവരും.  

കൃഷിത്തോട്ടം ഗ്രൂപ്പിൽ പങ്കുവച്ച കുറിപ്പ് വായിക്കാം; 

സ്നേഹത്തോടെ KTG കൂട്ടുകാർക്ക്... അധികം വലിച്ചു നീട്ടാതെ ഞാനൊരു കുഞ്ഞു കഥ പറയാം. കഥയിൽ വില്ലന്മാർ മാത്രമാണ് ഉള്ളത്. വില്ലന്റെ പേര് വെള്ളീച്ച. കൃഷിയിടത്തിൽ നമ്മൾ എല്ലാവരും ഏറ്റവും കൂടുതൽ വിഷമിക്കുന്ന ഒരു പ്രധാന വില്ലനാണ് വെള്ളീച്ച. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു പെട്ടി ഓട്ടോയിൽ കറുത്ത മുന്തിരി കിലോയ്ക്ക് 40 രൂപയായി വിൽക്കുന്നത് കണ്ടു. നാലു കിലോ മുന്തിരി ഞാനും വാങ്ങി, വൈൻ ഉണ്ടാക്കാല്ലോ.

ചില സാങ്കേതിക ബുദ്ധിമുട്ട് കാരണം വൈൻ ഉണ്ടാക്കൽ നീണ്ടുപോയി, മുന്തിരിയ്ക്ക് ഫ്രിഡ്ജിൽ 3 ദിവസം താമസിക്കേണ്ടി വന്നു. മുന്തിരി വാങ്ങി കഴിക്കുന്നതിന് മുൻപ് ഒത്തിരി സമയം വെള്ളത്തിൽ ഇട്ട് വച്ചതിനു ശേഷം മാത്രമേ നന്നായി കഴുകി കഴിക്കാവൂ എന്ന് അറിയാവുന്നത് കൊണ്ട് മുന്തിരി കഴുകിയ വെള്ളം അരിച്ചെടുത്ത് കുപ്പിയിലാക്കി നല്ല സൂര്യപ്രകാശം ഉള്ള നേരത്ത് നശിഞ്ഞു കൊണ്ടിരിക്കുന്ന മുളക് ചെടിക്കെല്ലാം ഈ വെള്ളം നന്നായി സ്പ്രെ ചെയ്തു.  

പിറ്റേന്ന് രാവിലെ നോക്കുമ്പോൾ വെള്ളീച്ചകൾ കുറേശ്ശെ പാലായനം ചെയ്തു തുടങ്ങി. നേരത്തോട് നേരം വന്നപ്പോൾ ചിത്രത്തിൽ കാണുന്ന പോലെ വെള്ളീച്ചയുടെ തരിപോലുമില്ല കണ്ടുപിടിക്കാൻ. ഏതായാലും നശിഞ്ഞു പോയ മുളക് ചെടിയല്ലേ.. എന്നാൽ പിന്നെ അങ്ങട് പോട്ടെ എന്ന ധൈര്യത്തിൽ ഒന്നിടവിട്ട ദിവസം വീണ്ടും ഇതേ വെള്ളം അടിച്ചു കൊടുത്തു. മനസ്സിൽ എവിടെയൊക്കെയോ ലഡു പൊട്ടി. എന്റെ മുളക് ചെടിയുടെ കുരുടിപ്പും മാറി, വെള്ളീച്ചയും പോയി.

suni-sunil997
Tags:
  • Spotlight
  • Social Media Viral