Wednesday 20 January 2021 12:56 PM IST : By സ്വന്തം ലേഖകൻ

മരുമകളുടെ സ്വർണം സ്വന്തം അലമാരിയിൽ സൂക്ഷിക്കുന്ന അമ്മായി അച്ഛൻ: പാകത്തിന് വിളമ്പിയ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ: കുറിപ്പ്

naznin-indian-kitch

അടുക്കളയിൽ എരിയുന്ന ഒരുപിടി ജീവിതങ്ങളുടെ നേർസാക്ഷ്യമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനെന്ന് പറയുകയാണ് നാസ്നിൻ നാസർ. കണ്ണ് കെട്ടിയ ആചാരങ്ങൾക് എതിരെ ഉള്ള ചെകിട്ടത്തടിയാണ് ചിത്രം പങ്കുവയ്ക്കുന്ന പ്രമേയമെന്ന് നാസ്നിൻ കുറിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് നാസ്നിൻ കുറിപ്പ് പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

കൃത്യമായ അളവിൽ, കാച്ചി കുറുക്കി ,പാകത്തിന് ചേരുവകൾ ചേർത്ത് കാണികൾക്കു മുൻപിൽ അവതരിപ്പിച്ച ചിത്രം - ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ! ഈ അടുത്ത് കണ്ടതിൽ ഏറ്റവും ശക്തമായ കഥ. എച്ചിൽ പാത്രങ്ങളും, നനഞ്ഞ ചാക്കുകളും ഉടനീളെ കണ്ട്‌ ആർക്കെങ്കിലും മനംമടുപ്പ് തോന്നിയെങ്കിൽ ഒട്ടും ആശ്ചര്യമില്ല . ഇതു തനെയാണ് സാധരണ മിഡിൽ ക്ലാസ് ഫാമിലിയുടെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. തീൻ മേശയുടെ മുന്നിൽ എത്തുന്ന വിഭവങ്ങളുടെ പിന്നാമ്പുറ കഥ. കൂടുതൽ സംഭാഷണങ്ങൾ ഇല്ല, കഥാപാത്രങ്ങളുടെ പേര് പോലും ഓർത്തെടുക്കാൻ സാധിക്കുന്നില്ല. പേര് വിളിയും സംഭാഷണങ്ങളും നന്നേ കുറവ് ആയിരിക്കുമല്ലോ അടുക്കളയിൽ.

തെറ്റ് അല്ല എന്ന് അറിഞ്ഞിട്ടും "സോറി"പറയുന്ന അഹ് വേദന , വീട്ടിൽ നിന്ന് പഠിപ്പിച്ചു വിടുന്ന "അഡ്ജസ്റ്റ്മെന്റുകളിൽ " ഉൾപ്പെടുത്താം അല്ലെ? കണ്ണ് കെട്ടിയ ആചാരങ്ങൾക് എതിരെ ഉള്ള ചെകിട്ടത്തടി ആവാം നിമിഷ എടുത്ത് എറിയുന്ന അഹ് വേസ്റ്റ് വെള്ളം. കൊണ്ട് വരുന്ന സ്വർണം സ്വന്തം അലമാരിയിൽ സൂക്ഷിക്കുന്ന അമ്മായി അച്ഛൻ (കുലപുരുഷൻ ) കഥകൾ എത്രയോ നേരിട്ട് കേട്ടിരിക്കുന്നു .

പറയാൻ ഉള്ളത് അടുത്ത തലമുറയെ വാർത്തെടുക്കുന്ന മാതാപിതാക്കളോടാണ്- ബേസിക് എഡ്യൂക്കേഷൻ എന്നുളത്, അടുക്കള പെണ്മക്കൾക് മാത്രം ഉള്ളത് അല്ല എന്ന് പഠിപ്പിക്കാൻ, സ്ഥിതിഗതികൾ മാറ്റാൻ, നിങ്ങൾക്ക് ഇനി സാധിക്കു. "അമ്മെ വെള്ളം" എന്ന് ചോദിക്കുമ്പോൾ ജ്യൂസും കൊണ്ട് ഓടാതെ ഒരു തവണ എങ്കിലും എടുത്ത് കുടിക്കാൻ പറയണം, കഴിച്ച പാത്രം കഴുകിവെക്കൽ ആരെയും സഹായിക്കൽ അല്ല, ഉത്തരവിദാത്തം ആണെന്ന് എന്നാണാവോ പഠിക്കുന്നത് ?

എത്ര റിയലിസ്റ്റിക് ആയ ഒരു കഥ , എത്ര തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു! കാണട്ടെ , കണ്ടു മാറുന്നവർ ഉണ്ടെങ്കിൽ അത് തന്നെയല്ലേ ഈ ചിത്രത്തിന്റെ വിജയവും !