Monday 07 January 2019 11:28 AM IST : By സ്വന്തം ലേഖകൻ

’ഏജ് ഈസ് ജസ്റ്റ് എ നമ്പർ’; 53- ാം വയസ്സിൽ അമ്മയ്ക്ക് കിടിലൻ മേക്കോവർ നടത്തി മകള്‍!

krish-makeover

"ഏജ് ഈസ് ജസ്റ്റ് എ നമ്പർ"എന്ന് കേട്ടിട്ടില്ലേ അതെത്ര സത്യമാണെന്ന് തോന്നും ഈ അമ്മയെ കണ്ടാൽ. 53 ാം വയസ്സിൽ കിടിലൻ മേക്കോവർ നടത്തിയിരിക്കുകയാണ് ലണ്ടനിലെ പ്രശസ്ത മലയാളി മേക്കപ്പ് ആര്‍ട്ടിസ്റ്റായ കൃഷ്ണയുടെ അമ്മ. മകള്‍ തന്നെയാണ് അമ്മയെ മനോഹരിയായി ഒരുക്കിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസമാണ് മകള്‍ കൃഷ്ണയോട് അമ്മ ശ്രീജ പ്രസന്നന്‍ തന്റെ ആകുലത തുറന്നു പറഞ്ഞത്. വയസാകുന്ന പോലെ തോന്നുന്നു എന്ന അമ്മയുടെ സങ്കടം പറച്ചില്‍ കേട്ടതോടെ മകള്‍ പിന്നെയൊന്നും നോക്കിയില്ല. ഒരു ചെറിയ മേക്കപ്പിലൂടെ അമ്മയുടെ നഷ്ടമായിപ്പോകുന്ന ആത്മവിശ്വാസം കൃഷ്ണ വീണ്ടെടുത്തു. 

krish-makeover2 അമ്മ ശ്രീജ പ്രസന്നന്‍, മകള്‍ കൃഷ്ണ

മേക്കോവര്‍ കഴിഞ്ഞു ശ്രീജ പ്രസന്നന്‍ കണ്ണാടി നോക്കിയപ്പോള്‍ ഒന്നു ഞെട്ടി. ഒറ്റയടിക്ക് പത്തു വയസ്സ് കുറഞ്ഞതുപോലെ. പ്രായം തോന്നുന്നതൊക്കെ മനസിന്റെ തോന്നലാണെന്നാണ് കൃഷ്ണ പറയുന്നത്. krish.makeover എന്ന പേജിലൂടെയാണ് മകള്‍ അമ്മയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം ചിത്രം സോഷ്യല്‍ മീ‍ഡിയയില്‍ വൈറലായിക്കഴിഞ്ഞു.