Wednesday 25 August 2021 12:37 PM IST : By സ്വന്തം ലേഖകൻ

മുതൽമുടക്കില്ലെന്ന ടെൻഷൻ വേണ്ട, ഒറ്റയ്ക്കാണെന്ന പേടിയുംവേണ്ട: റെസ്റ്റോറന്റ് സ്വപ്നം മനസിലുണ്ടെങ്കിൽ നിങ്ങൾക്കുമാകാം സംരംഭക

grill-and-chill

"പെണ്ണിന്റെ സ്വപ്നങ്ങൾക്ക് ആരാണ് പരിധി നിശ്ചയിക്കുന്നത്?" 'ഹൗ ഓൾഡ് ആർ യൂ' എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രം, നിരുപമ എന്ന വീട്ടമ്മ, മുന്നോട്ട് വയ്ക്കുന്ന പ്രസക്തമായ ചോദ്യമാണിത്. സ്ത്രീപുരോഗമനത്തിന്റെ ഈ കാലഘട്ടത്തിലും അത്തരം പരിധി നിശ്ചയിച്ചിട്ടുള്ള ഒരുപാട് ചോദ്യങ്ങൾ നാം കേൾക്കുന്നുണ്ട്. "ഈ ഫുഡ്, റെസ്റ്റോറന്റ് ബിസിനസ് ഒക്കെ സ്ത്രീകൾക്ക് പറഞ്ഞിട്ടുള്ളതാണോ? അവർക്ക് വല്ല ബൂട്ടിക്കോ ബ്യൂട്ടി പാർലറോ നടത്തിയാൽ പോരെ?" ഇത് അത്തരമൊരു ചോദ്യമാണ്!

ഈ ചോദ്യത്തിന് എരിവുള്ള ഒരുത്തരം നൽകുകയാണ് വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരം കൊണ്ടും, തനതായ രുചിവൈവിധ്യം കൊണ്ടും കേരളത്തിലാകെ ഫ്രാഞ്ചൈസി വിപ്ലവം സൃഷ്ടിക്കുന്ന ഗ്രിൽ ആൻ' ചിൽ എന്ന 'രുചി സംഭവ'ത്തിൻ്റെ അമരക്കാരൻ ഫസൽ റഹ്മാൻ.

കൊച്ചിയിൽ തുടക്കം കുറിച്ച 'ഗ്രിൽ ആൻ ചിൽ' ഇന്ന് ബാംഗ്ളൂർ അടക്കമുള്ള മെട്രോ നഗരങ്ങളിലും സൗദി അറേബ്യ പോലുള്ള വിദേശരാജ്യങ്ങളിലും വിജയകരമായി രുചിമുദ്ര പതിപ്പിക്കുകയാണ്. ഇപ്പോൾ, മിഡിൽ ഈസ്റ്റ് മാത്രമല്ല, യൂറോപ്പിലേക്കും സാന്നിധ്യം വ്യാപിപ്പിക്കുവാനുള്ള ലക്ഷ്യത്തിലാണ് 'ഗ്രിൽ ആൻ ചിൽ'.

'ഗ്രിൽ ആൻ ചില്ലി'നെ ഭക്ഷണപ്രേമികൾക്കിടയിൽ പ്രിയങ്കരമാക്കുന്നപ്രധാന സവിശേഷത വിഭവങ്ങളുടെ ഗുണനിലവാരത്തിൽ പുലർത്തുന്ന ശ്രദ്ധയാണ്. ഗുണനിലവാരത്തിലും രുചിയിലും അടിയുറച്ച പ്രവർത്തനശൈലിയാണ് 'ഗ്രിൽ ആൻ ചില്ലി'ന്റെ ഓരോ ഔട്ട്‍ലെറ്റിനേയും ഉപഭോക്താക്കൾക്ക് പ്രിയങ്കരമാക്കുന്നത്. ഏറ്റവും മികച്ച ബീബിക്യൂ വിഭവങ്ങളോടൊപ്പം തന്നെ, ഷവർമ, ബർഗർ, സാൻഡ്‌വിച്ച്, മോക്ക് ടെയിൽ എന്നിവയാൽ വിപുലമാണ് 'ഗ്രിൽ ആൻ ചില്ലി'ന്റെ മെനു.

പലപ്പോഴും ഏറ്റവും നന്നായി ഫുഡ് പ്രിപ്പയർ ചെയ്യുവാൻ സ്ത്രീകൾക്ക് കഴിയുന്നു. പിന്നെന്തു കൊണ്ട് അവർക്ക് ഒരു റെസ്റ്റോറന്റ് മാനേജ് ചെയ്തുകൂടാ? തീർച്ചയായും, സ്ത്രീകൾക്ക് ഈ മേഖലയിൽ ഏറ്റവും നന്നായി ശോഭിക്കുവാൻ കഴിയുമെന്ന് അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു.

റെസ്റ്റോറന്റ് മേഖലയിലേക്ക് കടന്നു വരുന്ന വനിതാസംരഭകരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാന പ്രശ്നം, ഒരു ഇനിഷ്യൽ സപ്പോർട്ട് ആണ്. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് പലർക്കും ആവശ്യമായ ഫണ്ടിങ്ങില്ല എന്നത്. ഫണ്ടിങ്ങിന്റെ പ്രശ്നം വരുന്നത്, മുഖ്യമായും ഫ്ലെക്സിബിൾ ആയ ചോയ്സിന്റെ അഭാവം മൂലമാണ്.

ഇത്തരം പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ, ഫ്രാഞ്ചൈസി തുടങ്ങുവാൻ ആഗ്രഹിക്കുന്ന വനിതാസംരംഭകരെ ഫ്ലെക്സിബിൾ മെനു ഓപ്ഷനിലൂടെ(FMO) ഗ്രിൽ ആൻഡ് ചിൽ സഹായിക്കുന്നു. സാധാരണഗതിയിൽ ഒരു ഫ്രാഞ്ചൈസി തുടങ്ങുവാൻ നല്ല ഒരു മുതൽമുടക്ക് വേണ്ടിവരും. ചിലപ്പോൾ ഇത്രയും പണം ഒരു വ്യക്തിയുടെ കൈവശം ഉണ്ടാവില്ല. എന്നാൽ, 'ഗ്രിൽ ആൻ ചിൽ' അവതരിപ്പിക്കുന്ന ഫ്ലെക്സിബിൾ മെനു ഓപ്ഷൻ (FMO) പ്രകാരം ഒരു സംരംഭകയ്ക്ക് അവരുടെ കൈവശമുള്ള മുതൽമുടക്കിന് അനുയോജ്യമായ വിധത്തിൽ മെനു അറേഞ്ച് ചെയ്യുവാൻ സാധിക്കുന്നു. അതായത്, മുതല്മുടക്കിനനുസരിച്ചു അവർക്ക് 250 സ്ക്വയർ ഫീറ്റുള്ള കോർണർ സ്ട്രീറ്റ് ഫുഡ് ഷോപ്പോ, 400 സ്ക്വയർ ഫീറ്റുള്ള കോഫീ ഷോപ്പോ, 800 സ്ക്വയർ ഫീറ്റുള്ള നോർമൽ സൈസ് ഷോപ്പോ തുടങ്ങാം. അതുപോലെ, കൂടുതൽ മുടക്കുമുതൽ ഉള്ളവർക്ക് 1200 സ്ക്വയർ ഫീറ്റുള്ള ക്ളാസ്സിക് സൈസ് ഷോപ്പ്, 3000 സ്ക്വയർ ഫീറ്റുള്ള ലാർജ് സൈസ് ഷോപ്പ്, 6000 സ്ക്വയർ ഫീറ്റുള്ള കംപ്ലീറ്റ് സൈസ് ഷോപ്പ് എന്നിവ ആരംഭിക്കുവാനുള്ള സൗകര്യവും ഗ്രിൽ ആൻ ചിൽ ചെയ്തു തരുന്നു.ഒരു സംരംഭം തുടങ്ങുവാൻ ആഗ്രഹിക്കുന്ന വനിതയ്ക്ക് ഒറ്റയ്ക്കോ കൂട്ടായോ പ്രവർത്തിക്കുവാനുള്ള ഒരവസരമാണ് ഗ്രിൽ ആൺ ചില നൽകുന്നത്.

തുടക്കം മുതൽ പൂർണ്ണമായ ഫ്രാഞ്ചൈസീ സപ്പോർട്ട് ആണ് 'ഗ്രിൽ ആൻ ചിൽ' നൽകുന്നത്. സൈറ്റ് സെലെക്ഷൻ, സ്റ്റോർ ഡിസൈൻ, സ്റ്റാഫ് ട്രെയ്നിങ് എന്നിവ 'ഗ്രിൽ ആൻ ചിൽ' നൽകുന്നു. കൂടാതെ ബിസിനസ് പ്ലാൻ, ബ്രാൻഡിംഗ്, ഉപകരണങ്ങളുടെ തിരഞ്ഞെടുപ്പ് എന്നിവയിലെല്ലാം പൂർണ്ണ സഹായം സംരംഭകർക്ക് ലഭിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, യാതൊരു ടെൻഷനുമില്ലാതെ ബിസിനസ് തുടങ്ങുവാനും അത് എന്ജോയ് ചെയ്ത് വിജയിപ്പിക്കുക്കുവാനുമുള്ള സുവർണ്ണാവസരമാണ് 'ഗ്രിൽ ആൻ ചിൽ' നൽകുന്നത്.

കൂടൂതൽ വിവരങ്ങൾക്ക് ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://grillnchill.co.in/