Thursday 25 March 2021 02:22 PM IST

തുണിക്കടയിലെ 325 രൂപ മാസശമ്പളക്കാരൻ, 30 ലക്ഷം ശമ്പളം നൽകുന്ന രുചിയുടെ അംബാസിഡറായ കഥ: ഹരിദാസിനെ ഓർക്കുമ്പോൾ

V R Jyothish

Chief Sub Editor

haridas-vanitha

തെക്കുംമുറി ഹരിദാസ്... ലണ്ടൻ മലയാളികളുടെ എല്ലാമെല്ലാമായ ഹരിയേട്ടൻ... യുകെയിൽ സ്വപ്നങ്ങളുമായി പറന്നിറങ്ങിയ ആയിരക്കണക്കിന് പ്രവാസികൾക്ക് സുഹൃത്തും മാർഗദർശിയുമൊക്കെയായ ഹരിദാസ് മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞുവെന്ന സത്യം ഏറെ വേദനയോടെയാണ് ഏവരും ഏറ്റെടുത്തത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസറായിരിക്കെ കുടിയേറ്റക്കാർക്ക് നേരെ കരുണയുടെ കരസ്പർശം നീട്ടിയ മനുഷ്യൻ, രാഷ്ട്രീയ–വ്യാവസായിക മേഖലകളിൽ വ്യക്തിമുദ്ര, സംഘാടകൻ... മരണത്തിനും മറയ്ക്കാനാത്ത അദ്ദേഹത്തിന്റെ ഓർമ്മകളിലേക്ക് ചേർത്തുവയ്ക്കാൻ ഈ വിശേഷണങ്ങള്‍ തന്നെ ധാരാളം.

ലണ്ടൻ മഹാനഗരത്തിൽ മലയാളത്തിന്റെ രുചിപ്പെരുമയുടെ അംബാസിഡറായ മാറിയ ഹരിദാസ് ഒരിക്കൽ വനിതയോട് തന്റെ ജീവിതത്തെ കുറിച്ച് മനസു തുറന്നിരുന്നു. വനിത 2008 മാർച്ച് ആദ്യലക്കത്തിൽ ‘ലണ്ടനിൽ രുചിയുടെ അംബാസിഡർ’ എന്ന തലക്കെട്ടിൽ ലേഖനം ആ ഓർമ്മകളെ ചേർത്തുപിടിച്ച് ഒരിക്കൽ കൂടി വായനക്കാർക്ക് സമർപ്പിക്കുന്നു.

ഹരിദാസിന്റെ വിജയകഥ

മൂന്നു സഹോദരിമാർ. അച്ഛന്റെ തുച്ഛമായ വരുമാനത്തിൽ കഴിഞ്ഞുകൂടുന്ന കുടുംബം. പഠിക്കാ നുള്ള മോഹം ഗുരുവായൂരപ്പനു മുന്നിൽ സമർപ്പിച്ച് ആ കൗമാരക്കാരൻ ഒരു ജോലി തേടിയിറങ്ങി. കഠിനാധ്വാ നത്തിൻറെയും വിജയങ്ങളുടെയും വിയർപ്പും മധുരവുമുള്ള ഒരു യാത്രയുടെ തുടക്കം. അവസാനം ലണ്ടനിൽ പതിനഞ്ചോളം ഹോട്ടലുകളടങ്ങുന്ന കേരള ഗ്രൂപ്പ് ഓഫ് റെസ്റ്റോറൻസ് ഉടമയായി മാറി ആ കൗമാരക്കാരൻ, ഹരിദാസ്, ഗുരുവായുർ സ്വദേശി ഭാസ്കരൻ നായരുടെയും തങ്കമ്മയുടെയും മകൻ.

ഗുരുവായൂർ ക്ഷേത്രത്തിനടുത്തു തെക്കംമുറിയെന്ന ചെറിയ വീട്ടിലാണ് ബോട്ട് സർവീസിൽ ചെക്കിങ് ഇൻസ്പെക്ടറായ ഭാസ്കരൻ നായരും ഭാര്യ തങ്കമ്മയും താമസിച്ചിരുന്നത്. അവർക്കു നാലു മക്കൾ. മൂന്നു പെണ്ണും ഒരാണും. രണ്ടാമനാ യിരുന്നു ഹരിദാസ്. ഭാസ്കരൻ നായരുടെ ചെറിയ വരുമാന ത്തിൽ കഴിഞ്ഞുപോവുകയായിരുന്നു ആ കുടുംബം. ഭാസ്കരൻ നായരുടെ ജോലിസ്ഥലം ഇടയ്ക്കിടയ്ക്ക് മാറിക്കൊണ്ടി രിക്കും. ചിലപ്പോൾ ആലപ്പുഴ, മറ്റു ചിലപ്പോൾ എറണാകുളം. സ്ഥലംമാറ്റത്തിനനുസരിച്ചു കുടുംബവും മാറിക്കൊണ്ടിരുന്നു. അതുകൊണ്ട് ആലപ്പുഴയിലും എറണാകുളത്തുമൊക്കെയായിരുന്നു ഹരിദാസിന്റെ സ്കൂൾ വിദ്യാഭ്യാസം. ഡിറ്റിങ്ഷനോടെയാണു ഹരിദാസ് പത്താം ക്ലാസ് പാ സായത്. ഒരു സാധാരണക്കാരനെ സംബന്ധിച്ച് അത്തരമൊരു വിജയം അസാധാരണമായിരുന്നു. കൂടുതൽ പഠിക്കണം, പറിച്ച് ഉയരങ്ങളിലെത്തണം എന്ന ആഗ്രഹവുമായി ഹരിദാസ് എറണാകുളം മഹാരാജാസിൽ പ്രീഡിഗ്രിക്കു ചേർന്നു. ഒരു വർഷമേ ഹരിദാസ് അവിടെ പഠിച്ചുള്ളൂ. രണ്ടാം വർഷം നാട്ടിലേ ക്കു മാറ്റംവാങ്ങിപ്പോയി. അരിയന്നൂർ ശ്രീകൃഷ്ണ കോളജിൽ ചേർന്നു.

“വീട്ടിൽ നിന്നു നാലഞ്ചു കിലോമീറ്ററേയുള്ളൂ. മിക്ക ദിവസ ങ്ങളിലും കോളജിൽ നടന്നാണു പോയിരുന്നത്. ബസുകൂലി കൊടുക്കാനില്ലാത്തതുകൊണ്ട്. 'കണ്ണു നനഞ്ഞ ചിരിയോടെ ഹരിദാസ് അക്കാലം ഓർത്തെടുത്തു. നല്ല മാർക്കോടെ ഹരി ദാസ് പ്രീഡിഗ്രിയും പാസായി.

തുടർന്നു പഠിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, വീട്ടിലെ സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല. പഠിക്കാനുള്ള ആഗ്രഹത്തിന് അവധി കൊടുത്തു ഹരിദാസ് ജോലി തേടി യാത്രയായി. അതവസാനിച്ചതു മദ്രാസിലെ ഒരു ടെക്സ്റ്റയിൽ കമ്പനിയിലാണ്. 325 രൂപ മാസശമ്പളത്തിൽ അവിടെ ജോലിക്കു ചേർന്നു. മദ്രാസിൽ ഒരു ബന്ധുവീട്ടിൽ താമസം. അതുകൊണ്ടു കിട്ടുന്ന ശമ്പളം മുഴുവൻ വീട്ടിലേക്ക് അയയ്ക്കാൻ കഴിഞ്ഞു.

ഭാഗ്യം ചെറിയച്ഛൻറ രൂപത്തിൽ

ഹരിദാസിന്റെ ചെറിയച്ഛൻ എം.സി.ആർ. നായർ ഇന്ത്യൻ ഫോറിൻ സർവീസിലായിരുന്നു. അദ്ദേഹം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിൽ ഡിപ്ലോമാറ്റായി ജോലിയിൽ പ്ര രിച്ചു. ഹരിദാസിന്റെയും കുടുംബത്തിൻറെയും അവസ്ഥയറിയാവുന്ന എം.സി.ആർ. നായർ ഹരിദാസിനെ ലണ്ടനിലേ ക്കു ക്ഷണിച്ചു. പഠനവും കൂട്ടത്തിൽ ജോലിയും ആകാമെന്ന പ്രതീക്ഷയിൽ ഹരിദാസ് ചെറിയച്ഛനോടൊപ്പം ലണ്ടനിലേ ക്കു തിരിച്ചു. 1972-ലായിരുന്നു അത്. ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിൽ അസിസ്റ്റൻറായി ഹരിദാസ് ജോലിയിൽ പ്രവേ ശിച്ചു.

രാവിലെ 9.30 മുതൽ 5.30 വരെ എംബസിയിലെ ജോലി.ഒൻ പതു പൗണ്ട് ശമ്പളം. തൽക്കാലം പിടിച്ചുനിൽക്കാനായി. ചെറി യച്ഛനോടൊപ്പം താമസം. അതുകൊണ്ടു ചെലവ് അധികമി ല്ല. എങ്കിലും എംബസിയിലെ ജോലിയിൽ പിടിച്ചുനിൽക്കാതെ വേറെന്തെങ്കിലും പണി കൂടി നോക്കാൻ സുഹൃത്തുക്കൾ ഉപദേശിച്ചു. അക്കാലത്തു ലണ്ടനിലെ പ്രമുഖരായ ഹോട്ടൽ ശൃംഖലയാ യിരുന്നു "ലയൻസ് ഗ്രൂപ്പ് ഓഫ് കേറ്ററിങ്', ഇന്ത്യൻ എംബസി ക്ക് അടുത്ത് അവർക്കു റെസ്റ്റോറൻറുണ്ടായിരുന്നു. ഒരു ഐറിഷ് വനിതയായിരുന്നു അതിന്റെ മാനേജർ. ആ ഹോട്ടലിൽ വൈകുന്നേരം 5.30 മുതൽ രാത്രി 11 മണിവരെ ഹരിദാസ് ജോ ലി ചെയ്തു. കിട്ടുന്ന പൈസ നാട്ടിലേക്ക് അയച്ചു. വീട്, സ ഹോദരിമാരുടെ പഠിത്തം, വിവാഹം. ചെലവുകൾ പിന്നെയും പിന്നെയും കൂടിക്കൂടി വന്നു. ലയൻസ് റെസ്റ്റോറൻറിനു തൊട്ടടുത്തുള്ള പെട്രോൾ ബ ഒരു ങ്കിൽ ഹരിദാസ് പാർട്ട് ടൈം ജോലി നേടി. രാത്രി 11 മണിക്കു വിള ഹോട്ടൽ അടച്ചാൽ ഹരിദാനേരേ പെട്രോൾ ബങ്കിലെത്തും. അവിടെ രാത്രി രണ്ടു മണി വരെ ജോലി ചെയ്യും. പിറ്റേന്നു രാ വിലെ 9.30-നു വീണ്ടും എംബസിയിലെത്തും. ചെയ്യുന്ന ജോ ലി അവനവനു തൃപ്തിപ്പെടുന്നതുവരെ നന്നാക്കുക എന്ന ത ത്വത്തിൽ വിശ്വസിച്ചു ഹരിദാസ് തന്റെ കർമം തുടർന്നു.

ജോലിയോടുള്ള അർപ്പണമനോഭാവം ഹരിദാസിനെ എം ബസിയിൽ പ്രശസ്തനാക്കി. ഹോട്ടലിലും ഒട്ടേറെ പുതിയ ആ ശയങ്ങൾ അദ്ദേഹം നടപ്പാക്കി. കേറ്ററിങ്ങിൽ ഡിപ്ലോമയെടുത്ത് ഹരിദാസ് അവിടെ അസിസ്റ്റന്റ് മാനേജരായി. ശനിയാഴ്ച യും ഞായറാഴ്ചയും ഉൾപ്പെടെ ആഴ്ചയിൽ 40 മണിക്കൂർ ജോ ലി. കഠിനാധ്വാനത്തിനു ഫലം കണ്ടുതുടങ്ങിയ സമയം. ഹോ ട്ടലിലെ അസിസ്സ്റ്റൻറ് മാനേജർ പദവി ഹരിദാസിന് മുന്നിൽ വലിയ വാതിലുകളാണു തുറന്നത്. ഹോട്ടലിൽ ധാരാളം ജോ ലിക്കാരെ ആവശ്യമുണ്ടായിരുന്നു. നാട്ടിൽ നിന്നു സഹോദര ങ്ങളെയും ബന്ധുക്കളെയുമൊക്കെ ഇംഗ്ലണ്ടിലെത്തിക്കാൻ അ ദ്ദേഹത്തിനു കഴിഞ്ഞു. ഹരിദാസിന്റെ അധ്വാനത്തിലൂടെ ഒരു കുടുംബം പച്ച പിടിക്കുകയായിരുന്നു.

എന്നാൽ, ആ സന്തോഷം നീണ്ടുനിന്നില്ല. 1982-ൽ ഇംഗ്ലണ്ടി ലുണ്ടായ സാമ്പത്തികമാന്ദ്യം ലയൻസ് ഗ്രൂപ്പിനെയും ബാധിച്ചു. ഹോട്ടലുകൾ മറ്റൊരു ഗ്രൂപ്പിന് കൈമാറാനും ജീവനക്കാരെ പിരിച്ചുവിടാനും അവർ തീരുമാനിച്ചു. ഹരിദാസിനെ നിലനി ർത്താൻ അവർ താൽപര്യം കാണിച്ചു. പക്ഷേ, ലയൻസ് ഗ്രൂ പ്പിൽ തുടരാൻ ഹരിദാസ് താൽപര്യം കാണിച്ചില്ല.

അന്നു ലണ്ടനിലെ ട്യൂറ്റിക്കിൽ ഒരു മലയാളി ഹോട്ടലുണ്ടാ യിരുന്നു. ശ്രീകൃഷ്ണാ സൗത്ത് ഇന്ത്യൻ റെസ്റ്റോറൻറ്. തി രുവനന്തപുരം സ്വദേശിയായ രാമനാരായണനായിരുന്നു അതിന്റെ നടത്തിപ്പുകാരൻ. താൻ റെസ്റ്റോറന്റ് നോക്കി നടത്താനും അവിടെ പുതിയ ആശയങ്ങൾ നടപ്പിലാക്കാനും ഒരാളെ അന്വേഷിക്കുകയായിരുന്നു രാമനാരായണൻ. തന്റെ കാറ്ററിങ് അറിവുകൾ പരീക്ഷിക്കാനുള്ള പുതിയൊരു വേദിയായിരിക്കും അതെന്നു ഹരിദാസിനു തോന്നി. സൗത്ത് ഇന്ത്യൻ വിഭവ ങ്ങൾ പ്രത്യേകിച്ചു കേരളവിഭവങ്ങളിൽ സായിപ്പന്മാർക്കുള്ള താൽപര്യം അറിയാനും അത് അവസരമൊരുക്കി.

രുചിയുടെ വിജയ രാഗം'

ഒരു പരീക്ഷണത്തിനു തന്നെ ഹരിദാസ്തയ്യാറായി, ലണ്ടനിൽ ഒരു മലയാളി റെസ്റ്റോറന്റ് തുടങ്ങുക. മലയാളിയുടെ രുചി വിളമ്പുക. ഗോപാലകൃഷ്ണൻ എന്ന സുഹൃത്തിന്റെ സഹാ യത്തോടെ ബാർക്ലയിൻസ്, ഇക്വടിയൽ എന്നീ ബാങ്കുകളില നിന്ന് ലോൺ സംഘടിപ്പിച്ച് വെസ്റ്റ് ലണ്ടനിൽ ആദ്യത്തെ മ ലയാളി റെസ്റ്റോറന്റ് "രാഗം' എന്ന പേരിൽ തുടങ്ങി,

ഹരിദാസ് എന്ന മലയാളിയുടെ ബിസിനസ് സാമ്രാജ്യത്തി ൻ ഹരിശ്രീയായിരുന്നു അത്. ലണ്ടനിൽ 'രാഗം' റെസ്റ്റോറന്റ് വൻവിജയമായി. “രാഗ'ത്തിന്റെ വിജയം കൂടുതൽ ഹോ ട്ടലുകൾ തുടങ്ങാൻ ഹരിദാസിന്റെ പ്രരണയായി. അങ്ങനെ 'കേരളഭവനും' 'മലബാർ ജംക്ഷ'നും 'രാധാകൃഷ്ണഭവനും' 'രാ ജ് മലബാറും' 'പല്ലവി'യുമൊക്കെ ലണ്ടനിൽ രുചിയുടെ താവ ളങ്ങളായി. ഇന്ന് പതിനഞ്ചോളം ഹോട്ടലുകളുമായി 'കേരള ഗ്രൂപ്പ് ഓഫ് റെസ്റ്റോറൻസ്' ലണ്ടനിൽ രുചി വിളമ്പുന്നു.

ലണ്ടനിലെത്തുന്ന ഒട്ടുമിക്ക മലയാളികളും ഹരിദാസിന്റെ ആതിഥ്യം സ്വീകരിക്കുന്നു. അതുകൊണ്ടു മലയാളി അംബാ സിഡർ എന്നാണ് അദ്ദേഹം ലണ്ടനിൽ അറിയപ്പെടുന്നത്, സിംഗപ്പൂരിൽ ജനപ്രതിനിധിയായിരുന്ന ധർമശീലന്റെ മകൾ ജയലതയെയാണു ഹരിദാസ് വിവാഹം കഴിച്ചത്. ഈ ദമ്പതി കൾക്കു നാല് ആണ്മക്കൾ. ഗുരുവായൂരപ്പനും അമ്മയും പിന്നെ കഠിനാധ്വാനവുമാണു തന്റെ വിജയത്തിനു പിന്നിലെന്നു ഹ രിദാസ് വിശ്വസിക്കുന്നു. തന്റേതായ ബിസിനസ് സാമ്രാജ്യ ത്തിൽ നിൽക്കുമ്പോഴും ഇന്ത്യൻ ഹൈക്കമ്മീഷനിലെ പഴയ ജോലി ഹരിദാസ് ഉപേക്ഷിച്ചില്ല. “ഞാനിപ്പോഴും കഠിനമായി ജോലി ചെയ്യുന്നു. ദിവസം നാലുമണിക്കൂറിൽ അധികം ഉറ ങ്ങാറില്ല. ഏതു ജോലി ചെയ്താലും അതിൽ എൻറതായ കൈമുദ്ര പതിയണമെന്ന് ആഗ്രഹിക്കുന്നു. അതാണ്, അതു മാത്രമാണ് എന്റെ വിജയത്തിനു പിന്നിൽ ' ഹരിദാസ് തന്റെ ജീവിതത്തെ വെളിപ്പെടുത്തുന്നു.