Friday 10 December 2021 11:43 AM IST : By സ്വന്തം ലേഖകൻ

കടലിൽ ജാലവിദ്യ കാട്ടുന്ന ‘കപ്പിത്താൾ’: കപ്പിത്താൻമാരുടെ സാമ്രാജ്യത്തിലേക്ക് ഹരിതയെത്തുന്നു: ചരിത്രം

haritha

ദിക്കും ദിശയും തിരിച്ചറിഞ്ഞ് കടലിൽ മഹായാനങ്ങളെ നയിക്കുന്നവരെ കപ്പിത്താൻമാരെന്നാണ് നാം വിളിക്കുന്നത്. ആണുങ്ങൾ മാത്രം കുത്തകയാക്കി വച്ചിരിക്കുന്ന ആ പദവി കയ്യാളാൻ ഇതാ ഒരു പെൺപുലിയെത്തുന്നു. എഴുപുന്ന ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡ് കൈതക്കുഴി കുഞ്ഞപ്പന്റെയും സുധർമയുടെയും മകൾ കെ.കെ. ഹരിതയാണ് കപ്പിത്താൻമാരുടെ സാമ്രാജ്യത്തിലേക്ക് എത്തുന്നത്.

രാജ്യത്തെ ഫിഷറീസ് ഗവേഷണ കപ്പലിന്റെ ആദ്യ വനിതാ ക്യാപ്റ്റൻ എന്ന ഖ്യാതിയോടെയാണ് മലയാളിയായ ഹരിതയെത്തുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ സ്‌കിപ്പര്‍ ഓഫ് ഫിഷിംഗ് വെസല്‍ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയാണ് എരമല്ലൂര്‍ സ്വദേശി കെ.കെ ഹരിത രാജ്യത്തെ ആദ്യ വനിതാ ക്യാപ്റ്റന്‍ എന്ന പദവിയില്‍ എത്തിയത്. കൊച്ചി സിഫ് നെറ്റില്‍ നിന്ന് ബിഎസ്‌സി നോട്ടിക്കല്‍ സയന്‍സ് പൂര്‍ത്തിയാക്കിയ ഹരിത ആറുമാസം പ്രശിക്ഷണി കപ്പലില്‍ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. എഴുപുന്ന സെന്റ് റാഫേല്‍സ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കെകെ ഹരിതയുടെ നേട്ടത്തെ അഭിനന്ദിച്ച് എഎം ആരിഫ് എംപിയും രംഗത്തെത്തി.

എഎം ആരിഫ് പറഞ്ഞത്:

''മത്സ്യബന്ധനത്തിന് കടലില്‍ പോകുന്ന ആയിരക്കണക്കിന് കപ്പലുകളുണ്ട് രാജ്യത്ത്. എന്നാല്‍, അതിലൊന്നും പേരിനുപോലുമില്ല പെണ്‍സാന്നിധ്യം. 'കപ്പിത്താന്‍'മാരുടെ സാമ്രാജ്യത്തിലേക്ക് രാജ്യത്താദ്യമായി ഒരു 'കപ്പിത്താള്‍' വനിതാ ക്യാപ്റ്റന്‍ എത്തുകയാണ്. ഔദ്യോഗികമായി ഇക്കാര്യങ്ങള്‍ പഠിച്ചിറങ്ങിയ രാജ്യത്തെ ആദ്യ വനിത. എഴുപുന്ന ഗ്രാമപ്പഞ്ചായത്ത് ആറാം വാര്‍ഡ് കൈതക്കുഴി കുഞ്ഞപ്പന്റെയും സുധര്‍മയുടെയും മകള്‍ കെ.കെ. ഹരിതയാണ് ആണ്‍സാമ്രാജ്യങ്ങളുടെ കഥ തിരുത്തിക്കുറിക്കുന്നത്.

മറ്റുചില കപ്പലുകളില്‍ മലയാളി വനിതാ ക്യാപ്റ്റന്മാര്‍ ഉണ്ടെങ്കിലും മത്സ്യബന്ധന കപ്പലുകളില്‍ ഇത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യം. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള മറൈന്‍ ഫിഷറീസ് റിസര്‍ച്ച് വെസലുകളില്‍ നിയമിക്കപ്പെടാനുള്ള 'സ്‌കിപ്പര്‍' (ക്യാപ്റ്റന്‍) പരീക്ഷയില്‍ വിജയംനേടിയ രാജ്യത്തെ ആദ്യ വനിതയാണ് ഹരിത. നവംബര്‍ 23ന് നടന്ന പരീക്ഷയുടെ ഫലം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്‍ഡ് എന്‍ജിനിയറിങ് (സിഫ്‌നെറ്റ്) നടത്തിയ 'മേറ്റ് ഓഫ് ഫിഷിങ് വെസല്‍സ്' പരീക്ഷയില്‍ മികച്ചവിജയം നേടിയായിരുന്നു തുടക്കം. കേന്ദ്രസര്‍ക്കാരിന്റെയും മറ്റു കമ്പനികളുടെയും കപ്പലുകളില്‍ 12 മാസത്തോളം കപ്പലോട്ടം നടത്തി വിദഗ്ധ പരിശീലനവും നേടി. ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യയില്‍ ചീഫ് ഓഫ് ഓഫീസറായും സേവനമനുഷ്ഠിച്ചു. ഹരിതക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഇനിയും ഉയരങ്ങളില്‍ എത്തുവാന്‍ സാധിയ്ക്കട്ടെ എന്ന് ആശംസിക്കുന്നു.''

ജിഎൻപിസി ഗ്രൂപ്പിൽ രാകേഷ് വളവത്ത് ഹരിതയെക്കുറിച്ച് പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാണ്. മറ്റുചില കപ്പലുകളിൽ മലയാളി വനിതാ ക്യാപ്റ്റന്മാർ ഉണ്ടെങ്കിലും മത്സ്യബന്ധന കപ്പലുകളിൽ ഇത് കേട്ടുകേൾവി ഇല്ലാത്ത കാര്യമാണെന്ന് രാകേഷ് കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

മത്സ്യബന്ധനത്തിന് കടലിൽ പോകുന്ന ആയിരക്കണക്കിന്‌ കപ്പലുകളുണ്ട് രാജ്യത്ത്. എന്നാൽ, അതിലൊന്നും പേരിനുപോലുമില്ല പെൺസാന്നിധ്യം. ‘കപ്പിത്താൻ’മാരുടെ സാമ്രാജ്യത്തിലേക്ക് രാജ്യത്താദ്യമായി ഒരു ‘കപ്പിത്താൾ’ - വനിതാ ക്യാപ്റ്റൻ എത്തുകയാണ്. ഔദ്യോഗികമായി ഇക്കാര്യങ്ങൾ പഠിച്ചിറങ്ങിയ രാജ്യത്തെ ആദ്യ വനിത.

എഴുപുന്ന ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡ് കൈതക്കുഴി കുഞ്ഞപ്പന്റെയും സുധർമയുടെയും മകൾ കെ.കെ. ഹരിതയാണ് ആൺസാമ്രാജ്യങ്ങളുടെ കഥ തിരുത്തിക്കുറിക്കുന്നത്. മറ്റുചില കപ്പലുകളിൽ മലയാളി വനിതാ ക്യാപ്റ്റന്മാർ ഉണ്ടെങ്കിലും മത്സ്യബന്ധന കപ്പലുകളിൽ ഇത് കേട്ടുകേൾവി ഇല്ലാത്ത കാര്യം.

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മറൈൻ ഫിഷറീസ് റിസർച്ച് വെസലുകളിൽ നിയമിക്കപ്പെടാനുള്ള ‘സ്കിപ്പർ’ (ക്യാപ്റ്റൻ) പരീക്ഷയിൽ വിജയംനേടിയ രാജ്യത്തെ ആദ്യ വനിതയാണ് ഹരിത. നവംബർ 23-ന് നടന്ന പരീക്ഷയുടെ ഫലം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ്‌ എൻജിനിയറിങ് (സിഫ്നെറ്റ്) നടത്തിയ ‘മേറ്റ് ഓഫ് ഫിഷിങ് വെസൽസ്’ പരീക്ഷയിൽ മികച്ചവിജയം നേടിയായിരുന്നു തുടക്കം. കേന്ദ്രസർക്കാരിന്റെയും മറ്റു കമ്പനികളുടെയും കപ്പലുകളിൽ 12 മാസത്തോളം കപ്പലോട്ടം നടത്തി വിദഗ്ധ പരിശീലനവും നേടി. ഫിഷറീസ് സർവേ ഓഫ് ഇന്ത്യയിൽ ചീഫ് ഓഫ് ഓഫീസറായും സേവനമനുഷ്ഠിച്ചു.

ഇനിയും ഉയരങ്ങളിൽ എത്തുവാൻ സാധിയ്ക്കട്ടെ

എന്ന് ആശംസിക്കുന്നു.......