Friday 18 January 2019 03:11 PM IST : By സ്വന്തം ലേഖകൻ

ഇനി മധുരം കഴിച്ചോളൂ, സിമ്പിളായി കലോറി എരിച്ചുകളയാം; മധുരപ്രിയർക്കായി ശില്പയുടെ ഫിറ്റ്നസ് ടിപ്സ്!

shilpa-sweet

തുടുത്ത കവിളുകളോടെ മനോഹരമായ ഒരു ഫോട്ടോയെടുത്ത് ഇൻസ്റ്റാഗ്രാമിൽ ഇടുമ്പോഴായിരിക്കും തലങ്ങും വിലങ്ങും കമന്റുകൾ വരുന്നത്. അയ്യോ... നന്നായി തടിച്ചല്ലോ എന്നായിരിക്കും പലരുടെയും കമന്റ്. സ്വന്തമായി കുഴപ്പമൊന്നും തോന്നിയില്ലെങ്കിലും ആളുകൾ പറഞ്ഞു പറഞ്ഞ് കുഴപ്പമുണ്ടാക്കും. പിന്നെ സങ്കടത്തോടെ ആ തീരുമാനത്തിലെത്തും. 

ഇനി മുതൽ മധുരം കഴിക്കില്ല, ചോറിന് ഫുൾസ്റ്റോപ്പ്, വറുത്തതും പൊരിച്ചതും വേണ്ട, പഴങ്ങളും പച്ചക്കറികളും മാത്രം... അങ്ങനെ സ്വന്തമായി ഒരു ഡയറ്റ് തന്നെയുണ്ടാക്കും. പക്ഷെ, ചില കാര്യങ്ങൾ ഒരിക്കലും പാലിക്കാൻ കഴിഞ്ഞെന്നു വരില്ല. കാരണം മധുരപ്രിയർക്ക് മധുരം ഒഴിവാക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതോടെ പാതിവഴിയിൽ ഡയറ്റ് ഉപേക്ഷിക്കുകയും ചെയ്യും. 

ഇതാ മധുരപ്രിയർക്കായി ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ ഫിറ്റ്നസ് ടിപ്സ്. ഇനി അമിതഭാരം കുറക്കാൻ നമ്മെ കൊതിപ്പിക്കുന്ന മധുര പലഹാരങ്ങൾ ഒഴിവാക്കേണ്ട എന്നാണ് ശില്പ പറയുന്നത്. പിറന്നാൾ മധുരങ്ങളും കേക്കും പായസവുമെല്ലാം ഇഷ്ടത്തോടെ കഴിക്കാം. എല്ലാ ഞായറാഴ്ചയും തനിക്കേറ്റവും ഇഷ്ടപ്പെട്ട മധുരപലഹാരങ്ങൾ കഴിക്കുന്ന വിഡിയോയും ശില്പ ഷെട്ടി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. മധുരത്തിലൂടെ കിട്ടുന്ന അമിത കലോറി എരിയിച്ചു കളയുന്നതിനുള്ള ഫിറ്റ്‌നസ് രഹസ്യവും ശില്പ പുറത്തുവിട്ടു.

ദിവസവും ചെയ്യേണ്ടത്:

shilpa-sweet2

സൂര്യനമസ്‌ക്കാരം - 20

burpees

ബർപ്പീസ് - 20

cardio-exer56890

കാർഡിയോ വ്യായാമങ്ങൾ -  30 മിനിറ്റ്

ഇവ കൃത്യമായി പാലിച്ചാൽ മധുരപലഹാരങ്ങൾ കൊണ്ട് ശരീരത്തിലെത്തിയ കലോറികൾ എരിച്ചു കളയാം.