Friday 10 September 2021 12:33 PM IST : By ശ്യാമ

‘ഇതിന് ഉപ്പുരസമാണ്, കഴിഞ്ഞ 21 വർഷത്തെ എന്റെ വിയർപ്പിന്റെ ഉപ്പ് രസം...’; ഇന്ത്യൻ ഹോക്കി ടീമിലെ സൂപ്പർസ്റ്റാർ പി. ആർ. ശ്രീജേഷിന്റെ കുടുംബത്തിനൊപ്പം

sreejeshhh55533556
ഫോട്ടോ: ബേസിൽ പൗലോ

ഒളിംപിക് മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ ഹോക്കി ടീമിലെ സൂപ്പർസ്റ്റാർ പി.ആർ. ശ്രീജേഷിന്റെ കുടുംബത്തിനൊപ്പം..

ലോകത്തിന്റെ നെറുകയിലെന്ന പോലെ ശ്രീജേഷ്, ഒളിംപിക് ഗോൾ പോസ്റ്റിന് മുകളിൽ കയറിയിരുന്നു. ബർലിൻമതിൽ പൊളിച്ച് ഒന്നായി മാറിയ ജർമനിയെ തകര്‍ത്ത് ഒളിംപിക് മെഡല്‍ േനടിയതിെന്‍റ ആഹ്ലാദവും സന്തോഷവും ശ്രീജേഷിെന്‍റ ഒാരോ ചലനങ്ങളിലും നിറഞ്ഞു. 41 വർഷത്തെ കാത്തിരിപ്പിനു ശേഷം ഹോക്കിയിൽ ഇന്ത്യ നേടുന്ന ഒളിംപിക് മെഡൽ. 49 വര്‍ഷത്തിനു ശേഷം ഒരു മലയാളി േനടുന്ന െമഡല്‍. യാഥാർഥ്യത്തിനും സ്വപ്നത്തിനും ഇടയി ൽ നിന്ന് അയാൾ ആകാശം നോക്കി ചിരിച്ചു.

ടോക്കിയോ ഒളിംപിക് വേദിയിൽ ജർമനിയെ കീഴടക്കി ഇന്ത്യ വെങ്കലം സ്വന്തമാക്കിയ നിമിഷമായിരുന്നു അത്. ഇന്ത്യയിലും ആഘോഷങ്ങള്‍ നിറഞ്ഞപ്പോള്‍ അഭിമാനപൂര്‍വം കേരളവും തലയുയർത്തി, ഗോൾപോസ്റ്റിനു മേലെയിരിക്കുന്ന സഹ്യപുത്രനൊപ്പം. അമൂല്യമായ ഒളിംപിക് മെഡൽ കഴുത്തിൽ നിന്നെടുത്ത് ഹൃദയത്തോടു േചര്‍ത്ത് ശ്രീജേഷ് പറഞ്ഞു,‘ഇതിന് ഉപ്പുരസമാണ്, കഴിഞ്ഞ 21 വർഷത്തെ എന്റെ വിയർപ്പിന്റെ ഉപ്പ് രസം...’

എറണാകുളം പള്ളിക്കരയിലെ ശ്രീജേഷിന്റെ വീട്ടിലേക്കുള്ള വഴിയുടെ പേര് ഒളിംപ്യൻ ശ്രീജേഷ് റോഡ്. ഇന്ത്യയെ കാത്ത ഈ ‘മലയാളി വൻമതിലിനു’ കരുത്ത് പകരുന്നവർ ഇവിടെയാണുള്ളത്. പന്ത്രണ്ടുവർഷം നീണ്ട പ്രണയകാലത്തിലൂടെ ശ്രീജേഷിന്റെ ജീവിതപങ്കാളിയായ ഡോ. അനീഷ്യ.  മകന്റെ വിജയം കാത്തു പ്രാർഥനയോടെയിരുന്ന അച്ഛനുമമ്മയും. പത്മശ്രീയും അർജുന അവാർഡും അഭിമാനപതക്കങ്ങളായുള്ള വീടിന്റെ അകത്തളം. ഇതുവരെ നേടിയ മെഡലുകൾ. ടീം അംഗങ്ങളുടെയെല്ലാം ഒപ്പുകൾ ഒാർമ ചാർത്തിയ ഇന്ത്യൻ ജഴ്സി ഫ്രെയിം ചെയ്ത് വച്ചിരിക്കുന്നു. രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒളിംപിക് പിന്നുകൾ. അവയ്ക്ക് നടുവിലേക്കാണ് ചക്രവർത്തിയെപോലെ 2021 ലെ ചരിത്രനേട്ടവും ശ്രീജേഷിനൊപ്പം വീട്ടിലേക്ക് എത്തിയത്. ആ സന്തോഷം തി ളങ്ങുന്ന കണ്ണുകളോടെ വിജയം തൊട്ട യാത്രയിലെ നിമിഷങ്ങൾ പങ്കുവയ്ക്കുന്നു ശ്രീജേഷിന്റെ കുടുംബം.  

‘‘ഇപ്പോഴും നമ്മുടെ നാട്ടിൽ കുട്ടികൾ സ്പോർട്സിലേക്ക് പോകണമെന്നു പറഞ്ഞാൽ പല വീട്ടുകാരും പിന്തുണ നൽകാറില്ല. ശ്രീജേഷിന്റെ കാര്യത്തിൽ അതായിരുന്നില്ല സ്ഥിതി. അവനതാണ് ഇഷ്ടമെന്നു പറഞ്ഞപ്പോ ഞങ്ങൾ എതിർത്തില്ല. സ്പോർട്സ് സ്കൂളിൽ പോയി പഠിക്കണം എന്നാഗ്രഹം പങ്കുവച്ചപ്പോള്‍ മോൻ ദൂരെപ്പോകുന്നല്ലോ എന്നെനിക്കു സങ്കടം തോന്നി. അച്ഛനാണ് അവന് എല്ലാ പ്രോത്സാഹനവും നല്‍കിയത്.’’ അമ്മ ഉഷയുടെ വാക്കുക ൾ ശ്രീജേഷിന്റെ ബാല്യത്തിലേക്കോടി.

‘‘പൊട്ടറ്റോ റേസ് എന്നൊരു ഗെയിം കളിച്ചാണ് അവന്റെ തുടക്കം. കിഴക്കമ്പലം സെന്റ് ആന്റണീസ് എൽ.പി.സ്കൂളിലും സെന്റ് ജോസഫ് ഹൈസ്കൂളിലും പഠിച്ച ശേഷമാണ് തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെത്തുന്നത്. അവിടെ വച്ചാണ് ഹോക്കി അവന്റെ ജീവിതം തന്നെയായി മാറുന്നത്. ’’  

_BAP0052

ഓടാൻ മടിയുള്ള കാവൽക്കാരൻ

‘‘ഓട്ടം, ലോങ്ജംപ്, ഷോട്പുട്, വോളിബോൾ ഇവയിലൊക്കെ ആദ്യകാലത്തു പങ്കെടുത്തിരുന്നു. ജി.വി. രാജയിലെ കോച്ച് ജയകുമാർ സാറും രമേഷ് കോലപ്പ സാറും ചേർന്നാണ് മോനെ ഹോക്കിയിലേക്ക് തിരഞ്ഞെടുത്തത്. ഗോൾകീപ്പറായത് അവന്റെ സ്വന്തം ഇഷ്ടപ്രകാരവും. ഓടാനുള്ള മടിയായിരുന്നു കാരണം (വീട്ടിലാകെ കൂട്ടച്ചിരി).

ആദ്യമായി ഹോക്കി മത്സരത്തിൽ പങ്കെടുത്തത് സ്കൂൾ നാഷനൽസിൽ ആണ്. അന്ന് ചരിത്രത്തിലാദ്യമായി കേരളത്തിനു മൂന്നാം സ്ഥാനം ലഭിച്ചു. അപ്പോഴും ഞങ്ങൾക്ക് ഹോക്കിയെ കുറിച്ച് വലിയ ധാരണയില്ല. അതിനു ശേഷം 2004ൽ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മോൻ ഇന്ത്യൻ ജഴ്സിയിട്ടു നിൽക്കുന്ന ഫോട്ടോ കണ്ടപ്പോൾ ഏറെ അഭിമാനം തോന്നി.  പിന്നീടങ്ങോടുള്ള ഓരോ മത്സരങ്ങളും അവനെപ്പോലെ ഞങ്ങളെയും ആവേശത്തിലാക്കി. ഞങ്ങളെല്ലാവരും ഹോക്കിയുടെ എല്ലാ നിയമങ്ങളും പഠിച്ചു. പത്മശ്രീ പ്രഖ്യാപിച്ച സമയത്ത് ഞങ്ങൾ ഇവിടെയില്ല. മൂത്ത മകൻ ശ്രീജിത്തിനൊപ്പം  കാനഡയിലായിരുന്നു. അവൻ നഴ്സാണ്. ഇപ്പോൾ അവിടെ ബിസിനസാണ്. ഒരു ദിവസം വെളുപ്പിനെ വിളിച്ചെഴുന്നേൽപ്പിച്ച് ശ്രീജിത്താണ് ‘കണ്ണന് പത്മശീ കിട്ടി’ എന്നു പറഞ്ഞ‍ത്. കണ്ണൻ എന്നാണ് വീട്ടിൽ വിളിക്കാറ്. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു അത്. 2015 ലായിരുന്നു അർജുന അവാർഡ് 2017ൽ പത്മശ്രീ.’’ ഉഷ പറഞ്ഞുനിർത്തി. 

Tags:
  • Spotlight
  • Inspirational Story