Thursday 20 June 2024 04:51 PM IST : By സ്വന്തം ലേഖകൻ

ഹോണ്ട സ്വന്തമാക്കൂ പാരീസിലേക്കു പറക്കൂ: ഞെട്ടിപ്പിക്കുന്ന ഓഫറുമായി ഹോണ്ട സമ്മര്‍ ബൊണാൻസ കാമ്പയിൻ

social

ഹോണ്ട സിറ്റി, ഹോണ്ട എലിവേറ്റ്, ഹോണ്ട അമേസ്, ഹോണ്ട സിറ്റി ഇ: എച്ച് ഇ വി എന്നു തുടങ്ങി നിരവധി ജനപ്രിയ വാഹന മോഡലുകൾ വിപണിയിലെത്തിച്ച പ്രമുഖ ബ്രാൻഡാണ് ഹോണ്ട. ഈ കാറുകൾ ഓരോന്നും ആധുനിക സമൂഹത്തിന്റെ ആവശ്യങ്ങൾക്കൊത്ത് ആകർഷകമായ സാങ്കേതിക വിദ്യകളും ഡിസൈനും ഗുണമേന്മയും ഒത്തിണങ്ങിയവയാണ്.

പെർഫോമൻസിനും വിശ്വാസ്യതയ്ക്കും പേരുകേട്ട ഹോണ്ട സിറ്റി വളരെക്കാലമായി ഇന്ത്യൻ സെഡാൻ വിപണിയിൽ പ്രിയപ്പെട്ടതാണ്. സിറ്റിയുടെ അഞ്ചാം തലമുറ കൂടുതൽ മെച്ചപ്പെട്ട ഫീച്ചറുകളോടെ ഈ പാരമ്പര്യം കൂടുതൽ ഉയർത്തുന്നു. ഉയർന്ന പ്രവർത്തനക്ഷമതയുള്ള 1.5 L DOHC i-VTEC പെട്രോൾ എഞ്ചിനാണ് ഇതിലുള്ളത്. ഇന്ധനക്ഷമതയും ഹോണ്ട സെൻസിങ് സാങ്കേതികവിദ്യയും ഉള്ളപ്പോൾ തന്നെ മലിനീകരണം കുറയും. യാത്രക്കാരുടെ സുരക്ഷയ്ക്കും കമ്പനി പ്രാധാന്യം നൽകുന്നു. 6 എയർബാഗുകൾ, ADAS, LaneWatch ക്യാമറ, 20.3 cm HD സ്‌ക്രീൻ, 10 ​​വർഷത്തെ വാറന്റി എന്നിവയുണ്ട്. MT, CVT എന്നീ വേരിയന്റുകളിൽ വാഹനം ലഭ്യമാണ്.

ഹോണ്ട സിറ്റി e: HEV ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ ഡ്രൈവിങ്ങിന്റെ ഭാവിയെ പ്രതിനിധീകരിക്കുന്ന വാഹനമാണ്. 1.5 എൽ അറ്റ്കിൻസൺ-സൈക്കിൾ പെട്രോൾ എഞ്ചിൻ ഒരു ഇലക്ട്രിക് മോട്ടോറുമായി സംയോജിപ്പിച്ച്, സിറ്റി e:HEV 27.1 km/l എന്ന മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. ഹൈബ്രിഡ് സിസ്റ്റം ഇലക്ട്രിക് മോട്ടോറിൽ നിന്ന് എഞ്ചിനിലേക്കുള്ള മാറ്റം എളുപ്പമാക്കുന്നു. ഹോണ്ട സിറ്റിയുടെ എല്ലാ സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന സിറ്റി e:HEV, അലക്‌സാ റിമോട്ട് സംവിധാനമുള്ള ആദ്യത്തെ കണക്റ്റഡ് കാർ കൂടിയാണ്.

ഇന്ത്യയിൽ വളർന്നുവരുന്ന കോംപാക്ട് എസ്‌യുവി സെഗ്‌മെൻ്റിലേക്കുള്ള ബ്രാൻഡിൻ്റെ പ്രവേശനം സൂചിപ്പിക്കുന്നതാണ് ഹോണ്ട എലിവേറ്റിന്റെ ലോഞ്ച്. നഗരങ്ങളിലെ സാഹസികരെ ആകർഷിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന എലിവേറ്റിന്, ബോൾഡ് ലൈനുകളും 220 എംഎം ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും മസ്കുലിനും സ്റ്റൈലിഷുമായ ഡിസൈനുമാണുള്ളത്.1.5 എൽ i-VTEC DOHC പെട്രോൾ എഞ്ചിൻ സുഖകരമായ സിറ്റി ഡ്രൈവിങ് ഉറപ്പാക്കും. ഇന്റീരിയർ രൂപകൽപ്പന ചെയ്തിരിക്കുന്നത് ആധുനികമായ പ്രീമിയം അനുഭവം ആഗ്രഹിക്കുന്ന മനസുകളെ ആകർഷിക്കുന്ന തരത്തിലാണ്. ഹോണ്ട സെൻസിംഗ് (ADAS) ന് നിരവധി സാങ്കേതിക സവിശേഷതകളുണ്ട്. റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ സിസ്റ്റം, ലെയ്ൻ കീപ്പിങ് അസിസ്റ്റ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹൈ ബീം മുതൽ ലീഡ് കാർ ഡിപ്പാർച്ചർ നോട്ടിഫിക്കേഷൻ വരെ ഇതിൽപ്പെടും. മത്സരാധിഷ്ഠിതമായ വിലകളിൽ ഏറ്റവും മികച്ചത് വാഗ്ദാനം ചെയ്യുന്ന എലിവേറ്റ് സൗകര്യത്തിലും സാങ്കേതികവിദ്യയിലും മുന്നിലാണ്.

CVT ഉള്ള ഇന്ത്യയിലെ ഏറ്റവും അഫോഡബിൾ സെഡാനാണ് ഹോണ്ട അമേസ്. ഇതിന് സുഖകരവും വിശാലവുമായ ഇന്റീരിയറാണുള്ളത്. കൂടാതെ 420 L ന്റെ വലിയ ബൂട്ട് സ്പേസുമുണ്ട്. അതുകൊണ്ടുതന്നെ അമേസ് ദീർഘദൂര യാത്രകൾക്ക് അനുയോജ്യമാണ്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 17.7 സെന്റീമീറ്റർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എസി, പാഡിൽ ഷിഫ്റ്ററുകൾ, ക്രൂയിസ് കൺട്രോൾ എന്നിവ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. 8 എയർബാഗുകൾ, എ ബി എസ്, പാർക്കിങ് സെൻസറുകൾ എന്നിവ ഉപയോഗിച്ച് സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്. മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ അറ്റകുറ്റപ്പണി ചെലവും അമേസിനെ പോപ്പുലറാക്കുന്ന സവിശേഷതകളാണ്.

ഹോണ്ട അവതരിപ്പിച്ചിരിക്കുന്ന സമ്മർ ബൊണാൻസ ക്യാംപെയ്നിൽ ഏതെങ്കിലും ഹോണ്ട കാർ വാങ്ങുന്ന ദമ്പതികൾക്ക് പാരീസിലേക്ക് സൗജന്യ യാത്ര നേടാനുള്ള അവസരമുണ്ട്. ഇതു മാത്രമല്ല, ഓരോ പർച്ചേസിനുമൊപ്പം 75,000/- രൂപയുടെ ഉറപ്പുള്ള സമ്മാനങ്ങളും ഓരോ ടെസ്റ്റ് ഡ്രൈവിലും നിങ്ങളെ കാത്തിരിക്കുന്നു. ജൂൺ 30-ന് ഈ ഡീൽ അവസാനിക്കും മുമ്പ് അടുത്തുള്ള ഹോണ്ട ഷോറൂം സന്ദർശിക്കൂ.

വിശദ വിവരങ്ങൾക്ക് ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://hondacars.digitalvisibility.co.in/