Wednesday 13 January 2021 03:47 PM IST : By സ്വന്തം ലേഖകൻ

മോഷ്ടാവിനെ സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് ഉമ്മയും മകളും: ആശുപത്രിയില്‍ വച്ച് കയ്യോടി പൊക്കി: അഭിനന്ദന പ്രവാ

thief-chase അറസ്​റ്റിലായശ്രീ​കു​ട്ടൻ, മോഷ്​ടാവിനെ പിടികൂടിയ ഷൈലയും സൈറയും

സിനിമാറ്റിക് സ്റ്റൈൽ ചേസും ഹീറോയിസവും ആണുങ്ങൾക്കു മാത്രം പറഞ്ഞിട്ടുള്ളതാണെന്ന ‘നാട്ടുനടപ്പ്’ ഇതാ ഇവിടെ പൊളിഞ്ഞു വീഴുകയാണ്. മൊബൈൽ മോഷ്ടാവിന്റെ പിന്നാലെ സ്കൂട്ടറിൽ പാഞ്ഞെത്തി പിടികൂടി വീട്ടമ്മയും മകളുമാണ് വാർത്താ താരങ്ങൾ. ഇതര സംസ്‌ഥാന തൊഴിലാളികൾ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് മോഷണം നടത്തിയ മാറമ്പിള്ളി കല്ലായത്ത് പറമ്പിൽ ശ്രീക്കുട്ടനെ (25) ആണ് വീട്ടമ്മയും മകളും ചേർന്ന് പിടികൂടി പോലീസിനെ ഏൽപ്പിച്ചത്.എ​ട​യ​പ്പു​റം മു​സ്‌​ലിം പ​ള്ളി​ക്ക് സ​മീ​പം മാ​നാ​പ്പു​റ​ത്ത് വീ​ട്ടി​ൽ അ​ബ്​​ദു​ൽ റ​ഹ്മാ‍െൻറ ഭാ​ര്യ ഷൈ​ല റ​ഹ്മാ​ൻ, മ​ക​ൾ സൈ​റ സു​ൽ​ത്താ​ന എ​ന്നി​വ​രാ​ണ് മോ​ഷ്​​ടാ​വി​നെ കു​ടു​ക്കി​യ​ത്.

ഷൈല താമസിക്കുന്ന കെട്ടിടത്തോട് ചേർന്നുള്ള സ്‌ഥലത്താണ്‌ 20ഓളം ഇതര സംസ്‌ഥാന തൊഴിലാളികൾ വാടകയ്ക്ക് കഴിയുന്നത്. തിങ്കളാഴ്‌ച രാവിലെ ഏഴുമണിയോടെ ആണ് ഇവിടെ മോഷണം നടന്നത്. അപരിചിതനായ ഒരാൾ കെട്ടിടത്തിൽ നിന്ന് ഇറങ്ങി ഓടുന്നത് ശ്രദ്ധയിൽപെട്ട ഷൈല ഒൻപതാം ക്‌ളാസുകാരിയായ മകളുമായി സ്‌കൂട്ടറിൽ ഇയാളെ പിന്തുടരുകയായിരുന്നു. ഈ ​സ​മ​യം ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന മ​ക​ൻ സ​ൽ​മാ​നെ വി​ളി​ച്ചെ​ങ്കി​ലും ഉ​ണ​ർ​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് ഒ​ൻ​പ​താം ക്ലാ​സു​കാ​രി​യാ​യ മ​ക​ളു​മാ​യി ഷൈ​ല സ്‌​കൂ​ട്ട​റി​ൽ പി​ന്തു​ട​ർ​ന്ന​ത്. കെ.​എ​സ്.​ആ​ർ.​ടി.​സി സ്‌​റ്റാ​ൻ​ഡി​ൽ വ​ച്ച് ആ​ളെ ക​ണ്ടെ​ങ്കി​ലും മ​ക​ൻ സ​ൽ​മാ​ൻ എ​ത്താ​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ പ്ര​തി ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് നീ​ങ്ങി. ഷൈ​ല​യും പി​ന്തു​ട​ർ​ന്നു.

പിന്തുടർന്ന് ആശുപത്രിയിലെത്തിയ ഷൈല മോഷ്ടാവിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ കുതറിയോടി. 15 മി​നി​റ്റി​ന് ശേ​ഷം പ്ര​സ​വ വാ​ർ​ഡി​ന് സ​മീ​പ​ത്തു​നി​ന്നും പ്ര​തി ഇ​റ​ങ്ങി​വ​ന്ന​പ്പോ​ൾ മാ​റി നി​ന്നി​രു​ന്ന ഷൈ​ല​യും മ​ക​ളും ഇ​തി​നി​ടെ എ​ത്തി​യ മ​ക​ൻ സ​ൽ​മാ​നും ചേ​ർ​ന്ന് പ്ര​തി​യെ വ​ള​ഞ്ഞു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി പൊ​ലീ​സി​ന് കൈ​മാ​റി.

മോഷ്‌ടിച്ച മൊബൈൽ ഫോൺ ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ആലുവ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. പ്രതിക്കെതിരെ വിവിധ സ്‌റ്റേഷനുകളിൽ കഞ്ചാവ്, മോഷണ കേസുകൾ ഉണ്ടെന്ന് ആലുവ സിഐ പിഎസ് രാജേഷ് പറഞ്ഞു.