Friday 05 October 2018 06:01 PM IST

‘സീറ്റ് ബെൽറ്റിട്ടില്ലെങ്കിൽ അപകട സമയത്ത് എയർ ബാഗ് പ്രവർത്തിക്കില്ല! ചില ധാരണകളും തെറ്റിദ്ധാരണകളും

Binsha Muhammed

sb

സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ള ആർജെ ഒരിക്കൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ സുഹൃത്തിനുണ്ടായ അപകടത്തെ ഉദാഹരിച്ച് ഒരു അറിവ്. ഡ്രൈവ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ അപകട സമയത്ത് വാഹനത്തിനുള്ളിലുള്ള എയർ ബാഗ് പ്രവർത്തിക്കില്ല എന്നായിരുന്നു ആ വിഡിയോയുടെ സാരം. അങ്ങനെ വന്നാൽ മരണം വരെ സംഭവിക്കാം. സീറ്റ്ബെൽറ്റിനേയും എയർ ബാഗിനേയും പരസ്പരം ബന്ധിപ്പിക്കുന്ന സെൻസറുകളാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത് എന്നതായിരുന്നു പ്രചരിച്ച വിഡിയോയിലെ വാദത്തിന് അടിസ്ഥാനം. കേരളത്തെ ഞെട്ടിച്ച ബാലഭാസ്കറുടെ മരണത്തിനു കാരണമായ അപകടത്തെ തുടർന്ന് ഇതിനുള്ള സാധ്യത ‘വനിത ഓൺലൈൻ’ അന്വേഷിച്ചു. സ്വദേശവും വിദേശ നിർമ്മിതവുമായ വിവിധ വാഹനങ്ങൾ പരിശോധിച്ചാൽ ഈ വാദത്തിന് ഒറ്റവാക്കിൽ ‘ആധികാരികത ഇല്ല’ എന്ന് ഓട്ടോ മൊബൈൽ വിദഗ്ധനായ ജോൺസൺ സക്കറിയ പറയുന്നു. വാഹനത്തിലെ എയർബാഗ് എങ്ങനെയാണ് നമ്മുടേയും നമ്മുടെ സഹയാത്രികരുടേയും ജീവൻ നിലനിർത്തുന്നത് എന്ന് അറിയാൻ തുടർന്നു വായിക്കു.

sb-3

ലക്ഷ്മിയുടെ നിലയിൽ നേരിയ പുരോഗതി; മരണവിവരം ഇനിയും അറിയിച്ചിട്ടില്ലെന്ന് ബന്ധുക്കൾ

പലവാഹനം... പലരീതികൾ

sb-4

സീറ്റ്ബെൽറ്റ് ധരിക്കുന്നതു കൊണ്ടാണ് എയർബാഗുകൾ പ്രവർത്തിക്കുന്നത് എന്ന വാദം ശാസ്ത്രീയമായി തെറ്റാണ്. സീറ്റ് ബെൽറ്റിനേയും എയർബാഗിനേയും പരസ്പരം ബന്ധിപ്പിക്കുന്ന സെൻസറുകളോ സങ്കേതങ്ങളോ ഉള്ളതായി അറിവില്ല. പല വാഹനങ്ങളിലും എയർബാഗ് കൃത്യമായി പ്രവർത്തിക്കുന്ന സംവിധാനം വെവ്വേറെ വിധത്തിലാണ്. ഉദാഹരണത്തിന് നമ്മുടെ നിരത്തുകളിൽ കൂടുതലുള്ള മാരുതിയുടെ വാഹനങ്ങൾ തന്നെയെടുക്കാം. വണ്ടിയുടെ ഷാസിയോട് ചേർന്ന് കൃത്യമായി പറഞ്ഞാൽ മുൻവശത്തെ വീലുകൾക്കരികെ ഇരുവശത്തുമായി രണ്ട് സെൻസറുകളുണ്ടാകും. ഇടിയുടെ ആഘാതം അനുസരിച്ച് ഈ സെൻസറുകൾ പ്രവർത്തിക്കും. അതു വഴിയാണ് വാഹനത്തിലെ എയർബാഗുകൾ പ്രവർത്തിക്കുന്നത്. അവിടെ എയർ ബാഗിനോ അതുമായി ഒരു ബന്ധപ്പെട്ട സെൻസറിനോ ഒരു ബന്ധവുമില്ലെന്ന് സാരം.

വിദേശികളിലെ എയർബാഗ് സെൻസർ

sb-5

സ്കോഡ, ഫോക്സ് വാഗൺ, റെനോ, നിസാൻ പോലുള്ള വിദേശ നിർമ്മിത വാഹനങ്ങളുടെ കാര്യം മേൽപ്പറഞ്ഞതിൽ നിന്നെല്ലാം നേർവിഭിന്നമാണ്. എയർബാഗ് കൺട്രോൾ കം ക്രാഷ് ഡിറ്റക്ഷൻ മൊഡ്യൂൾ എന്ന സംവിധാനമാണ് ഇത്തരം വാഹനങ്ങളിലെ എയർബാഗിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. ഗിയർ ലിവറിന് താഴെയായിട്ടാണ് ഈ സെൻസർ സ്ഥിതി ചെയ്യുന്നത്. ഒരു ശരാശരി വേഗതയിൽ സഞ്ചരിക്കുന്ന ഒരു വാഹനം പൊട്ടെന്ന് എവിടെയെങ്കിലും ഇടിച്ചു നിൽക്കുകയോ കൂട്ടിയിടിക്കുകയോ ചെയ്താൽ ഈ സെൻസർ പ്രവർത്തിക്കും. പോയിന്റ് അര സെക്കൻഡ് തന്നെ ധാരാളമാണ്, അതിനുള്ളില്‍ ഈ സെൻസറിന്റെ സഹായത്തോടെ എയർ ബാഗ് പ്രവർത്തിക്കും. ഇവിടേയും എയർബാഗ് സെൻസറിന് സീറ്റ്ബെൽറ്റുമായി യാതൊരു ബന്ധവുമില്ല.

ഒറ്റയ്ക്കൊരു ഫ്ളാറ്റിൽ വീൽ ചെയറിൽ ഇരുന്ന് പാകം ചെയ്യലും തുണി അലക്കും! ഹനാൻ നീ വീണ്ടും ഞങ്ങളെ തോൽപ്പിക്കുന്നു

ആഢംബരക്കാറുകൾ ആളെത്തിരിച്ചറിയും

മേഴ്സിഡസ് ബെൻസ്, വോൾവോ പോലുള്ള വണ്ടികളിൽ വാഹനത്തിലെ മറ്റ് യാത്രക്കാരെ തിരിച്ചറിയാനുള്ള സംവിധാനം കൂടിയുണ്ട്. അതനുസരിച്ചാകും അത്തരം ആഢംബര കാറുകളിലെ എയർ ബാഗുകളുടെ പ്രവർത്തനം. ഡ്രൈവറൊഴികെ രണ്ടാമതോ മൂന്നാമതൊ ഒരാൾ വാഹനത്തിലുണ്ടെന്ന് സീറ്റിനോട് ചേർന്നുള്ള സെൻസറുകൾ തിരിച്ചറിയും. സഹയാത്രികരെ അപകടത്തിൽ നിന്നും എയർബാഗ് രക്ഷിക്കുന്നതും അങ്ങനെയാണ്.

sb-1

സീറ്റ് ബെൽറ്റിനു മുന്നിൽ നോ കോമ്പ്രമൈസ്

സീറ്റ് ബെൽറ്റിനു തുല്യം സീറ്റ് ബെൽറ്റ് മാത്രം. അതിനു പകരം വയ്ക്കാൻ മറ്റ് സങ്കേതങ്ങളില്ല. സീറ്റ് ബെൽറ്റ് എയർബാഗുമായി ബന്ധപ്പെട്ടിട്ടുണ്ടോഎന്ന ചോദ്യത്തിനും പ്രസക്തിയില്ല. വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുക എന്നത് തന്നെയാണ് അതിനുള്ള മറുപടി. 90 ശതമാനം അപകടങ്ങളിലും സീറ്റ് ബെൽറ്റ് ധരിച്ചതു കൊണ്ട് മാത്രം ആൾക്കാർക്ക് ജീവൻ തിരിച്ചു കിട്ടിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ജീവൻ രക്ഷാ ഉപാധി എന്ന നിലയിൽ സീറ്റ് ബെൽറ്റിനും താഴെയാണ് എയർബാഗിന്റെ സ്ഥാനം.

sb-2

എസ്.ആർ.എസ് എയർബാഗ് എന്ന് നമ്മുടെ വാഹനത്തിന്റെ എയർബാഗിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. സപ്ലിമെന്റൽ റീസ്ട്രെയിന്റ് സിസ്റ്റം (Supplemental Restraint System) എന്നതാണ് അതിന്റെ പൂർണരൂപം. അതായത് നമ്മുടെ ജീവൻ രക്ഷിക്കാനുള്ള അനുബന്ധ ഉപകരണം മാത്രം. വീണ്ടും ആവർത്തിക്കട്ടെ കാർ യാത്രകളിൽ നമ്മുടെ ജീവൻ രക്ഷിക്കാൻ സീറ്റ് ബെൽറ്റ് പോലെ മറ്റൊന്നും പകരമാകില്ല.

കു​ഞ്ഞു ‘ബാലഭാസ്കർ’ പിറന്നു; അമ്മത്തൊട്ടിലിൽ, ബാലു ഓർമയായ അതേ ദിവസം

ഓരോ അപകട വാർത്തകളും നമുക്കുള്ള ഓർമ്മപ്പെടുത്തലുകളാണ്. കൺമുന്നിൽ അപകടം കാണുമ്പോൾ, ചെറിയ അപകടങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോൾ മാത്രം മുൻപെങ്ങുമില്ലാത്ത ജാഗ്രത നമ്മുടെയുള്ളിൽ തലപൊക്കും. ഒന്ന് സീറ്റ് ബെൽറ്റിട്ടിരുന്നെങ്കിൽ, ഹെൽമെറ്റ് എടുക്കാൻ മറക്കാതിരുന്നെങ്കിൽ, വേഗം അൽപമൊന്ന് കുറച്ചിരുന്നെങ്കിൽ... അങ്ങനെ പോകും നമ്മുടെ പുനർവിചിന്തനങ്ങൾ. പക്ഷേ എല്ലാം സംഭവിച്ച ശേഷം വിലപിച്ചിട്ടെന്തു കാര്യം. അത‌ുകൊണ്ടു മറക്കാതിരിക്കു, സീറ്റ് ബെൽറ്റ് അണിയുക, കരുതലോടെ ഡ്രൈവ് ചെയ്യുക.

ആര്‍ത്തവമുള്ള സ്ത്രീകള്‍ പട്ടുനൂല്‍പ്പുഴുവിന്റെ അടുത്തുകൂടി പോയാല്‍? മാസമുറയിലെ ശാസ്ത്രീയതയും അശാസ്ത്രീയതയും വ്യക്തമാക്കി ഡോക്ടർ

‘പാചകത്തിലും പാർട്ണർ’; അടുക്കളയിൽ പ്രിയതമയ്ക്കൊപ്പം പരീക്ഷിക്കാൻ പ്രാതല്‍ മുതൽ ഡെസേർട്ട് വരെ 15 വിഭവങ്ങൾ