Friday 27 July 2018 12:24 PM IST : By സ്വന്തം ലേഖകൻ

അകാലനരയ്ക്ക് പരിഹാരമുണ്ട്; ഹെയർഡൈയ്ക്ക് പകരം നാരങ്ങ ഉപയോഗിക്കൂ, വിഡിയോ കാണാം

lemon

പലരെയും അലട്ടുന്ന പ്രശ്നമാണ് അകാലനര. അതിനായി ഹെയര്‍ ഡൈ വാങ്ങി പുരട്ടുന്നവരും പല വിധത്തിലുള്ള എണ്ണകള്‍ ശീലമാക്കുന്നവരും ചില്ലറയല്ല. എന്നാൽ ഹെയർ ഡൈ സ്ഥിരമായി പുരട്ടിയാൽ പാർശ്വഫലമായി മുടികൊഴിച്ചിലും മുഖത്ത് കറുത്ത പാടുകളും പോലുള്ള സൗന്ദര്യ പ്രശ്നങ്ങളും ഉണ്ടാകാം. എന്നാലിതാ അകാല നര മാറാൻ വീട്ടിൽ തന്നെ ചെയ്യാം ഒരു ഈസി മരുന്ന്. അതിനായി ഒരു നാരങ്ങ മാത്രം മതി. നാരങ്ങ നീര് വെളുത്ത മുടിയെ ഇല്ലാതാക്കി മുടിക്ക് തിളക്കവും മിനുമിനുപ്പും വര്‍ദ്ധിപ്പിക്കും. ഇതാ നാരങ്ങയുടെ സൂപ്പർ മിശ്രിതം തയാറാക്കേണ്ട വിധം.

ഒരു നാരങ്ങ എടുത്ത് പിഴിഞ്ഞ് പരമാവധി നീരെടുക്കുക. ശേഷം അല്‍പം വെള്ളം നല്ലതു പോലെ തിളപ്പിച്ച് ഒരേ അളവില്‍ നാരങ്ങ നീരുമായി ചേർക്കുക. ഇതിലേക്ക് ഇതേ അളവിൽ അൽപ്പം ഓറഞ്ച് ജ്യൂസ് കൂടി ചേര്‍ക്കുന്നതാണ് അടുത്തത്. എല്ലാം നല്ലതു പോലെ യോജിപ്പിക്കണം. നിങ്ങളുടേത് വരണ്ട മുടിയാണെങ്കില്‍ അല്‍പം കണ്ടീഷണറും ഇതില്‍ ചേര്‍ക്കാവുന്നതാണ് ഊ ചേരുവകളെല്ലാം നല്ലതു പോലെ യോജിപ്പിക്കേണ്ടതുണ്ട്.

തയ്യാറാക്കി അൽപ്പ നേരം വച്ച ഈ മിശ്രിതം എടുത്ത് ഇത് അല്‍പാല്‍പമായി തലയില്‍ സ്‌പ്രേ ചെയ്യുക. ഇത്തരത്തില്‍ ആദ്യ പ്രാവശ്യം ചെയ്തത് ചെറുതായി ഉണങ്ങിക്കഴിഞ്ഞാല്‍ രണ്ടാമതും ചെയ്യുക. ഇത്തരത്തില്‍ രണ്ട് മൂന്ന് പ്രാവശ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. ശേഷം തലയില്‍ ഒരു പ്ലാസ്റ്റിക് കവര്‍ എടുത്ത് മൂടി വയ്ക്കേണ്ടതുണ്ട്. സൂര്യപ്രകാശം നേരിട്ട് തലയില്‍ പതിക്കുന്ന രീതിയില്‍ ഒരു മണിക്കൂറെങ്കിലും നേരം ഇരിക്കണം. സൺ പ്രൊട്ടക്ഷൻ അടങ്ങിയ ലോഷൻ ശരീരത്തിൽ പുരട്ടി വേണം ഇരിക്കാൻ.