Wednesday 24 February 2021 02:48 PM IST : By സ്വന്തം ലേഖകൻ

ഭാര്യയുടെ പാതിവ്രത്യത്തിൽ സംശയം, തിളച്ച എണ്ണയിൽ കൈമുക്കി തെളിയിക്കാൻ ഭർത്താവ്: പൈശാചികം: വിഡിയോ

hus-test

ഭാര്യയുടെ പാതിവ്രത്യം തെളിയിക്കാൻ ‘അഗ്നിശുദ്ധി’ നടത്തി ക്രൂരനായ ഭർത്താവ്. ഭാര്യയോടുള്ള സംശയത്തിനു പിന്നാലെ പാതിവ്രത്യം തെളിയിക്കാൻ തിളച്ച എണ്ണയിൽ കൈമുക്കിച്ചിരിക്കുകാണ്. മഹാരാഷ്ട്രയിലെ ഒസ്മാനബാദിലാണ് ക്രൂരസംഭവം അരങ്ങേറിയത്. സംഭവത്തിന്റെ വിഡിയോ പുറത്തായതോടെയാണ് കൊടുംക്രൂരതയുടെ കഥ പുറംലോകം അറിഞ്ഞത്.

തിളച്ച എണ്ണയിൽ അ‍ഞ്ചുരൂപ നാണയം ഇട്ട ശേഷം കൈമുക്കി അതെടുക്കാനാണ് ഇയാൾ ഭാര്യയോട് ആവശ്യപ്പെട്ടത്. പരിശുദ്ധ ആണെങ്കിൽ കൈ പൊള്ളില്ലെന്നായിരുന്നു ഭർത്താവിന്റെ വിശ്വാസം.

തന്നോട് പറയാതെ വീടുവിട്ടുപോയ പോയ ശേഷം തിരികെയെത്തിയ ഭാര്യയുടെ പാതിവ്രത്യം അളക്കാനായിരുന്നു ഭർത്താവിന്റെ ശ്രമം. ഈ മാസം 11ന് ഭാര്യ ആരോടും പറയാതെവീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നാണ് ഭർത്താവ് പറയുന്നത്. നാലു ദിവസത്തിന് ശേഷമാണ് പിന്നെ ഇവർ തിരിച്ചെത്തുന്നത്.

തന്നെ രണ്ടുപേർ തട്ടിക്കൊണ്ടുപോയതാണെന്നും നാലു ദിവസം അവർ തന്നെ ബന്ദിയാക്കിയെന്നും ഭാര്യ പറഞ്ഞു. ഈ വാദം വിശ്വസിക്കാൻ കഴിയില്ലെന്നും പർഥി സമുദായത്തിന്റെ വിശ്വാസപ്രകാരം തിളച്ച എണ്ണയിൽ കൈ മുക്കി സത്യം തെളിയിക്കണമെന്നും ഇയാൾ ഭാര്യയോട് ആവശ്യപ്പെട്ടു. തിളച്ച എണ്ണയിൽ കൈമുക്കിയതോടെ ഭാര്യ കരയുന്നതും കൈ പച്ചവെള്ളത്തിൽ മുക്കുന്നതും വീഡിയോയിൽ കാണാം. 

സംഭവത്തിന് പിന്നാലെ അധികൃതർ ഇടപെട്ട് ഭർത്താവിനെതിരെ നിയമനടപടി സ്വീകരിച്ചു. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയതോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.