Tuesday 24 September 2019 06:38 PM IST : By സ്വന്തം ലേഖകൻ

ഭാര്യയുടെ പ്രസവ വേദന കുറയ്ക്കാൻ ഒരു ഭർത്താവ് ചെയ്തത്! കയ്യടിക്കാം ഈ കരുതലിന്; വിഡിയോ

hus

ഗർഭകാലത്ത് ഭാര്യക്ക് സ്നേഹച്ചൂടേകി കൂട്ടിരിക്കുന്ന ഭർത്താക്കൻമാർക്ക് മാതൃകയായി ഇതാ ഒരു മനുഷ്യൻ. പ്രിയപ്പെട്ടവളോടുള്ള അതിരു കവിഞ്ഞ സ്നേഹം കൊണ്ട് ലേബര്‍ റൂമിലെ വേദനകുറയ്ക്കാനായി പുതുവഴി തേടിയിരിക്കുകയാണ് കെൻഡൽ എന്ന യുവാവ്.

രണ്ടു ദിവസം നീണ്ടു നിന്ന പ്രസവവേദനയിൽ ഭാര്യയ്ക്ക് ആശ്വാസമേകാൻ തങ്ങളുടെ പ്രണയ കാലത്തിലെ അസുലഭ നിമിഷങ്ങൾ പുസ്തകത്തിലാക്കി ഇദ്ദേഹം. പുസ്തകത്തിലെ ഓരോ പേജുകളും അവൾക്കു മുന്നിൽ തുറന്നു കാട്ടുകയും ചെയ്തു. അമ്മയാകാൻ പോകുന്ന ഭാര്യയെ പ്രചോദിപ്പിക്കുന്ന വാക്കുകൾ നിറച്ച പുസ്തകമാണ് അയാൾ അവൾക്കു മുന്നിൽ തുറന്നു കാട്ടിയത്.

രണ്ട് ദിവസത്തെ പ്രസവവേദനയെ അതിജീവിക്കാൻ ഭാര്യയെ സഹായിക്കുന്നു എന്ന തലക്കെട്ടോടെ നാലു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയാണ് കെൻഡൽ പങ്കുവച്ചത്. 10 വർഷങ്ങൾക്കു മുൻപ് തമ്മിൽക്കണ്ടു മുട്ടിയതിനെക്കുറിച്ചു മുതൽ ജാസ്മിൻ എത്ര നല്ല അമ്മയാകും എന്ന് ഓർമ്മപ്പെടുത്തുന്നതുവരെയുള്ള കാര്യങ്ങളാണ് അവരുടെ പ്രണയ പുസ്തകത്തിലുള്ളത്.

57000 ലധികം പേര്‍ ഈ വിഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. 30,000 ൽ അധികം കമന്‍റുകളും ദൃശ്യങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഭൂരിപക്ഷം പേരും ഭർത്താവിന്റെ ചെയ്തികളെ അഭിനന്ദിക്കുമ്പോൾ ചിലരെങ്കിലും വിയോജിക്കുന്നു. പ്രസവവേദന കൊണ്ട് ബുദ്ധിമുട്ടുന്ന ഭാര്യയെങ്ങനെ പുസ്തകം വായിക്കും?. അയാൾക്ക് അതൊക്കെ വായിച്ചു കൊടുത്താലെന്താ എന്താണ് മറ്റുള്ളവരുടെ ചോദ്യം.

Tags:
  • Relationship