Saturday 31 October 2020 04:49 PM IST : By സ്വന്തം ലേഖകൻ

ജീവിതം തിരിച്ചുപിടിക്കാൻ അവസാനം ശ്രമം ; കടക്കെണിയിൽ നിന്ന് രക്ഷപെടാൻ ഇൻക്യൂബേറ്റർ നിർമിച്ച് പത്താം ക്ലാസുകാരൻ

df

സ്വന്തം വീട്ടിലെ കടം തീർക്കാനായി ഇൻക്യൂബേറ്റർ ബോക്സുകളുണ്ടാക്കി വിൽക്കുകയാണ് മലയാറ്റൂരുകാരനായ ലിബിൻ മാർട്ടിൻ. വീടിന് പത്ത് ലക്ഷം രൂപയുടെ ലോണും ജപ്തി ഭീഷണിയും വന്നപ്പോളാണ് ജീവിതം മുന്നോട്ട പോകാനായ് എന്തെങ്കിലും ബിസിനസസ് എന്ന ആലോചനയുമായി ഈ പത്താം ക്ലാസ്സുകാരൻ ഇൻക്യൂബേറ്റർ നിർമിക്കാൻ  ഇറങ്ങിയത്. കടകളിൽ അഞ്ച് മുട്ട വയ്ക്കാൻ കഴിയുന്ന ഇൻക്യൂബേറ്ററിന് അയ്യായിരം രൂപയുള്ളപ്പോളാണ് ലിബിൻ ,  നൂറ് മുട്ട് വയ്ക്കാൻ സാധിക്കുന്ന 2500 രൂപയുടെ ഇൻക്യൂബേറ്റർ ഉണ്ടാക്കിയത്. മാനുവൽ അഡ്ജസ്റ്റ് ചെയ്യുന്ന ഇൻക്യൂബേറ്ററാണ് ലിബിൻ ഉണ്ടാക്കിയിരിക്കുന്നത്.

’ ആദ്യമൊരു സാറിന് ഇൻക്യൂബേറ്റർ ഉണ്ടാക്കി കൊടത്തപ്പോഴാണ്  എല്ലാവരും ഇത്  ശ്രദ്ധിച്ച് തുടങ്ങിയത്. സാർ എന്റെ  ഈ സംരംഭത്തെ പറ്റി സ്കൂളിൽ പറഞ്ഞു. അങ്സങനെ കൂളിലെ സെന്റ് തോമസ് ഫെയ്സ്ബുക് പേജിൽ ഷെയർ ചെയ്തത് കണ്ടിട്ടാണ്  മറ്റൂർ ആദിശങ്കര കോളജിലെ മാനേജ്മെന്റ് ഞാനുമായി ബന്ധപ്പെടുകയും  പ്ലസ് ടു കഴിഞ്ഞ് എൻജിനീയറിങ് സൗജന്യമായി പഠിക്കാനുള്ള സൗകര്യം തരാമെന്ന് പറയുകയും  ചെയ്തത്. എന്റെ ഇത്തരം ഇഷ്ടങ്ങളും ഇലക്ട്രോണിക്സിലെ താൽപര്യങ്ങളും ഷെയർ ചെയ്യാൻ ടെക്നിക് മലയാളം എന്ന യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട് ’ ലിബിൻ പറയുന്നു

2018ലെ പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നവരിൽ ഒരാളായിരുന്നു ലിബിന്റെ പിതാവ്. പിന്നീട് ഹൃദയാഘാതം വന്ന് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റ മരണം. വൈകാതെ തന്നെ കിടപ്പിലായ അമ്മച്ചിയും അവരെ വിട്ടുപോയി. ഇപ്പോൾ അപ്പാപ്പന്റെയും അമ്മച്ചിയുടെയും കൂടെയാണ് രണ്ട് ചേച്ചിമാരോടും ഒരു അനിയനോടമൊപ്പം ലിബിൻ താമസിക്കുന്നത്.

Tags:
  • Spotlight