Friday 17 September 2021 11:36 AM IST : By സ്വന്തം ലേഖകൻ

ഇരുചക്ര വാഹനങ്ങളിൽ ആറു ദിവസം കൊണ്ട് 2,994 കിലോമീറ്റർ; ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി യുവാക്കൾ

ernakulam-victor-rahul.jpg.image.845.440

ഇരുചക്ര വാഹനങ്ങളിൽ 6 ദിവസം കൊണ്ട് 2,994 കിലോമീറ്റർ പിന്നിട്ട് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി യുവാക്കൾ. കൊച്ചി പാണ്ടിക്കുടി പനഞ്ചിക്കൽ ഡോൺ വിക്ടർ, പെരുമ്പാവൂർ കീഴില്ലം സ്വദേശി സി. രാഹുൽ എന്നിവരാണ് ഭൂട്ടാൻ അതിർത്തി വരെയുള്ള സ്വപ്നയാത്രയിലൂടെ നേട്ടമുണ്ടാക്കിയത്. 1997 മോഡൽ ബൈക്കിലാ‌യിരുന്നു ഡോണിന്റെ യാത്ര. സ്കൂട്ടറിൽ ആയിരുന്നു രാഹുൽ.

ആലുവയിൽ നിന്ന് ആരംഭിച്ചു തമിഴ്നാട്, ആന്ധ്ര, ഒഡീഷ വഴി ബംഗാളിലെ ഇസ്‌ലാംപുർ വരെയായിരുന്നു യാത്ര. രാവിലെ 5 മുതൽ രാത്രി 11 വരെ വാഹനം ഓടിക്കും. പിന്നീട് ഏതെങ്കിലും പെട്രോൾ പമ്പിൽ ടെന്റിൽ ഉറക്കം.  ദീർഘ യാത്രയ്ക്ക് പുതിയ വണ്ടിയോ ടൂർ ബൈക്കുകളോ വേണമെന്നില്ല, കൈവശമുള്ള വാഹനത്തിൽ വിശ്വാസമുള്ള മനസ്സു മാത്രം മതിയെന്നു പറയുന്നു ഇരുവരും.

Tags:
  • Spotlight