Monday 30 November 2020 12:58 PM IST : By സ്വന്തം ലേഖകൻ

ഇനി റെയിൽവേ സ്റ്റേഷനുകളിൽ ചായ മൺപാത്രങ്ങളിൽ വിൽക്കും; ലക്ഷ്യം പ്ലാസ്റ്റിക് മുക്ത ഇന്ത്യ

tqagggh554

രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് ഗ്ലാസുകൾക്ക് പകരം മൺപാത്രങ്ങളിൽ ചായ വിൽക്കുമെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ. ആദ്യ ഘട്ടത്തിൽ 400 റെയിൽവേ സ്റ്റേഷനുകളിലാണ് ഇത്തരത്തിൽ മൺപാത്രത്തിൽ ചായ നൽകുന്നത്. 

പിന്നാലെ രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പ്ലാസ്റ്റിക് മുക്ത ഇന്ത്യ എന്ന മുദ്രാവാക്യത്തിന് റെയിൽവേ നൽകുന്ന പിന്തുണ കൂടിയാണ് ഈ പദ്ധതി. മൺപാത്ര നിർമാണ മേഖലയ്ക്ക് ഉണർവാകുമെന്നും തൊഴിൽ–കച്ചവട സാധ്യതകൾ ഇതിലൂടെ ഉയരുമെന്നും അദ്ദേഹം രാജസ്ഥാനിൽ പറഞ്ഞു.

Tags:
  • Spotlight